Skip to main content

വിശപ്പ്



പുറത്തു നിന്നും ലക്‌ഷ്മിയേ എന്നുള്ള വിളികേട്ടാണ് ഇറയത്തേയ്ക്ക് ഇറങ്ങി ചെന്നത് .

അപ്പുറത്തെ രാജമ്മ ഒരു സഞ്ചിയും തൂക്കി നിൽക്കുന്നു, അതെ റേഷൻ മേടിക്കാൻ പോകുന്നെങ്കിൽ ഞാനും കൂടി വരുന്നു.

മുഖം കണ്ടാൽ അറിയാം ഇന്ന് രാജമ്മ ഒന്നും കഴിച്ചിട്ടില്ല എന്ന് .ഇറയത്തേയ്ക്ക് കയറി ഇരിക്കാൻ പറഞ്ഞ് അടുപ്പിൽ തീയൂതാൻ അടുക്കളയിലേയ്ക്ക് പോകുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി .

ഇവിടെയും അടുപ്പ് നേരാവണ്ണം പുകഞ്ഞിട്ട് ദിവസങ്ങൾ ആയി . കർക്കിടകത്തിൽ ആര് പണി തരാനാ .പിള്ളേരുടെ അച്ഛന് ആഴ്ചയിൽ ഒന്നോ രണ്ടോ പണി കിട്ടിയാൽ ഭാഗ്യം .ചില ആഴ്ച അതുമുണ്ടാകാറില്ല ., അതിനാൽ റേഷൻ വാങ്ങാൻ വരുന്നില്ലന്ന് എങ്ങനെ പറയാൻ, കടയിൽ ചെല്ലുമ്പോൾ അരിമേടിച്ചതിന്റെ കാശു കൂടി കൊടുക്കാൻ പറഞ്ഞാൽ ഉള്ളൊന്ന് കാളി 

എങ്കിലും ഈ ആഴ്ച രണ്ട് ദിവസം പണിക്കു പോയപ്പോൾ കൊണ്ടുവന്നതിൽ കുറച്ചു അരി അടുപ്പത്ത് തിളച്ച്  കിടപ്പുണ്ട് . കുറച്ചൂടെ വേകാൻ ഒള്ളോണ്ട് ഇറക്കിയില്ല  .

തിൽനിന്ന് ഇത്തിരി വറ്റും വെള്ളവും എടുത്ത് കുറച്ചു ഉപ്പുനീരും ഒഴിച്ച് ഉമ്മറത്തേയ്ക്ക് ഇറങ്ങുമ്പോൾ രാജമ്മ വിഷാദത്തോടെ തിണ്ണയിൽ ഇരിക്കുന്നു 

എന്റെ കൈയ്യിലെ പിഞ്ഞാണം കണ്ടാവണം രാജമ്മയുടെ കണ്ണുകൾ വിടർന്നത് .അത് കണ്ടപ്പോഴെ അറിയാം അവരുടെ വിശപ്പിന്റെ ആഴം .

ചേച്ചി ഞാൻ വരുന്നില്ല പിള്ളേരുടച്ഛന് പണി കുറവായിരുന്നു.....

അത് കേട്ട രാജമ്മയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ... പാത്രത്തിലേയ്ക്ക് വീണു, വെള്ളം കുടിച്ചു പാത്രം തിരികെ നൽകുമ്പോൾ രാജമ്മ പറഞ്ഞു നിന്റെ കൂടെ വരുമ്പോൾ നിന്നോട് കടം പറയാമെന്നു കരുതി, വീട്ടിൽ ഒരു നണി അരി ബാക്കിയില്ല... അതും പറഞ്ഞു രാജമ്മ എഴുന്നേറ്റു... രാജമ്മ ഒരിക്കലും എന്നോടൊന്നും ചോദിച്ചിട്ടില്ല.....

ഇന്ന് രാജമ്മയുടെ മുഖത്ത് വല്ലാത്തൊരു ആതി നിറഞ്ഞു നിൽക്കും പോലെ കണ്ടു .

എന്നാൽ ഒരിടങ്ങഴി അരി തരാൻ കാണുമോ.. ലക്ഷ്മി.....

അതു പറയുമ്പോൾ രാജമ്മയുടെ സ്വരത്തിന് ഇടറിച്ച വന്ന പോലെ .ആ ചോദ്യം കേട്ടപ്പോൾ അവരുടെ വീട്ടിൽ ഇരിക്കുന്ന എന്റെ മോളുടെ പ്രായമുളള രാജമ്മയുടെ  മോളുടെ മുഖമാണ് മനസ്സിൽ തെളിഞ്ഞു വന്നത് .

പാവങ്ങളാണ്,അവരേ പോലെ തന്നെ കാശില്ലാത്തവരാണ് ഞങ്ങളും .കുറച്ച് പറമ്പ് മാത്രമുണ്ട് എന്ന് മാത്രം .


ഇവിടെ വന്ന് ഇത്തിരി ഭൂമി മേടിച്ചു എന്നല്ലാതെ അതിൽ ആദായം വല്ലതും ആകണേൽ വർഷങ്ങൾ കഴിയണം .


