ആശുപത്രിയിൽ നിന്നും ജോർജിന്റെ കൈ പിടിച്ചു കാറിലേയ്ക്ക് കയറുമ്പോൾ മേരിയുടെ മുഖത്തു ഒരുതരം നിർവികാരത നിഴലിട്ടു, യാത്ര യിലുടനീളം മേരി മൗനിയായി തുടർന്നു, ജോർജ് പറഞ്ഞതൊന്നും മേരി കേട്ടില്ല....
ഇത് രണ്ടാം തവണയാണ് മേരി വിവാഹമോചനത്തിനുള്ള അപേക്ഷ പള്ളികോടതിയിൽ സമർപ്പിക്കുന്നത് .
പക്ഷെ ജോർജ്ജിന്റെ വാഗ്ദ്ധോരണിക്കു മുമ്പിലും തെളിവുകളുടെ അഭാവത്തിലും ആ കേസ് തള്ളി പോയി. മേരി ഒരു മനോരോഗി ആണെന്ന് വരെ ജോർജ്ജ് സമർഥിച്ചു.
മേരി അമർഷത്തോടെ . അരമനയിലേക്ക് വീണ്ടും ഒരിക്കൽ കൂടി പോകാൻ ഒരുങ്ങി അടുത്ത വിവാഹമോചന അപേക്ഷയുമായി.....
മേരി ജോർജിനെ പിരിഞ്ഞു ജീവിക്കാൻ തുടങ്ങിയിട്ട് 10 വർഷം കഴിഞ്ഞു . അഞ്ചൽ St ജോൺസ് കോളേജിൽ മലയാളം പ്രൊഫസ്സർ ആയിരുന്നു മേരി. ഇപ്പോൾ താമസം തനിയെ ഒരു വാടകവീട്ടിൽ.
ജോർജിന്റെ സഹായം കൂടാതെ വാങ്ങിയ ഒരു കാറുണ്ട്. അതോടിച്ച് മേരി 60 കിലോമീറ്റർ ദൂരത്തുള്ള ബിഷപ്സ് ഹൗസിലേക്ക് യാത്രയായി ആ യാത്രയിലുടനീളം, ജോർജിനെയും മെത്രാനയും പഴിച്ചുകൊണ്ടേയിരുന്നു
ജോർജ് മേരി ദമ്പതികൾക്ക് മക്കൾ നാലാണ്
മേരിയുടെ ജോലിഭാരം കുറയ്ക്കാൻ കാണാൻ തരക്കേടില്ലാത്തൊരു വേലക്കാരിയെ കണ്ടു പിടിച്ചത് ജോർജ് തന്നെയാണ്.
ആദ്യത്തെ കുട്ടിയെ പ്രസവിച്ചു കിടക്കുന്ന സമയത്താണ് ജോർജ്ജിന്റെ വേലക്കാരി യുമായുള്ള അവിഹിതം മേരി കൈയ്യോടെ പിടികൂടിയത്. അന്ന് തന്നെ ഈ ബന്ധം അവസാനിപ്പിക്കാൻ മേരി ആഗ്രഹിച്ചിരുന്നു. പക്ഷെ എന്തുകൊണ്ടോ അന്നതിനു മേരിയ്ക്ക് കഴിഞ്ഞില്ല .
ഭർത്താവിനോട് ക്ഷമിച്ചും സഹിച്ചും മേരി വീണ്ടും മൂന്നു കുട്ടികളേക്കൂടി പ്രസവിച്ചു.
നളശാസ്ത്രം അറിയാത്ത മേരിക്ക് വേലക്കാരിയെ തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ കഴിഞ്ഞില്ല. അതുമൂലം ജോർജിന്റെ അവിഹിതം തുടർന്ന് പോയികൊണ്ടേയിരുന്നു
കുട്ടികൾ കോളേജ് വിദ്യാഭ്യാസത്തിലേക്ക് കടന്നപ്പോൾ മേരി അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി. വിവാഹമോചനത്തിനുള്ള ആദ്യഅപേക്ഷ പള്ളികോടതിയിൽ സമർപ്പിച്ചു.
