അപ്പുറത്തെ വീട്ടിൽ ആരോ പുതിയ താമസക്കാർ വന്നിരിക്കുന്നു, അമ്മയുടെ ആത്മഗതം കേട്ട്കൊണ്ടാണ് ഞാൻ കണ്ണ് തുറന്നത്, തലേന്ന് കഴിച്ച ബ്രാൻഡിന്റെ ഗുണം കൊണ്ടായിരിക്കും വായിൽ നല്ല നാറ്റം ഞാൻ പല്ല് തേയ്ക്കാൻ തീരുമാനിച്ചു, പല്ല്തേയ്ക്കുന്നതിനടിയിൽ അപ്പുറത്തെ വീട്ടിലേക്ക് ഒന്ന് നോക്കി, എന്റെ നോട്ടപിശക് കൊണ്ടായിരിക്കാം സിറ്റൗട്ടിൽ നിന്നിരുന്നു ഒരു സുമുഖനും സുന്ദരിയായ പെണ്ണും എന്നെ നോക്കി ചിരിച്ചുംകൊണ്ട് വന്നു
ഞാൻ ഗിരി ഇവിടെ പുതിയതാണ്, ഇത് എന്റെ ഭാര്യ ദേവി,പെട്ടന്ന് അകത്തുനിന്നും ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടുകൊണ്ട് ദേവി അകത്തേയ്ക്ക് പോയി... അകത്തു നിന്നും ദേവി ഉച്ചത്തിൽ പറഞ്ഞു ഗിരിയേട്ടാ മാളുവിനെ കൊണ്ടുവരാൻ ചെല്ലാൻ പറഞ്ഞിരിക്കുന്നു, അതുകേട്ട് ഗിരി ചിരിച്ചു കൊണ്ട് പറഞ്ഞു ഓ ആ മാളുവിനെ സമയത്തു കൊണ്ട് വന്നില്ലേൽ ഇവൾ ഇവിടെ കയർ പൊട്ടിക്കും അതും പറഞ്ഞു ഗിരി അകത്തേയ്ക്ക് പോയി...
എന്റെ മനസിൽ ലഡ്ഡു പൊട്ടി, മാളു അവൾ എങ്ങനെയായിരിക്കും ഞാൻ സ്വപ്നം കാണാൻ തുടങ്ങി....
പുറത്തെയ്ക്ക് വന്ന അമ്മ കണ്ടത് വായിൽ ബ്രഷും വച്ചു ഷോക്കേറ്റത് പോലെ നിൽക്കുന്ന എന്നെയാണ് മുന്നിൽ കണ്ട മൊന്ത എടുത്തു അമ്മ ഒറ്റയേറു മെസ്സിയുടെ ഷോട്ട് പോലെ അതു എന്റെ തലയിൽ തട്ടി തിരിച്ചു അമ്മയുടെ കാൽക്കൽ വീണു, ഏറികൊണ്ട ആഘാത്തിൽ തലയിൽ 60 വോൾട്ടിന്റെ ഒരു ബൾബ് മുഴച്ചുവന്നു....
രംഗം പന്തിയല്ല എന്ന് മനസിലായ ഞാൻ മുഴച്ച തലയും കൊണ്ട് അകത്തേയ്ക്ക് പോയി..
പഴങ്കഞ്ഞി ബ്രേക്ക് ഫാസ്റ്റ് പട്ടികയിൽ നിന്നും പുറത്തായി എന്ന് പലവട്ടം അമ്മയോട് പറഞ്ഞിട്ടുണ്ട് എവിടെ കേൾക്കാക്കൻ ഉള്ളതും കുടിച്ചിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് അപ്പുറത്തെ ഗിരിയേട്ടന്റെ മുറ്റത്തു നിൽക്കുന്ന ആളിനെ കണ്ടത് അപ്പോൾ ഇതാണ് മാളു ആയിരിക്കും..? എനിക്ക് ഇഷ്ടമായി, ഞാൻ ഒളികണ്ണിട്ട് ഒന്ന് കൂടി നോക്കി എന്നെ നോക്കുമായിരിക്കും ഇല്ല ഒരു രക്ഷയുമില്ല.....
