ഉറക്കം വരാഞ്ഞതിനാൽ മുറ്റത്തു കിണറ്റിന്റെ കൈവരിയിൽ ഇരുന്നു കാറ്റു കൊള്ളൂകയായിരുന്നു ഞാൻ, പൗർണമി ആയതിനാൽ നല്ല നിലാവുണ്ടായിരുന്നു. പൗർണമി നാളിൽ ചന്ദ്രനെ കാണാൻ എന്ത് ഭംഗിയാണെന്നോ....
എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല....
കണ്ണുകൾക്ക് കനം കൂടി ഞാൻ എഴുന്നേറ്റു എന്തിനാ വെറുതെ ഉറക്കം തുങ്ങി കിണറ്റിൽ വീഴുന്നത്... ഞാൻ അറിയാതെ കിണറ്റിനുള്ളിലേക്ക് നോക്കി അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു.... ഒരു നിമിഷം പകച്ചു നിന്ന എന്റെ മസ്നസ്സിൽ ലഡ്ഡു പൊട്ടി, പിന്നൊന്നും ആലോചിച്ചില്ല പുറകിൽ പട്ടിക്കുട് പണിയാൻ കൊണ്ട് വന്ന ആസ്ബറ്റോസ് എടുത്തു കിണറിന്റെ മുകളിൽ അടപ്പിട്ടു....
ഞാൻ ഓടി വീട്ടിനുള്ളിൽ കയറി കട്ടിലിലേക്ക് മറിഞ്ഞു എങ്ങനെ എങ്കിലും ഒന്ന് നേരം വെളുത്താൽ മതിയന്നായി എനിക്ക്...
കിണറ്റിൽ കണ്ട കാഴ്ച ഓർക്കാൻ കൂടി വയ്യ.....
പണ്ട് കുഞ്ഞുനാളിൽ അമ്പിളി മാമനെ പിടിച്ചു തരാം എന്ന് പറഞ്ഞു അമ്മച്ചി ഒരുപാട് കളിപ്പിച്ചിട്ടുണ്ട്, നാളെ രാവിലെ അമ്മച്ചി വെള്ളം കോരുമ്പോൾ ആ തൊട്ടിയിൽ അമ്പളിമാമൻ ഹോ എനിക്ക് ഓർക്കാൻ കൂടി വയ്യ..... കിണറ്റിലെ വെള്ളത്തിൽ അമ്പിളിമാമൻ കിടക്കുന്നു, കിണറ്റിൽ കിടക്കുമ്പോഴും എന്തൊരു പ്രകാശം. .... ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു..... ഇനിയൊന്നുറങ്ങണം.... ബാക്കിയെല്ലാം നാളെയാകട്ടെ..... പുറത്തു ആകാശപരപ്പിൽ അപ്പോൾ അമ്പളി മാമൻ പടിഞ്ഞാറേക്ക് യാത്ര തുടങ്ങിയിരുന്നു
ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ
Comments
Post a Comment