പക്ഷെ ജോർജ്ജിന്റെ നിഷ്കളങ്കതയിലും തെളിവുകളുടെ അഭാവത്തിലും ആ കേസ് തള്ളി പോയി. മേരി ഒരു മനോരോഗി ആണെന്ന് വരെ മെത്രാൻ വിധിച്ചു
അങ്ങനെ വീണ്ടും ഭൂതത്തെ കുപ്പിയിലാക്കികൊണ്ടെന്ന പോലെ അവരുടെ ദാമ്പത്യം തുടർന്നു.
മക്കൾ നാലൂം പേരും ജോലിയും കൂലിയുംതേടി നാനാദേശതേയ്ക്ക് കുടിയറിയപ്പോൾ മേരി ഒരു തീരുമാനത്തിലെത്തി, ഇനിയുള്ള കാലമെങ്കിലും സുഖമായും സ്വസ്ഥമായും ജീവിക്കണം.
അങ്ങനെ ജോർജ് വീട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസം, പെൻഷൻ കിട്ടിയതിന്റെ പിറ്റേന്ന്, തന്റെ സാധനങ്ങൾ എല്ലാം കെട്ടിപ്പെറുക്കി മേരി കോളേജിന്റെ അടുത്തുള്ള ഒരു വാടകവീട്ടിലേക്ക് താമസം മാറി.
ജോർജ്ജ് മേരിയെ തിരിച്ചു കൊണ്ടുവരാൻ പല തന്ത്രങ്ങൾ പയറ്റിയെങ്കിലും മേരി ആകുടുക്കുകളെ എല്ലാം അതിജീവിച്ചു പോന്നു
മേരിയിപ്പോൾ സ്വതന്ത്രിയത്തിന്റെയും സമാധാനത്തിന്റേയും ലോകത്തെ മാടപ്രാവാണ്,രാത്രികളിൽ കണ്ണീർ കൊണ്ട് തടയണ കെട്ടേണ്ടിവന്നിട്ടില്ല, . ആ മാടപ്രാവിനെകുടുക്കാൻ വലവിരിച്ച പലവേടൻമാർക്കും പുലിവാൽപിടിച്ചഗതികേടിൽ എത്തിപ്പെടേണ്ടിവന്നു....
ബോറടിക്കുമ്പോൾ ഡോറബുജിയും,സ്‌പൈഡർ മാനും, ബാറ്റുമാനും ജുമാജിയും കാണും അതുംമടുക്കുമ്പോൾ നെറ്റ്ഫ്‌ളിക്സും, ആമസോൺ പ്രൈമും കാണും...
മക്കളും മേരിയുടെ നിലപാടുകൾക്ക്അപ്പനറിയാതെ സഹായംനൽകുന്നുണ്ട്
അങ്ങനെ മേരിനെറ്റ്ഫ്ലിക്ക്സിൽ മുങ്ങികിടക്കുമ്പോൾ ആണ് അരമനയിൽ നിന്നുള്ള വിളി വന്നത്.
ഏകദേശം 12 മണിയോടു കൂടി മേരി അരമനയിൽ എത്തി. അതിഥി മുറിയിൽ അരമണിക്കൂർ അക്ഷമയായി കാത്തിരുന്നതിനുശേഷമാണ് മെത്രാൻന്റെ ഓഫീസിലേക്ക് വിളിപ്പിച്ചത് . മെത്രാൻ മേരിയോട് ലോകകാര്യങ്ങൾചർച്ച ചെയ്യുന്നതിനിടയിൽ ജോർജ്മുറിയിലേക്ക് കയറി വന്നത്. ജോർജിനെ കണ്ടതും മകരത്തിൽ മദംപൊട്ടിയ ആനയെ പോലെ മേരിതലയാട്ടി.... പക്ഷെ മെത്രാനച്ചന്റെ തോട്ടിപോലുള്ള നോട്ടത്തിൽ മേരി തന്റെ തുമ്പികൈ താഴ്ത്തി.