പിന്നിടുള്ള പ്രഭാതങ്ങളിൽ എന്റെ പല്ല്തേപ്പ് പുരയിടത്തിൽ കൂടി ഓടി നടന്നായിരുന്നു, ഞാൻ ശ്രദ്ധിച്ചില്ലങ്കിലും അമ്മ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അത് അറിയിക്കാനെന്നോണം അമ്മ പറഞ്ഞു അടുത്ത വീട്ടിലെ പെണ്ണിനെ കണ്ട് എന്റെമോൻ പറമ്പ് ചുറ്റണ്ട..
ഞാൻ മനസിൽ പറഞ്ഞു പൂവർ കൺട്രി ഫെല്ലോ ഒന്നുമറിയില്ല,ഇതാണമ്മേ പ്രണയം, ദിവ്യമായ പ്രണയം.
ഞാൻ പുറത്തേയ്ക്ക് ഇറങ്ങി ഇല്ല അവളെ കാണാനില്ല ഞാൻ കുറച്ചു നേരം മുറ്റത്തു തന്നെ നിൽക്കാൻ തീരുമാനിച്ചു, അത് മനസിലാക്കിയിട്ടെന്നോണം അമ്മമൊഴിഞ്ഞു "തെങ്ങിന് ആണോ പെണ്ണോ എന്ന് നോട്ടമില്ല " ശരിയാണ് ഞാൻ മേല്ലോട്ട് നോക്കി മൊട്ടതെങ്ങിൽ രണ്ടു മൂന്നു വെള്ളയ്ക്ക ഉണങ്ങി നിൽക്കുന്നു എന്തിനു അവർക്ക് ജോലിയുണ്ടാക്കണം ഞാൻ ബൈക്കുമെടുത്തു പുറത്തേയ്ക്ക് ഇറങ്ങിയതും ഉറ്റതോഴൻ സുമേഷ് വന്നു ചാടി " " "അളിയാ മുവാറ്റുപുഴ വരെപോകണം " സുമേഷ് പൂർത്തിയാക്കുന്നതിനു മുൻപേ ഞാൻ പറഞ്ഞു അളിയാ കേറിക്കോ മുന്നോട്ടുള്ള യാത്രയിൽ ഞാൻ എന്റെ ദിവ്യപ്രണയത്തെ കുറിച്ച് ചർച്ച ചെയ്തു എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവനും മാളുവിനെ കാണണമെന്നായി, ഞാൻ പറഞ്ഞു തിരിച്ചു വരുമ്പോൾ മാളു വീട്ടിൽ കാണുമെന്നു ഞാൻ തട്ടിവിട്ടു...
പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല, എന്റെ നെഞ്ച് തകർക്കുന്നു കാഴ്ചയാണ് മുന്നിൽ, മാളുവും മറ്റൊരാളും റോഡ്സൈഡിലെ പെട്ടികടയ്ക്കരുകിൽ നിൽക്കുന്നു, അയാൾ അവളെ ചാരിനിന്നു ചായ കുടിക്കുന്നു......
