ഇന്നു നമ്മൾ ഇവിടെ കൂടിയിരിക്കുന്നത് Gfile അവാർഡ് കരസ്ഥമാക്കിയ ശ്രീ അശ്വതി അരവിന്ദ് IAS നെ ആദരിക്കുന്നതിനാണ് ടാഗോർ തിയറ്ററിൽ ഇതു മുഴങ്ങുമ്പോൾ അശ്വതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..... അവൾ കണ്ണുകൾ തുടച്ചു, അപ്പോഴേക്കും അവളെ തേടി കുറെയേറെ ചോദ്യങ്ങയെത്തിയിരുന്നു Mrs അശ്വതി എന്താണ് നിങ്ങളുടെ പ്രചോദനം, എങ്ങനെ നിങ്ങൾ IAS നേടി ഇപ്പോൾ ഈ അവാർഡും... അശ്വതിയുടെ കണ്ണുകൾ മനുവിനെ തിരയുകയായിരുന്നു, സദസിന്റെ പിൻസീറ്റിലിരിക്കുന്ന മനുവിനെ അവൾ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് അവൾ പറഞ്ഞു ഇത് മനു എന്റെ ഭർത്താവ് ഇദ്ദേഹമാണ് എന്റെ പ്രചോദനം, എന്റെ ശക്തി എനിക്ക് IAS നേടിതരാൻ എന്നെക്കാൾ കൂടുതൽ കഷ്ടപ്പെട്ടത് മനുവേട്ടൻ തന്നെ...... അശ്വതി പ്ലസ് ടു ഡിസ്റ്റിങ്ഷനോടെ പാസ് ആയി.. അവൾ അത്യധികം സന്തോഷത്തോടെ അച്ഛന്റെ അടുത്തു ചെന്ന് തനിക്ക് തുടർന്ന് പഠിക്കാൻ പോകണമെന്ന ആഗ്രഹം അറിയിച്ചു. ഓ… പെണ്ണിനെ പഠിപ്പിച്ചിട്ട് എന്തിനാ? പെണ്ണ് പഠിച്ചിട്ട് വേണ്ടല്ലോ ജീവിക്കാൻ എന്ന് പറഞ്ഞു അച്ഛമ്മ അച്ഛനെ നിരുത്സാഹപ്പെടുത്തിയെങ്കിലും , അവളുടെ കണ്ണുനീർ കണ്ട് അച്ഛൻ അവളെ ഡിഗ്രിക്ക് ചേർക്കാൻ സമ്മതിച്ചു. അങ്ങനെ ഒരുപാട് സന്തോഷത്തോടെ അവൾ ക്ലാസ്സിൽ പോയിത...