ഓട് പൊളിച്ചു അകത്തിറങ്ങിയ രായപ്പൻ കണ്ട കാഴ്ച്ച അവന്റെ തലയിൽ തട്ടി ആ തട്ടിൽ തല കുത്തി നിലത്ത് വീണിടത്ത് നിന്ന് പിടഞ്ഞെഴുന്നേറ്റു കുത്തി ഇരുന്ന് തല തടവുമ്പോള്‍ ഇരുട്ടത്ത് ഒരു വെളിച്ചം അവന്റെ നേര്‍ക്ക് വന്നു,കൂടൊരു ശബ്ദവും
.“ കക്കാന്‍ കേറിയതാണല്ലേടാ പട്ടി ”
അതിനു മറുപടി പറയാതെ അവന്‍ ഞരങ്ങി പിന്നേം തല തിരുമ്മിക്കൊണ്ട് പറഞ്ഞു
“ പട്ടിയല്ല ശാന്തേ ,, ഞാൻ രായപ്പൻ പണ്ട് നീ എന്നെ തേച്ചിട്ട് പോയില്ലേ ആ രായപ്പൻ '
രായപ്പൻ പറയുന്നത് കേട്ടപ്പോൾ ശാന്തേടെ തലയിൽ കൂടി പൊന്നീച്ച പാറീ .
“ സമനില വീണ്ടെടുത്ത ശാന്ത പറഞ്ഞു എന്റെ രായൂ ഇത് ഞാനാണെന്ന് എങ്ങനെ മനസിലായി ഈ ഇരുട്ടത്തും "
“ ഇത്രയും വൃത്തികെട്ട ശബ്‌ദം ഈ പഞ്ചായത്തിൽ നിനക്കക്കല്ലാതെ ആർക്കുമില്ലല്ലോ ഞാൻ കുറച്ചു കാലം കേട്ടതല്ലേ" രായു എന്താ ഇവിടെ ഈ നേരത്ത് ശാന്ത നാണത്തോടെചോദിച്ചു, അത് മഴയല്ലേ ശാന്തേ പണിയൊക്കെ കുറവാ അപ്പോ പണ്ട് ഞാൻ ഒരുപാട് തന്നതല്ലേ നിനക്ക്അ ത്കൊണ്ട് നിന്റെ പക്കൽ വല്ലതും ഉണ്ടെങ്കിൽ കൊണ്ട്പോകാമെന്നു കരുതി, രാവിലെ തൊട്ട് രാത്രി വരെ ചിന്തിച്ചു നിന്റെ കൂടെ ചോദിക്കാമെന്ന് അതിനു ഞാൻ പണ്ട് നിന്നെ കാണാൻ വരുന്നത് പോലെ വന്നതാ . ” ശാന്ത വാ പൊത്തി. അവള്‍ ഒന്നും മിണ്ടുന്നില്ല.
“അതെ കുറച്ചു കാശ് തന്നാൽ ”
തല തിരുമ്മിക്കൊണ്ട് തന്നെ രായപ്പൻ പറഞ്ഞു. ശാന്ത ഒന്നും മിണ്ടുന്നില്ല
“ ശാന്തേ നീ എന്തെ ഒന്നും മിണ്ടാത്തേ… നിന്റെ കെട്ടിയോൻ ഗൾഫിൽ നിന്നും അയക്കുന്ന കാശില്ലേ അതിൽ നിന്നും കുറച്ചു തന്നാൽ മതി ”
ഇത്തവണ എങ്ങലടിച്ചു കരഞ്ഞുകൊണ്ട് ശാന്ത പറഞ്ഞ് തുടങ്ങി.
രായൂ ,, നീ എന്നോട് ക്ഷമിക്കണം. ഇവിടെ വന്നു നാലിന്റെയന്ന് അങ്ങേര് പോയതാ പിന്നിങ്ങോട്ട് വന്നിട്ടില്ല പറഞ്ഞു.”
“ എന്റെ ദൈവമേ,, ചതിച്ചല്ലോടി. ഇനി ഞാന്‍ എവിടെ കേറും"
ഇത്തവണ പൊട്ടി കരഞ്ഞത് ശാന്തയാണ് . അവള്‍ നിലത്തുരുണ്ട്കിടന്നു കരഞ്ഞു. രായപ്പൻ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്. കരച്ചിൽ കഴിഞ്ഞ്എഴുന്നേറ്റ ശാന്തയോട് രായപ്പൻ കുറച്ച് വെള്ളം ചോദിച്ചു.
നൈറ്റിയില്‍ മൂക്ക് പിഴിഞ്ഞ ശാന്ത എഴുന്നേറ്റു പോയി വെള്ളം കൊണ്ടുവന്നു. വെള്ളം മേടിച്ചു മുഖം കഴുകി പാത്രം തിരികെ കൊടുത്തു രായപ്പൻ പറഞ്ഞു
“ എന്നാ ഞാനിറങ്ങുന്നു ശാന്തേ
കാക്കാന്‍ കേറുമ്പോ ഞാനറിഞ്ഞില്ല ഇവിടം സഹാറ മരുഭൂമിയാണെന്ന് ”
രായപ്പൻ ശാന്തയെ ദയനീയമായി നോക്കി.