എന്നിൽ നിന്നും മറുപടി ഒന്നും കേൾക്കാത്തതു കൊണ്ടാവും ഒരാവർത്തി കൂടി രാജമ്മ മുരടനക്കിയത് .


ലക്ഷ്മിയേ ഞാൻ പറയണത് കേട്ടില്ലാന്നുണ്ടോ.,എനിക്ക് ഒരു നാഴി അരി തന്നാ മതി .അത് കേട്ടപ്പോ സത്യത്തിൽ നെഞ്ച് പിടയും പോലെ,പക്ഷെ അതിലുപരി അരിക്കലത്തിലെ അരിയുടെ അളവിനെക്കുറിച്ചാരുന്നു എന്റെ മനസിലെ വേവലാതി .

പക്ഷെ രാജമ്മയുടെ ആ കണ്ണുകളിലെ ദയനിയത കണ്ടില്ലെന്ന് നടിക്കാനും മനസ്സു വന്നില്ല .

എന്നിൽ നിന്നും ഒരു മറുപടിയും കിട്ടാത്തതു കൊണ്ടാവണം. അവർ പറഞ്ഞു 

എല്ലാർക്കും വിഷമാമാന്ന് അറിയാം .എന്നാലും

ലക്ഷ്മിയേ നീ വിഷമിക്കേണ്ടാ, അതുകേട്ടു ഞാൻ പറഞ്ഞു നിങ്ങള് നിനക്കിൻ ഞാൻ അരി എടുക്കട്ടെ എന്നും പറഞ്ഞ് അടുക്കളയിലേയ്ക്ക് കയറുമ്പോൾ നാളെയേക്കുറിച്ചായിരുന്നു ചിന്ത .


നാളത്തെ കാര്യം എന്തും ആകട്ടെ ആ കുടിലിൽ ഇന്നത്തെ അന്തിയിൽ അടുപ്പ് പുകയട്ടെ എന്ന് മനസിൽകരുതി, അരീകലത്തിലെ അവശേഷിച്ച അരിയിൽ നിന്ന് കുറച്ചു അരി മാറ്റി വെച്ച് ബാക്കിയുള്ള അരി തൂത്തെടുത്ത് അളന്നപ്പോൾ ഇടങ്ങഴി അരിയിൽ കൂടുതലുണ്ട് ഭാഗ്യത്തിന് .

നാളത്തെ കാര്യത്തിന് തമ്പുരാൻ ഒരു വഴി കാട്ടിത്തരാതിരിക്കില്ല .

ഇന്ന് ആ കടുംബത്തിൽ അടുപ്പിലെ തീ പുകയട്ടെ

പാത്രത്തിൽ അരി നിറച്ച് ഇറയത്തേക്കിറങ്ങുമ്പോൾ ഞാൻ കണ്ടത് രാജമ്മയുടെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളായിരുന്നു .

അവർ കക്ഷത്തിരുന്ന സഞ്ചിനീട്ടി, അതിലേക്ക് അരി ഇട്ടു കെടുക്കുമ്പോൾ രാജമ്മ എന്റെ മുഖത്തേയ്ക്ക്  നോക്കി ഇടറിയ ശബ്‌ദത്തോടെ ചോദിച്ചു നാളത്തേക്ക് നിനക്ക് കഞ്ഞിക്ക് അരിയുണ്ടോ.....ചേച്ചി അതോർത്തു വിഷമിക്കണ്ട ഞാൻ പറഞ്ഞു 

ഒരു നെടു വീർപ്പിട്ടുംകൊണ്ട് അവർപടിഇറങ്ങി...

പടി ഇറങ്ങും നേരം എനിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല .

ചേച്ചി ഓണത്തിന്റെ രണ്ട് നാൾ മുമ്പ് ഇത്രടം വരെ ഒന്ന് വന്നോളുട്ടോ .അപ്പോഴേക്കും പറമ്പിൽ കിടക്കുന്നതൊക്കെ വിളഞ്ഞിരിക്കും അതിൽ  ഒരു പങ്ക് നിങ്ങൾക്ക് ഞാൻ മാറ്റി വെക്കാം .

 ഒന്നും പറയാതെ പടി ഇറങ്ങി ഇടവഴിയിലേക്ക് നടന്നു മറഞ്ഞു .

അത്താഴം കഴിക്കാൻ പിള്ളേരുടെ അച്ഛൻ ഇരുന്നപ്പോൾ പകലത്തെ കഥകൾ ഓരോന്നായി പറഞ്ഞു .

എല്ലാം മൂളികേട്ട് പാത്രത്തിന്റെ അരുകിൽ എനിക്കുള്ള ഒരു പങ്ക് ബാക്കി വെച്ച് എണീക്കുമ്പോൾ ഇത്രയും പറയാൻ മറന്നില്ല

നമ്മൾ എത്ര വിശപ്പറിഞ്ഞവരാ അവര് ഇന്ന് അത്താഴം കഴിക്കുമ്പോ നമ്മളെ ഓർക്കാതിരിക്കില്ല 

 .


