Skip to main content

Posts

Showing posts from December, 2021

Divorce

ആശുപത്രിയിൽ നിന്നും ജോർജിന്റെ കൈ പിടിച്ചു കാറിലേയ്ക്ക് കയറുമ്പോൾ മേരിയുടെ മുഖത്തു ഒരുതരം നിർവികാരത നിഴലിട്ടു, യാത്ര യിലുടനീളം മേരി മൗനിയായി തുടർന്നു, ജോർജ് പറഞ്ഞതൊന്നും മേരി കേട്ടില്ല....                          ഇത് രണ്ടാം തവണയാണ് മേരി വിവാഹമോചനത്തിനുള്ള അപേക്ഷ പള്ളികോടതിയിൽ സമർപ്പിക്കുന്നത് .   പക്ഷെ ജോർജ്ജിന്റെ വാഗ്ദ്ധോരണിക്കു മുമ്പിലും തെളിവുകളുടെ അഭാവത്തിലും ആ കേസ് തള്ളി പോയി. മേരി ഒരു മനോരോഗി ആണെന്ന് വരെ ജോർജ്ജ് സമർഥിച്ചു.  മേരി അമർഷത്തോടെ . അരമനയിലേക്ക് വീണ്ടും ഒരിക്കൽ കൂടി പോകാൻ ഒരുങ്ങി അടുത്ത വിവാഹമോചന അപേക്ഷയുമായി.....  മേരി ജോർജിനെ പിരിഞ്ഞു ജീവിക്കാൻ തുടങ്ങിയിട്ട് 10 വർഷം കഴിഞ്ഞു . അഞ്ചൽ St ജോൺസ് കോളേജിൽ  മലയാളം പ്രൊഫസ്സർ ആയിരുന്നു മേരി. ഇപ്പോൾ താമസം തനിയെ ഒരു വാടകവീട്ടിൽ. ജോർജിന്റെ സഹായം കൂടാതെ വാങ്ങിയ  ഒരു കാറുണ്ട്. അതോടിച്ച് മേരി 60 കിലോമീറ്റർ ദൂരത്തുള്ള ബിഷപ്സ് ഹൗസിലേക്ക് യാത്രയായി ആ യാത്രയിലുടനീളം, ജോർജിനെയും മെത്രാനയും പഴിച്ചുകൊണ്ടേയിരുന്നു  ജോർജ് മേരി ദമ്പതികൾക്ക് മക്കൾ...