Skip to main content

Posts

Showing posts from September, 2024

The Pursuit Of Happyness - ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കൂടി കഥ..

ജീവിത്തിൽ തോറ്റുപോയി എന്ന് തോന്നുമ്പോൾ വായിക്കുക ……. കേറികിടക്കാൻ വീടുപോലുമില്ലാതിരുന്ന ഒരു മനുഷ്യൻ കോടിശ്വരനായ കഥ, അതും സ്വന്തം കഴിവിന്റെ വിശ്വാസത്തിൽ… Chris Gardner ഒരു സെയിൽസ്മാൻ ആണ്, അദ്ദേഹം വിൽക്കുന്നത് portable bone density scanner എന്ന ഉപകരണമാണ്. അദ്ദേഹത്തിന് അത് വിൽക്കാൻ ഒക്കെ കഴിയുന്നുണ്ട് പക്ഷേ സ്ഥിരമായി വില്പന നടക്കുന്ന ഒരു ഉപകരണം അല്ല അത്. അതുകൊണ്ട് തന്നെ അല്പം സാമ്പത്തിക ബുദ്ധിമുട്ട് ഒക്കെ ഉണ്ട്, അദ്ദേഹത്തിന്റെ ഭാര്യ ഒരു ഹോട്ടലിൽ ആണ് ജോലി ചെയ്യുന്നത്, ഭാര്യയെ കൂടാതെ അഞ്ച് വയസുള്ള ഒരു മകനും ഉണ്ട്. അദ്ദേഹം നന്നായി അധ്വാനിക്കുന്നുണ്ട് ഒപ്പം തന്റെ ജീവിതനിലവാരം ഉയർത്താൻ വേണ്ടിയുള്ള പരിശ്രമങ്ങളും നടത്തുന്നുണ്ട്, എന്നാൽ ഭാര്യക്ക് അതിനോടൊന്നും താല്പര്യമില്ല, എപ്പോഴും അദ്ദേഹത്തെ കുറ്റപ്പെടുത്തി സംസാരിക്കാൻ മാത്രമേ അവർക്ക് അറിയൂ. അങ്ങനെ ഇരിക്കുമ്പോഴാണ് ക്രിസ്സ് സ്റ്റോക്ക് ബ്രോക്കർ എന്നൊരു ജോലിയെ പറ്റി കേൾക്കുന്നതും അതിനെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതും. തുടർന്ന് അയാൾക്ക് മനസിലായി തന്റെ നാട്ടിൽ ഉള്ള ഏറ്റവും വലിയ ഒരു സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനത്തിന്റെ സീനിയർ മാനേജരെ പര...