സുമേഷിനും മാളുവിനെ ഇഷ്ട്ടമായി അവൻ പറഞ്ഞു പ്രദീപേ ഇതെങ്കിലും നീ സെറ്റാക്കണം, ഇതെല്ലാം കേട്ട് വണ്ടിയോടിക്കുമ്പോഴും എന്റെ മനസിൽ മാളുവിന്റെ കൂടെയുള്ളവൻ ആരായിരിക്കും.... ഇങ്ങനെ എന്റെ ചിന്തകൾക്ക് നീളം കൂടിയത് കൊണ്ടായിരിക്കും പെട്ടന്ന് തന്നെ മൂവാറ്റുപുഴയ്യെത്തി ഞാൻ സുമേഷിനോട് ചോദിച്ചു അളിയാ എവിടെയാ പോകേണ്ടത്, മുന്നിൽ കണ്ട പെട്ടിക്കടയുടെ മുൻപ്പിൽ നിർത്താൻ പറഞ്ഞു, വണ്ടിയിൽ നിന്നിറങ്ങിയ സുമേഷ് കടക്കാരനോട് പറഞ്ഞു ചേട്ടാ രണ്ടു മോരും വെള്ളം, ഞാനും സുമേഷും മോരും വെള്ളം ആസ്വദിച്ചു കുടിച്ചു, കുടിച്ച മോരിന്റെ കാശ് കൊടുത്തിട്ട് സുമേഷ് പറഞ്ഞു പോകാം ഞാൻ അശ്ചര്യത്തോടെ അവനെ നോക്കി ചോദിച്ചു.. എങ്ങോട്ടാ അളിയാ "തിരിച്ചു വീട്ടിലോട്ട് ഇപ്പോൾ മാളു അവിടെ എത്തിക്കാണും " സുമേഷിന്റെ മറുപടിയിൽ ഞാൻ ഞെട്ടി എടാ നീ മോരും വെള്ളം കുടിക്കാനാണോ 50 കിലോമീറ്റർ താണ്ടി വന്നത് "അളിയാ ഞാൻ ഇന്ന് വെളുപ്പാൻ കാലത്തു ഒരു സ്വപ്നം കണ്ടു ഈ കടയിൽ വന്നു മോരും വെള്ളം കുടിക്കുന്നതായിട്ട് " വെളുപ്പാൻ കാലത്തെ സ്വപ്നം ഭലിക്കുമെന്നുള്ളത് സത്യമാണെന്ന് എനിക്ക് ഇപ്പോൾ മനസിലായി " സുമേഷിന്റെ നിഷ്കളങ്കമായ മറുപടിയിൽ എന്റെ കിളി പോയി ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി തിരിച്ചു പോകും വഴി ഇടത്തു സൈഡിളുള്ള പോപ്പുലർ ഹ്യുണ്ടായ്ടെ മുറ്റത്തു മാളുവും ആ കണ്ട അപരിചിതനും ഞാൻ രണ്ടും കല്പ്പിച്ചു വണ്ടി പോപ്പുലറിലേയ്ക്ക് വിട്ടു, എന്നെ കണ്ടത് കൊണ്ടാണോ എന്നറിയില്ല മാളുവും ആ അപരിചിതനും വർക്ക്‌ഷോപ്പിനുള്ളിലേയ്ക്ക് കയറി ഞാൻ കുറച്ചു നേരം വെയിറ്റ് ചെയ്തു ഇല്ല അവർ വന്നില്ല....
ഞാൻ വണ്ടി വീട്ടിലേക്ക് വിട്ടു... ആ യാത്രയിൽ ഞങ്ങൾ പരസ്പരം സംസാരിച്ചില്ല... പകുതിവഴിയിൽ സുമേഷ് ഇറങ്ങി എന്റെ മുഖം കണ്ടിട്ട് അവനു താങ്ങാൻ കഴിഞ്ഞില്ല....
ഞാൻ വീട്ടിൽ ചെല്ലുമ്പോൾ ഗിരിയേട്ടൻ മുറ്റത്ത് തന്നെയുണ്ടായിരുന്നു എന്നെ കണ്ടതും കൈ വീശി, ഞാൻ രണ്ടു കല്പ്പിച്ചു ചോദിച്ചു അല്ല മാളുവിനെ കണ്ടില്ല അതോ മാളു ചേച്ചിയുടെ മകന്റെ കൂടെ പോയിരിക്കുന്നു അവൻ പോപ്പുലർഹുണ്ടായിൽ ആണ് പണി അവൾക്ക് എന്തൊക്കയോ ചെക്ക് അപ്പ് ചെയ്യണമെന്ന് പറഞ്ഞു, ഇത് കേട്ട് പെട്ടന്ന് മഴ പെയ്തതു പോലെ തോന്നി മുഖത്തെ കാർമേഘങ്ങൾ ഒഴിഞ്ഞപോലെ ....