മെത്രാനച്ചൻ പറഞ്ഞു മേരി, ജോർജ് എന്നോട് ചില കാര്യങ്ങൾ പറഞ്ഞു, അതിന്റെ വെളിച്ചത്തിൽ ഞാൻ പറയുന്നത് മേരി ഈ അപേക്ഷ പിൻവലിക്കണം, മേരിയുടെ ഇപ്പോഴത്തെ ജീവിതം ഒരു ക്രിസ്ത്യാനിക്കു ചേർന്നതല്ല. ക്രിസ്ത്യാനികൾക്ക്മാതൃ ആകേണ്ടത്ആയിരിക്കണം നിങ്ങളുടെ കുടുംബം
മെത്രാൻ തുടർന്നു എളിമയും, ലാളിത്യവും എല്ലാ ഭാര്യമാർക്കും ഉണ്ടാവണം. എങ്കിലേ ക്രിസ്ത്യൻ കുടുംബജീവിതം മുന്നോട്ട് പോകൂ. സഭയുടെ അടിത്തറ ഇത്തരം കുടുംബങ്ങൾ ആണ്. യൗസേപ്പിന് മറിയം എങ്ങനെ വിധേയപ്പട്ടുവോ അതേപോലെ നീയും നിന്റെ ഭർത്താവിന് വിധേയപ്പെട്ട് ജീവിക്കണം . കർത്താവിനുവേണ്ടിയും സഭക്കും വേണ്ടിയും നീ ഇനിയും ത്യാഗം സഹിക്കാൻ ബാദ്ധൃസ്ഥയാണ്.
മേരിയുടെ കണ്ണുകളിൽ ഇരുട്ട് കയറി, ചെവിയിൽ വണ്ടുകൾ മൂളി അവളുടെ ശബ്ദം ഉയർന്നു.
അച്ചാ, അച്ചൻ ഈ പറയുന്നതെല്ലാം ഞാൻ സമ്മതിച്ചു.... ഞാനും ത്യാഗം സഹിച്ചച്ചോ 4 മക്കളെ പെറ്റു വളർത്തി. സഭക്കു ഞാൻ പുരുഷാരം കൂട്ടിത്തന്നു. ഇത്രയും വർഷത്തെ ജീവിതം തന്നെ ഞാൻ മറ്റുള്ളവർക്കായി ത്യാഗം ചെയ്തു. എന്റെ കടമകൾ ഞാൻ തീർത്തു അച്ചോ....
എങ്ങനെ തീർത്തു ? മെത്രാൻ ഇടക്ക് കയറി ചോദിച്ചു.
നിന്റെ മൂത്ത മകന് വിവാഹാലോചനകൾ വരുന്നുണ്ടെന്നാണ് ജോർജ് പറഞ്ഞത്. മാതാപിതാക്കൾ വേർപിരിഞ്ഞു കഴിയുന്ന ഒരു കുടുംബത്തിലേക്ക് ആരെങ്കിലും പെണ്ണിനെ തരുമോ ? അതുകൊണ്ട് മക്കളുടെ വിവാഹം നല്ല രീതിയിൽ നടക്കാൻ നീ ജോർജിന്റെ കൂടെ പോയി താമസിക്കണം.
മേരിക്ക് ഇപ്പോൾ കാരൃം വ്യക്തമായി. വീണ്ടും തന്റെ നരകജീവിതം തുടരണം. മേരിയുടെ മേലാകെ വിറഞ്ഞുകയറി.
