ആ വിവാഹക്ഷണക്കത്തിലെ വധുവിന്റെ പേര്നോക്കി ഞാൻ നിർവികാരനായി നിന്നു.... ഇത് അവളുടെ വിവാഹ ക്ഷണക്കത്താണ് …... എന്റെ പ്രണയനിയുടെ….ഞാൻ സ്വന്തമാക്കാനാഗ്രഹിച്ചു എന്റെ അച്ചു... എട്ട് വർഷങ്ങൾക്ക് മുൻപ് ഈ ക്ഷേത്ര മുറ്റത്തു വച്ചാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്… നെറ്റിയിൽ ചന്ദനകുറി തൊട്ട് മുടിയിൽ തുളസികതിരും ചൂടി.. അമ്പലം വലം വച്ചു വന്ന അവളെ ഞാൻ നോക്കി നിന്നുപോയി … ഇവളായിരിക്കണേ എന്റെ ഭാര്യ എന്ന് ഞാൻ ആ നിമിഷം ഭഗവാനോട് പ്രാർത്ഥിച്ചു പോയി… ആ മുഖം..... അത് എന്റെ ഹൃദയത്തിൽ പതിഞ്ഞുപോയിരുന്നു പിന്നെ അവളെ കാണാൻ മാത്രം ആയി എന്റെ ക്ഷേത്രദർശനം.... ഒരിക്കൽ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു... പിന്നിടുള്ള ദിവസങ്ങളിൽ ആ ചിരി ഞങ്ങളെ സൗഹൃദങ്ങളിലേയ്ക്ക് നടത്തി.... അവളുടെ സംസാരത്തിലും നോട്ടത്തിൽനിന്നും അവൾക്ക് എന്നോട് ഇഷ്ടം ഉള്ളതായി എനിക്ക് തോന്നി...... പക്ഷെ എന്റെ ഇഷ്ടം അവളോട് തുറന്നു പറയാൻ ഞാൻ പിന്നെയും വൈകി,..... എന്നാൽ അന്നൊരു സന്ധ്യാ സമയത്തു ദീപാരാധന തൊഴുതു മടങ്ങുന്ന വേളയിൽ ഞാൻ രണ്ടും കല്പിച്ചു എന്റെ ഇഷ്ടം അവളെ അറിയിച്ചു... എന്നാൽ എന്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അവൾ തിരിഞ്ഞു നടന്നു ഒരു ...