പിറ്റേന്ന് രാവിലെ ഞാൻ മാളുവിനെ കണ്ടു പക്ഷെ അവൾ എന്നെ കണ്ടതായി പോലും നടിച്ചില്ല.... ഞാൻ തീരുമാനിച്ചു ഇന്ന് രണ്ടിലൊന്നറിയണം പക്ഷെ അതിനു മുൻപ് സുമേഷിന്റെ ഫോൺ വന്നു അളിയാ അത്യാവശ്യമായി എറണാകുളം വരെ പോകണം, പെട്ടന്ന് മോരും വെള്ളം ഓർമ്മവന്നത് കൊണ്ട് ഞാൻ ചോദിച്ചു അല്ല ഇന്നത്തെ സ്വപ്നം എറണാകുളത്തു നിന്നും മോരും വെള്ളം കുടിച്ചതാണോ അല്ലളിയാ ചേച്ചിയുടെ കുഞ്ഞിന് മരുന്ന് മേടിക്കാണം അത് എറണാകുളത്തെ കിട്ടൂ ആ നിഷ്കളങ്ക മറുപടിയിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി....
യാത്രയിലുടനീളം ഞങ്ങളുടെ ചർച്ച മാളുവിനെ കുറിച്ചായിരുന്നു....
കുഞ്ഞിന്റെ മരുന്നും മേടിച്ചു തിരിച്ചു വരുന്ന വഴിക്ക് ഒരു മിന്നായം പോലെ മാളുവും മറ്റൊരാളും പോകുന്നത് കണ്ടു ആ കാഴ്ച കണ്ണിൽ നിന്നും മറയുന്നതിന്നു മുൻപ് ഫോൺ ബെല്ലടിച്ചു.... മനസില്ലാ മനസോടെ ഞാൻ നോക്കി അമ്മ പെട്ടന്ന് ഞാൻ കോൾ എടുത്തു മോനെ അപ്പുറത്തെ മാളുവിനെ ആരോ കടത്തികൊണ്ട് പോയി എനിക്ക് എന്റെ ചെവികളെ വിശ്വസിക്കാൻ കഴിഞ്ഞില്ല അമ്മേ അവർ ദേ പോകുന്നു ഞാൻ പറഞ്ഞു അതുകേട്ട് അമ്മ എടാ പൊട്ടാ പോയി തടഞ്ഞു നിർത്തവരെ ഞാൻ ബൈക്ക് തിരിച്ചു മാളുവിന്റെ പിറകെ പറന്നു പക്ഷെ എന്റെ വരവ് കണ്ടു അവർക്ക് അപകടം മണത്തു അവർ സ്പീഡ് കൂട്ടി ഞാനും ഒടുവിൽ നിയന്ത്രണം വിട്ട് മാളു റോഡ് സൈഡിൽലെ മരത്തിൽ ഇടിച്ചു നിന്നു.... ആ കാഴ്ച്ച എനിക്ക് താങ്ങാൻ പറ്റുന്നതായിരുന്നില്ല എന്റെ മാളു അവളുടെ ബോണറ്റ് ആകെ തകർന്ന് പോയി ഇപ്പോൾ അവളെ കണ്ടാൽ i20 ആണെന്ന് ആരും പറയില്ല ഞാൻ തലയിൽ കൈവച്ചു കൊണ്ട് ആലോചിച്ചു ഗിരിയേട്ടൻ ഇനി എത്ര കാശ് മുടക്കണം ഇവളെ പഴയ രൂപത്തിൽ ആക്കാൻ എന്റെ മനസ്സ് വായിച്ചിട്ടായിരിക്കും സുമേഷ് പറഞ്ഞു ഇൻഷുറൻസ് കാണുമായിരിക്കും അല്ലേ... കാണും
ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ
Comments
Post a Comment