ആശുപത്രിയിൽ നിന്നും ജോർജിന്റെ കൈ പിടിച്ചു കാറിലേയ്ക്ക് കയറുമ്പോൾ മേരിയുടെ മുഖത്തു ഒരുതരം നിർവികാരത നിഴലിട്ടു, യാത്ര യിലുടനീളം മേരി മൗനിയായി തുടർന്നു, ജോർജ് പറഞ്ഞതൊന്നും മേരി കേട്ടില്ല.... ഇത് രണ്ടാം തവണയാണ് മേരി വിവാഹമോചനത്തിനുള്ള അപേക്ഷ പള്ളികോടതിയിൽ സമർപ്പിക്കുന്നത് . പക്ഷെ ജോർജ്ജിന്റെ വാഗ്ദ്ധോരണിക്കു മുമ്പിലും തെളിവുകളുടെ അഭാവത്തിലും ആ കേസ് തള്ളി പോയി. മേരി ഒരു മനോരോഗി ആണെന്ന് വരെ ജോർജ്ജ് സമർഥിച്ചു. മേരി അമർഷത്തോടെ . അരമനയിലേക്ക് വീണ്ടും ഒരിക്കൽ കൂടി പോകാൻ ഒരുങ്ങി അടുത്ത വിവാഹമോചന അപേക്ഷയുമായി..... മേരി ജോർജിനെ പിരിഞ്ഞു ജീവിക്കാൻ തുടങ്ങിയിട്ട് 10 വർഷം കഴിഞ്ഞു . അഞ്ചൽ St ജോൺസ് കോളേജിൽ മലയാളം പ്രൊഫസ്സർ ആയിരുന്നു മേരി. ഇപ്പോൾ താമസം തനിയെ ഒരു വാടകവീട്ടിൽ. ജോർജിന്റെ സഹായം കൂടാതെ വാങ്ങിയ ഒരു കാറുണ്ട്. അതോടിച്ച് മേരി 60 കിലോമീറ്റർ ദൂരത്തുള്ള ബിഷപ്സ് ഹൗസിലേക്ക് യാത്രയായി ആ യാത്രയിലുടനീളം, ജോർജിനെയും മെത്രാനയും പഴിച്ചുകൊണ്ടേയിരുന്നു ജോർജ് മേരി ദമ്പതികൾക്ക് മക്കൾ...