"ഒരു നേരത്തെ വിശപ്പിന്റെ വില അറിയാത്തവർ ആരുമില്ല .... അതറിഞ്ഞവർക്ക് മാത്രമേ വിശക്കുന്നവന്റെ ദുഃഖം മനസിലാകൂ "


ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ 






Comments

Popular posts from this blog

പ്രായം

ഇനി ഒരിക്കലും ഈ പ്രായത്തിൽ നാം വരില്ല വെറുത്താലും ഇല്ലെങ്കിലും നമുക്ക് പ്രായമാകും. ഇനി ഒരിക്കലും നമ്മൾ ഈ പ്രായത്തിൽ വരില്ല. കാലം മാറുന്നതിനനുസരിച്ച് നമുക്ക് ചുറ്റുമുള്ളതെല്ലാം എങ്ങനെ മാറുന്നു എന്നത് രസകരമായ കാര്യമല്ലേ? കാര്യങ്ങൾ അതേപടി നിലനിൽക്കണമെന്ന് നമ്മൾ  പലപ്പോഴും ആഗ്രഹിക്കുന്നു, പക്ഷേ അവ സ്വാഭാവികമായി പരിണമിക്കുകയും മങ്ങുകയും ചെയ്യുന്നു. നമ്മൾ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ച് ചിന്തിക്കുക - അവ ഇനി നമുക്ക് അനുയോജ്യമല്ല. നമ്മുടെ ബാല്യകാല കളിപ്പാട്ടങ്ങൾ, ഒരിക്കൽ വിലമതിച്ചിരുന്ന, വെറും ഓർമ്മകളായി മാറിയിരിക്കുന്നു, കളി സമയവും ലഘുഭക്ഷണ സമയവും ആയിരുന്നു നമ്മുടെ ഏറ്റവും വലിയ ആകുലതകൾ. ഒരിക്കൽ ഞങ്ങൾ അടുത്ത് പിടിച്ചിരുന്ന അനുഭവങ്ങൾ ശിഥിലമായതായി അനുഭവപ്പെടാം, ചിലത് വിദൂര പ്രതിധ്വനികൾ പോലെ പൂർണ്ണമായും മാഞ്ഞുപോകുന്നു.  നമ്മൾ സന്ദർശിച്ച സ്ഥലങ്ങളും മാറിയിരിക്കുന്നു; അവ വ്യത്യസ്തമായി കാണപ്പെടാം അല്ലെങ്കിൽ നമ്മുടേതല്ലാത്ത പുതിയ കഥകൾ കൈവശം വച്ചേക്കാം. നമ്മൾ എടുത്ത ഫോട്ടോകൾ നമ്മുടെ യാത്രകളുടെയും വളർച്ചയുടെയും കയ്പേറിയ ഓർമ്മപ്പെടുത്തലുകളായി വർത്തിക്കുന്നു, ഇപ്പോൾ മറ്റൊരു ജീവിതത്തിൻ്റെ സ്നാപ...

ഞാൻ

രാത്രി നടക്കുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു. ഞാൻ ജീവിച്ച ജീവിതത്തെ കുറിച്ച് ചിന്തിച്ച് ചിന്തകൾ നിറഞ്ഞ തലയുമായി നിൽക്കുകയായിരുന്നു. ചിലപ്പോൾ, ഈ ലോകം ഒരേ സമയം വളരെ തിരക്കും ഏകാന്തതയും അനുഭവപ്പെടുന്നു. ഒരു ആൾക്കൂട്ടത്തിൽ നിങ്ങൾ ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടുണ്ട്, അല്ലേ? നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? കടന്നുപോകുന്ന ആൾക്കൂട്ടത്തിനിടയിൽ, ചിരി നിറഞ്ഞ ഒരു മുറിയിൽ, അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ളവർ ചുറ്റപ്പെട്ടപ്പോൾ പോലും, വിശദീകരിക്കാൻ പ്രയാസമുള്ള ഒരു ശൂന്യതയുണ്ട്. എന്തെങ്കിലും നഷ്ടപ്പെട്ടതുപോലെ, നിങ്ങൾക്ക് ഒന്നും മാറ്റിസ്ഥാപിക്കാൻ കഴിയില്ല. ഏകാന്തതയും ഏകാന്തതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. നാം പിൻവലിക്കാനും പ്രതിഫലിപ്പിക്കാനും തിരഞ്ഞെടുക്കുമ്പോൾ ഏകാന്തത ഒരു തിരഞ്ഞെടുപ്പാണ്. എന്നിരുന്നാലും, ഏകാന്തത നമ്മെ വേട്ടയാടുന്ന ഒരു ശാപമായി അനുഭവപ്പെടുന്നു, അത് ഒഴിവാക്കാൻ എത്ര ശ്രമിച്ചാലും. ചിലപ്പോൾ, അത് ഒഴിവാക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ, നമ്മൾ കൂടുതൽ കുടുങ്ങിപ്പോകും. ആളുകളുടെ ഇടയിലാണെങ്കിലും ഞാൻ പൂർണ്ണമായും തനിച്ചാണെന്ന് തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു. ആ സ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...