ഇന്നു നമ്മൾ ഇവിടെ കൂടിയിരിക്കുന്നത് Gfile അവാർഡ് കരസ്ഥമാക്കിയ ശ്രീ അശ്വതി അരവിന്ദ് IAS നെ ആദരിക്കുന്നതിനാണ് ടാഗോർ തിയറ്ററിൽ ഇതു മുഴങ്ങുമ്പോൾ അശ്വതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.....
അവൾ കണ്ണുകൾ തുടച്ചു, അപ്പോഴേക്കും അവളെ തേടി കുറെയേറെ ചോദ്യങ്ങയെത്തിയിരുന്നു Mrs അശ്വതി എന്താണ് നിങ്ങളുടെ പ്രചോദനം, എങ്ങനെ നിങ്ങൾ IAS നേടി ഇപ്പോൾ ഈ അവാർഡും...
അശ്വതിയുടെ കണ്ണുകൾ മനുവിനെ തിരയുകയായിരുന്നു, സദസിന്റെ പിൻസീറ്റിലിരിക്കുന്ന മനുവിനെ അവൾ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് അവൾ പറഞ്ഞു ഇത് മനു എന്റെ ഭർത്താവ് ഇദ്ദേഹമാണ് എന്റെ പ്രചോദനം, എന്റെ ശക്തി എനിക്ക് IAS നേടിതരാൻ എന്നെക്കാൾ കൂടുതൽ കഷ്ടപ്പെട്ടത് മനുവേട്ടൻ തന്നെ......
അശ്വതി പ്ലസ് ടു ഡിസ്റ്റിങ്ഷനോടെ പാസ് ആയി..
അവൾ അത്യധികം സന്തോഷത്തോടെ അച്ഛന്റെ അടുത്തു ചെന്ന് തനിക്ക് തുടർന്ന് പഠിക്കാൻ പോകണമെന്ന ആഗ്രഹം അറിയിച്ചു.
ഓ… പെണ്ണിനെ പഠിപ്പിച്ചിട്ട് എന്തിനാ? പെണ്ണ് പഠിച്ചിട്ട് വേണ്ടല്ലോ ജീവിക്കാൻ എന്ന് പറഞ്ഞു അച്ഛമ്മ അച്ഛനെ നിരുത്സാഹപ്പെടുത്തിയെങ്കിലും , അവളുടെ കണ്ണുനീർ കണ്ട് അച്ഛൻ അവളെ ഡിഗ്രിക്ക് ചേർക്കാൻ സമ്മതിച്ചു.
അങ്ങനെ ഒരുപാട് സന്തോഷത്തോടെ അവൾ ക്ലാസ്സിൽ പോയിത്തുടങ്ങി. എല്ലായിപ്പോഴും നിയന്ത്രണങ്ങളുള്ള വീട്ടിൽ നിന്നും കോളേജിൽ എത്തുമ്പോൾ അവൾ വല്ലാതെ സന്തോഷവതിയായിരുന്നു.
സ്നേഹം മാത്രം പകർന്നു നൽകുന്ന ഒരുപാട് സുഹൃത്തുക്കൾക്കൊപ്പം അവൾ സന്തോഷത്തോടെയും ഉത്സാഹത്തോടെയും പഠിച്ചുപോന്നു അവളുടെ ലോകം അതായിരുന്നു.
അവൾ ഡിഗ്രി സെക്കൻഡ് ഇയർ എത്തിയപ്പോഴാണ് അവളെ കെട്ടിച്ചയക്കണമെന്ന് അച്ഛമ്മ പറഞ്ഞത്.
അന്നാദ്യമായി അവൾ അച്ഛമ്മയോട് എതിർത്ത് സംസാരിച്ചു.എനിക്ക് പഠിക്കണം, ഞാൻ വിവാഹത്തിന് സമ്മതിക്കില്ല എന്നവൾ അലമുറയിട്ടു.
ഈ വീട്ടിൽ പെണ്ണുങ്ങളുടെ ശബ്ദം ഉയർന്നിട്ടില്ല എന്ന് അച്ഛമ്മ ദേഷ്യത്തോടെ പറഞ്ഞു.
അപ്പോൾ അച്ഛമ്മ പെണ്ണല്ലേ എന്ന്അവൾ ചോദിച്ചു .
നീ അമ്മ പറയുന്നത് കേൾക്കു അശ്വതി എന്ന് അച്ഛനും കൂടി പറഞ്ഞതോടെ അവൾ ആകെ തകർന്നു.