അച്ചാ, എന്റെ മക്കൾ നാലുപേരും നാനാ വഴിക്കായി അവർക്ക് ഇഷ്ടപെട്ട ആരുടെ കൂടെ വേണമെങ്കിലും പോകട്ടെ പക്ഷെ ഇതുപോലുള്ള കാലമാടനാകരുതേ എന്ന പ്രാർത്ഥനയെ എനിക്കുള്ളൂ, ഇഷ്ടമുള്ള പുരുഷനോടപ്പം ജീവിക്കുന്നത് തന്നെയാണ് അച്ചാ സ്വർഗം. അല്ലാത്തതെല്ലാം നരകമാണ്. എന്റെ ജീവിതം എന്നെ പഠിപ്പിച്ചത് ഇതാണ്. നിങ്ങൾക്ക് അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും
പിന്നെ അച്ചൻ പറഞ്ഞല്ലോ ക്രിസ്തുകുടുംബത്തിന്റെ ഉപമ , മറിയത്തിന് കൂടെ ജീവിക്കാൻ കിട്ടിയത് യൗസേപ്പിനെ ആണ് അല്ലാതെ യൂദാസിനെ അല്ല. എനിക്കു കിട്ടിയത് യൗസേപ്പിനെ പോലെ ഒരാളായിരുന്നു എങ്കിൽ ഞാൻ മറിയത്തേപ്പോലെ വിധേയപ്പെട്ട് ജിവിച്ചേനെ. അച്ചന് തോന്നുന്നുണ്ടോ പരിശുദ്ധ കന്യാമറിയത്തിന് യൂദാസിനൊപ്പം ഒരൊറ്റ ദിവസമെങ്കിലും ജീവിക്കാൻ പറ്റുമായിരുന്നു എന്ന്.
മെത്രാന്റെ സമനിലതെറ്റി മുൻപിലിരുന്ന കുരിശ്ടുത്തു മെത്രാൻ മേരിയുടെ തലയ്ക്ക് തല്ലി തലപൊട്ടി ചോരവാർന്നോഴുകി മേരി താഴെ വീണു
ജോർജ് ഒരുനിമിഷം സ്തംഭിച്ചിരുന്നു പോയി...
കൊടുംങ്കാറ്റ് പോലെ മെത്രാൻ പുറത്തേക്കിറങ്ങി മേരിയെ ജോർജ് കുലുക്കി വിളിച്ചു....
അപ്പോഴേക്കും ചോരമേരിയുടെ നെഞ്ചിൽകൂടി താഴെയ്ക്ക് ഒഴുകി, ആ ചോരയുടെ ചൂടിൽ കണ്ണുതുറന്ന മേരിക്കണ്ടത് നിർവികാരനായി തന്നെ കുലുക്കി വിളിക്കുന്ന ജോർജിനെയാണ്...
എന്റെ മേരി നിന്നെ എത്രവിളിച്ചു കുഞ്ഞുമൂത്രമൊഴിച്ചു നിന്നെ കുളുപ്പിച്ചിട്ടും നിയറിഞ്ഞില്ലയോ....
കിടക്കയിൽ മൂത്രത്തിൽ ചിരിച്ചും കൊണ്ട് കാലിട്ടടിച്ചുകിടക്കുന്ന കുഞ്ഞുചാർളി, മേരി അവനെ വാരിയെടുത്തു അപ്പോഴേക്കും ബെഡ്‌ഡിൽ വിരിക്കാനുള്ള അലക്കിയഷീറ്റുമായി ജോർജ് എത്തി.....
കുഞ്ഞിനെ ജോർജിന്റെ കയ്യിലേൽപ്പിച്ചു ബെഡ്ഡ്ഷീറ്റ് മാറ്റുമ്പോൾ മേരിഅറിയാതെ തലയിലേയ്ക്ക് ഒന്നു വിരലോടിച്ചു...
മേരിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു അപ്പോഴേക്കും ജോർജ് വെട്ടിയിട്ട വാഴത്തട പോലെ കട്ടിലിലേയ്ക്ക് വീണിരുന്നു.....
അപ്പോഴും കുഞ്ഞു ചാർളി കാലിട്ടടിച്ചുകൊണ്ടേയിരുന്നു....
ഷിബുതങ്കച്ചൻ, ഇടമുളയ്ക്കൽ....
Comments
Post a Comment