ആ വിവാഹക്ഷണക്കത്തിലെ വധുവിന്റെ പേര്നോക്കി ഞാൻ നിർവികാരനായി നിന്നു.... ഇത് അവളുടെ വിവാഹ ക്ഷണക്കത്താണ് …... എന്റെ പ്രണയനിയുടെ….ഞാൻ സ്വന്തമാക്കാനാഗ്രഹിച്ചു എന്റെ അച്ചു...
എട്ട് വർഷങ്ങൾക്ക് മുൻപ് ഈ ക്ഷേത്ര മുറ്റത്തു വച്ചാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്…
നെറ്റിയിൽ ചന്ദനകുറി തൊട്ട് മുടിയിൽ തുളസികതിരും ചൂടി.. അമ്പലം വലം വച്ചു വന്ന അവളെ ഞാൻ നോക്കി നിന്നുപോയി … ഇവളായിരിക്കണേ എന്റെ ഭാര്യ എന്ന് ഞാൻ ആ നിമിഷം ഭഗവാനോട് പ്രാർത്ഥിച്ചു പോയി… ആ മുഖം..... അത് എന്റെ ഹൃദയത്തിൽ പതിഞ്ഞുപോയിരുന്നു
പിന്നെ അവളെ കാണാൻ മാത്രം ആയി എന്റെ ക്ഷേത്രദർശനം.... ഒരിക്കൽ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു... പിന്നിടുള്ള ദിവസങ്ങളിൽ ആ ചിരി ഞങ്ങളെ സൗഹൃദങ്ങളിലേയ്ക്ക് നടത്തി....
അവളുടെ സംസാരത്തിലും നോട്ടത്തിൽനിന്നും അവൾക്ക് എന്നോട് ഇഷ്ടം ഉള്ളതായി എനിക്ക് തോന്നി......
പക്ഷെ എന്റെ ഇഷ്ടം അവളോട് തുറന്നു പറയാൻ ഞാൻ പിന്നെയും വൈകി,.....
എന്നാൽ അന്നൊരു സന്ധ്യാ സമയത്തു ദീപാരാധന തൊഴുതു മടങ്ങുന്ന വേളയിൽ ഞാൻ രണ്ടും കല്പിച്ചു എന്റെ ഇഷ്ടം അവളെ അറിയിച്ചു...
എന്നാൽ എന്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അവൾ തിരിഞ്ഞു നടന്നു ഒരു വാക്ക് പോലും പറയാതെ…അതെന്റെ മനസ്സിനെ തളർത്തി.......
പിന്നെ ഒരാഴ്ചയോളം ഞാൻ അമ്പലത്തിൽ പോയില്ല....
അപ്പോഴാണ് എനിക്ക് മനസിലായത് അവളെ ഞാൻ എത്രമാത്രം ഇഷ്ടപെട്ടിരുന്നു എന്നുള്ളത്....
അതിനടുത്ത ദിവസം ഞാൻ അമ്പലത്തിൽ പോയി അവൾ ദൂരെ നിന്നും വരുന്നത് കണ്ടു പക്ഷെ എനിക്കവളെ ആഭിമുഖികരിക്കാൻ കഴിഞ്ഞില്ല....പക്ഷെ അവൾ എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു... ഞാൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ തൊഴുതിറങ്ങി പോയി…
പക്ഷെ എന്റെ പ്രവർത്തി അതെനിക്ക് താങ്ങാൻ കഴിഞ്ഞില്ല എനിക്ക് ഭ്രാന്തു പിടിക്കുന്നത് പോലെ ആയി.. .
പിന്നീടുള്ള ദിവസങ്ങളിലും ഞാൻ ഇങ്ങനെ തന്നെ ആയിരുന്നു.....
പക്ഷെ അപ്പോളെല്ലാം തന്നെ അവൾ എന്നെ വീക്ഷിക്കുകയായിരുന്നു...
ഒരു ദിവസം തൊഴുതു മടങ്ങുമ്പോൾ പിന്നിൽ നിന്നുമൊരു വിളി.....
എന്താ മാഷേ, ഒരു പെണ്ണിനെ ഇഷ്ടപെട്ടാൽ അവളോട് ആ ഇഷ്ടം തുറന്നു പറഞ്ഞാൽ അവൾ തിരിച്ചു മറുപടി തന്നില്ലെങ്കിൽ അതിനർത്ഥം അവൾക്കു ഇഷ്ടമില്ല എന്നാണോ.... അവൾ ചിരിച്ചു കൊണ്ട് തുടരുന്നു,മാഷേ ജീവിതം ഒന്നല്ലേ ഉള്ളു അപ്പോൾ ഇതൊക്കെ ആലോചിച്ചു തീരുമാനിക്കേണ്ടത് അല്ലേ, അതെ ഇയാളെ എനിക്കിഷ്ടമാണ് അതു പറഞ്ഞവൾ ഓടിപ്പോയി....
ഞാൻ ഷോക്കടിച്ചപോലെ അവിടെ നിന്നു...
അതെ അവളുടെ നാവിൽ നിന്നും അതു കേട്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം…. അതു പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു
സമനില വീണ്ടെടുത്തു ഞാൻ വിളിച്ചു അച്ചു അവൾ നിന്നു..
അടുത്തു ചെന്ന് ഞാൻ ചോദിച്ചു
” എന്റെ അച്ചു ഇതു നേരത്തെ പറഞ്ഞിരുന്നേൽ ഞാൻ ഇത്രയും ടെൻഷൻ അടിച്ചു നടക്കുമായിരുന്നോ ” അതു പറഞ്ഞപ്പോൾ അവൾ എന്നെയൊന്നു നോക്കി….പിന്നെ പറഞ്ഞുതുടങ്ങി….. അതെ ഈ ആണുങ്ങൾക്ക് ഒരു തോന്നലുണ്ട് ഒരു പെണ്ണിനോട് ഇഷ്ടം തോന്നി അതു പറഞ്ഞാൽ ഉടനെ അവൾ യെസ് പറയണം ഇതെവിടുത്തെ ന്യായം......
എന്തായാലും പിന്നീടങ്ങോട്ട് ഞങ്ങളുടെ പ്രണയമായിരുന്നു രാത്രികളെപകലുകളാക്കി ഫോൺ വിളികൾ........
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി....
ഒരു ദിവസം വൈകിട്ട് അമ്പലത്തിൽ വന്നപ്പോൾ അവളൊരു കുറി എനിക്ക് നൽകി അതൊരു വിവാഹം ക്ഷണക്കത്ത് ആയിരുന്നു…. അതു തുറക്കുന്നതിന് മുൻപ് അവൾ പറഞ്ഞു മാഷേ എന്റെ വിവാഹമാണ് ഇനി ക്ഷണിച്ചില്ല എന്നു പറയരുത് മാഷ് വരണം അതു പറഞ്ഞവൾ തിരിച്ചു നടന്നു,അതിലെ വധുവിന്റ സ്ഥാനത്തു അവളുടെ പേര്… ഒന്നേ നോക്കിയുള്ളൂ കുറിയിലേക്ക്… തിരിഞ്ഞു നോക്കുമ്പോൾ അവൾ ഒരുപാട് ദൂരം നടന്നു പിന്നിട്ടിരുന്നു……
” അതെ വരന്റെ പേര് എന്റേത് തന്നെ, അടുത്താഴ്ച ഞങ്ങളുടെ കല്യാണം പ്രണയിച്ച പെണ്ണിനെ ഞാൻ കെട്ടി.... 😂"
ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ
Comments
Post a Comment