എങ്കിലും അവൾ വിട്ടുകൊടുക്കാൻ തയ്യാറായില്ല. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം എന്ന് അവൾ വാശിയോടെ പറഞ്ഞുതീർന്നതും, അച്ഛന്റെ കൈകൾ പലവട്ടം അവളുടെ കവിളത്തു ഉയർന്നുതാഴ്ന്നു.
പിറ്റേന്ന് അവളെ പെണ്ണുകാണാൻ ആയി ഒരു കൂട്ടർ എത്തി.
അവർക്കു മുന്നിലേക്ക് പോവില്ല എന്ന് വാശിപിടിച്ച അവൾ, അമ്മയുടെ കണ്ണുനീർ കണ്ട് സഹിക്കവയ്യാതെ അവർക്കു മുന്നിൽ എത്തി.
കാലം ഇത്രയേറെ പുരോഗമിച്ചിട്ടും തന്റെ വീട്ടുകാർക്കു മാത്രം എന്തുകൊണ്ടാണ് ഒരു മാറ്റവും ഇല്ലാത്തത്? എന്ത് കൊണ്ടായിരിക്കും പെൺകുട്ടികളെ ഇഷ്ടമല്ലാത്തത്?
അങ്ങനെ അവൾ ഒരു ഒരു താത്പര്യവുമില്ലാതെ ചായയുമായി അയാൾക്ക്ക മുന്നിലേക്ക്ട കടന്നു ചെന്നു .
ചായ കുടി കഴിഞ്ഞതിനു ശേഷം അവർക്കെന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം എന്ന് അവളുടെ അച്ഛൻ പറഞ്ഞു. അയാൾ നേർത്തൊരു ചിരിയോടെ പതിയെ അകത്തേക്ക് നടന്നു,അവൾ ഭിത്തിയിൽ ചാരി നിൽക്കുകയാണ്.
അവൾ നിറഞ്ഞമിഴി കളോടെ പറഞ്ഞു എനിക്ക് പഠിക്കണം
ഉം…. അയാൾ മുഖമുയർത്താതെ തല കുലുക്കി.
അങ്ങനെ രണ്ട് മാസങ്ങൾക്ക് ശേഷം അവന്റെ കൈപിടിച്ച് അവൾ അയാളുടെ വീട്ടിൽ വലതു കാൽ വച്ചു കയറി. ഇന്നവരുടെ ആദ്യരാത്രിയാണ് . അവൾ സങ്കടത്തോടെ കടന്നു വന്നു.
അയാൾ അവളെ കൈപിടിച്ച് തന്റെ അരികിൽ ഇരുത്തി. സങ്കടം കൊണ്ട് ചുവന്നു പോയ അവളുടെ കവിളിൽ അവൾ പതിയെ തലോടി......
**********************************************
ഒരു സ്ത്രീയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം അവളെ മനസിലാക്കുന്ന ഒരു ഭർത്തവ് അവളുടെ കൂടെയുണ്ട് എന്നുള്ളതാണ്.
ഒരു നാട്ടുമ്പുറത്തെ വില്ലേജ് ഓഫീസിൽലെ ക്ലർക്കായിരുന്ന മനുവേട്ടന്റെ പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ് ഇന്നു ഞാൻ ഇവിടെ നിൽക്കുന്നത്
ഈ അവാർഡിന്റെ യഥാർത്ഥ അവകാശി എന്റെ മനുവേട്ടൻ തന്നെ, അതു പറയുമ്പോൾ സദ്സിൽ നിന്നും കയ്യടികൾ ഉയരുന്നുണ്ടായിരുന്നു....
*********************************************
ദോശ ചുട്ടുകൊണ്ടിരുന്ന അശ്വതി തലേന്ന് താൻ കണ്ട സ്വപ്നത്തെകുറിച്ചോർത്ത് ഒന്ന് മന്ദഹസിച്ചു, ആ ഹാങ്ങോവർ മാറുന്നതിനുമുൻപേ ഉമ്മറത്തു നിന്നും ഉണ്ണിക്കുട്ടന്റെ വിളിവന്നു "അമ്മേ അച്ഛൻ ദാ രാവിലെ നാലാം കാലിൽ വരുന്നു "
അതേ ഒരു സ്ത്രീയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം, എന്റെ ഭാഗ്യം നാലാം കാലിൽ ഉമ്മറത്തു വന്നു നിൽക്കുന്നു അവൾ പിറുപിറുത്തു.......
ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ
Comments
Post a Comment