“ നീ ഡോര്‍ തുറക്കുവോ.. എനിക്കിനി ഇതിന്റെ മേലെ കയറാന്‍ വയ്യ”
“ എന്റെ രായൂ പോകുവാണോ ഈ രാത്രയിൽ എന്നെ തനിച്ചാക്കിയിട്ട് "
“ ആ ചോദ്യം രാപ്പനെ പിസ ഗോപുരത്തിന്റെ ആഗ്രത്തിൽ നിർത്തി ”
രായപ്പൻ രണ്ടും കല്പിച്ചു ശാന്തയേ അനുഗമിച്ചു. പെട്ടന്ന് രായപ്പന് ഉൾവിളിപോലെ എന്തോ ഒന്ന് തോന്നി "ഗുലുമാൽ" .
“ എന്തെ” കരച്ചിലടക്കിയ ശാന്ത രായപ്പനോട്ചോദിച്ചു.
“ അത് എന്തോ കേട്ടപോലെ അത് അപ്പുറത്തെ വീട്ടിലെ പട്ടിയാ"
അടുക്കളയിൽ എത്തിയ ശാന്ത ഒരു സഞ്ചി അരിയെടുത്തു രായപ്പന് നൽകി
രായപ്പന് വീണ്ടും കരച്ചില് വന്നു. രായപ്പൻ ശാന്തയെ കെട്ടിപിടിച്ചു കരഞ്ഞു, ആ കരച്ചിലിൽ എന്തൊക്ക നടന്നുന്നോ എത്രനേരം പോയെന്നോ അറിഞ്ഞില്ല
“ എല്ലാം എന്റെ തെറ്റാണ്.. ദുബായിക്കാരന്‍ എന്ന് കേട്ടപ്പോള്‍ ഞാന്‍ സകലതും മറന്നു”
“ അത് നന്നായി ശാന്തേ ,, അതുകൊണ്ട് നിനക്ക് രണ്ടു ജീവിതം കിട്ടീലെ”
“ ജീവതം,, കെട്ടു കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞപ്പോള്‍ അങ്ങേര് ദുബായിക്ക് പോയതാ. പിന്നെ തിരിച്ചു വന്നിട്ടില്ല.”
“ ശാന്ത,,, എന്നാലും നമുക്ക് ഒരുമിക്കാന്‍ പറ്റാതെ പോയല്ലോ രായൂ "
ശാന്ത പറയുന്നത്കേട്ടപ്പോള്‍ രായപ്പൻ പൊട്ടി കരഞ്ഞു. ആ കരച്ചില്‍ കേട്ടപ്പോള്‍ ശാന്തയുടെ മകള്‍ എഴുന്നേറ്റു വന്നു. അവള്‍ ശബ്ദം കേട്ട ഭാഗത്ത് ചെന്നപ്പോള്‍ ശാന്തയെ താങ്ങി ഒരു രൂപം ആരാ എന്താ ഒന്നും ചോദിക്കാതെ അവള്‍ അലറി.
രായപ്പനും ശാന്തയും ഞെട്ടി. ശാന്ത മോളുടെ വാ പൊത്തി പിടിച്ചു. ശാന്തയുടെ കൈക്ക് കടിച്ചും കൊണ്ട് ആ കൊച്ചു വീണ്ടും കാറിക്കൂവി. അയല്‍ വക്കത്തെ വീടുകളില്‍ ലൈറ്റ് വീണു. കുറേപ്പേര്‍ ഓടി വന്നു.
ഇറങ്ങി ഓടാന്‍ പറ്റാതെ രായപ്പൻ വീടിനുള്ളില്‍ കുടുങ്ങി.
“ എന്ത് ചെയ്യും ശാന്തേ ,, പെട്ടല്ലോ”
ഒരു നിമഷം.. ശാന്തയ്ക്ക് സദാചാര ചിന്ത ഉടലെടുത്തു അവൾ തന്റെ ബുദ്ധി പ്രയോഗിച്ചു . വേറെ വഴിയില്ല രായൂ, രായപ്പനൊന്നും മനസിലായില്ല.
“ ശാന്ത തൊള്ള തുറന്നു ഉച്ചത്തിൽ വിളിച്ചു കള്ളന്‍,, കള്ളന്‍,, അയ്യോ കള്ളന്‍”
ശാന്ത കള്ളനെന്നു പറയുന്നത് കേട്ട രായപ്പൻ ഞെട്ടി. ശാന്ത മോളേം എടുത്ത് പുറത്തേയ്ക്ക് ഓടി ആ ഓട്ടത്തിൽ അവൾ അറിഞ്ഞിരുന്നില്ല രയോപ്പന്റെ കൂടെ കെട്ടിപ്പിച്ചു കരഞ്ഞപ്പോൾ നൈറ്റി എപ്പഴോ നഷ്ടപെട്ടിരുന്നു എന്നുള്ള സത്യം പന്തം കത്തിച്ചു വന്ന നാട്ടുകാര്‍ ആ ഓട്ടം നോക്കി നിന്നു......
ആ തക്കത്തിൽ രായപ്പൻ മച്ചിൻ മുകളിലേക്ക് കയറി അവിടെയിരുന്നു അവൻ കരഞ്ഞു ശാന്തേ വീണ്ടും ,,നീ …....
ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ
Comments
Post a Comment