Skip to main content

ലോ ഓഫ് അട്രാക്ഷൻ എന്ന പൊള്ളത്തരം


ലോ ഓഫ് അട്രക്ഷന്‍ എത്ര മനോഹരമായ ഒരു  സങ്കല്പമാണ് .  

ഒരാള്‍ ചിന്തിക്കുന്ന കാര്യം പ്രകൃതിയുടെ സഹായത്തോടെ അയാളിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് ഈ നിയമം പറയുന്നു. പോസിറ്റീവായ കാര്യങ്ങള്‍ ചിന്തിക്കുന്നവര്‍ക്ക് ശുഭകരമായ പര്യവസാനവും നെഗറ്റീവായി ചിന്തിക്കുന്നവര്‍ക്ക് നെഗറ്റീവായ പര്യവസാനവും പ്രകൃതി ഒരുക്കി കൊണ്ടിരിക്കുന്നു എന്നതാണ് ഈ നിയമത്തിന്റെ അടിസ്ഥാനം . ഒരു കാര്യം നടക്കാന്‍ അതിയായി ആഗ്രഹിക്കുകയും  അത് നടക്കുന്നതായി ഭാവനയില്‍ കാണുകയും ചെയ്യുന്നവരില്‍ ആ കാര്യം നടക്കുമെന്നാണ് പെതുവേ കരുതപ്പെടുന്നത്.


ഈ ആശയത്തിന്റെ ഭംഗിയെ അടവരയിടുന്നതിന് വേണ്ടി ഇതിന്റെ ഉപജ്ഞാതാക്കൾ  ‘ലോ’ എന്ന പദം ചേര്‍ത്തുവച്ചു . ലോ ഓഫ് അട്രാക്ഷന്‍ യഥാര്‍ത്ഥത്തില്‍ ഒരു നിയമം അല്ല. എന്നാല്‍ അതിനെ നിയമമായി കണ്ട് സ്വന്തം ആഗ്രഹ ചിന്തകളെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ധാരാളമാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ലോ ഓഫ് അട്രാക്ഷന്‍ ഒരു പുതിയ ആശയമല്ലെങ്കിലും ചില ശ്രദ്ധേയമായ നോവലിലും, അവയുടെ ചുവട് പിടിച്ച് വന്ന ഏതാനും സിനിമകളിലും ചിത്രീകരിച്ചതോടെയാണ് ഇതിന്റെ സ്വീകാര്യത വര്‍ദ്ദിച്ചത്. ‘നിങ്ങളുടെ ലക്ഷ്യം അതിതീവ്രവും ആത്മാര്‍ത്ഥവുമാണെങ്കില്‍ അത് നടപ്പിലാക്കാന്‍ ഈ പ്രകൃതി നിങ്ങള്‍ക്കു വേണ്ടി ഗൂഢാലോചന നടത്തും’ എന്ന് പൗലോ കൊയ്‌ലോ തന്റെ ആല്‍കമിസ്റ്റ് എന്ന നോവലില്‍ പറഞ്ഞിരിക്കുന്നു. ഈ പ്രസ്താവനയുടെ വരികളാണ് പലരും ഉയര്‍ത്തിപ്പിടിക്കുന്നത്. സത്യത്തിൽ ഇവിടെ ഒരു തിരുത്ത് അത്യാവശ്യമാണ് . ഒരു കാര്യത്തിന് വേണ്ടി നിങ്ങള്‍ അതിയായി ആഗ്രഹിക്കുകയും അതിന് വേണ്ടി നിങ്ങള്‍ പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഒരു പ്രകൃതിയും നിങ്ങളെ എതിർക്കുകയുമില്ല, സഹായിക്കുകയുമില്ല.  തീര്‍ച്ചയായും പരിശ്രമിക്കുന്നവര്‍ ആ ലക്ഷ്യത്തില്‍ എത്തിപ്പെടാനുള്ള സാധ്യതയുണ്ട്. അല്ലാതെ പ്രകൃതിക്ക് നിങ്ങളില്‍ ഇടപെടേണ്ട യാതൊരു ആവശ്യവുമില്ല.


ലോ ഓഫ് അട്രക്ഷന്‍ ഒരു സാങ്കല്‍പിക കഥ മാത്രമാണ്. നിത്യജീവിതത്തില്‍ പോസിറ്റീവായി ചിന്തിക്കുന്നവര്‍ക്ക് നെഗറ്റീവായി ചിന്തിക്കുന്നവരേക്കാള്‍ നേട്ടമുണ്ടാവും. പോസിറ്റീവായ കാര്യങ്ങള്‍ കാണാന്‍ നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കുകയും വേണം. എന്നാല്‍ അത് അട്രാക്ഷന്‍ അല്ല, ക്രിയേഷനാണ്. അത് ഈ പ്രകൃതിയുടെ നിയമമല്ല , നിങ്ങള്‍ അതിന് വേണ്ടി  പരിശ്രമിക്കുന്നു . നിങ്ങള്‍ ഒരു കാര്യം ആഗ്രഹിക്കുന്നു എങ്കിൽ  ഒരു പ്രകൃതിയും നിങ്ങള്‍ക്ക് വേണ്ടി യാതൊരു ഗൂഢാലോചനയും നടത്താന്‍ പോകുന്നില്ല. ആയതിനാല്‍ ഇതിനെ ലോ ഓഫ് ക്രിയേഷൻ എന്ന് വിളിക്കാം  .


ലോ ഓഫ് ക്രിയേഷന്‍  പരുപരുത്ത യാഥാര്‍ത്ഥ്യമാണ്. ആളുകള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നില്ല . കാരണം ഒരു കാര്യം നിര്‍മ്മിച്ചെടുക്കാന്‍ ധാരാളം സമയവും 1 അധ്വാനവും വേണ്ടി വരും. ആയതിനാല്‍ നമ്മുടെ മസ്തിഷ്‌കം അതിനെ ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്നു. അലസത മസ്തിഷ്‌ക പ്രകൃതമാണ്. നേരെ മറിച്ച് ലോ ഓഫ് അട്രാക്ഷന് ആവുമ്പോള്‍ ഒരു അല്‍ഭുതം പോലെ പ്രവര്‍ത്തിക്കുമെന്ന് കരുതി ആളുകള്‍ അതിന് പിന്നാലെ കൂടുന്നു. ഫലമോ നിരാശയും. നിങ്ങള്‍ എത്ര വര്‍ഷം ഒരു കാര്യം വിശ്വസിച്ചാലും അതിനെ നിങ്ങളുടെ മനസ്സില്‍ വിഷ്വലൈസ്  ചെയ്താലും അത് യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നില്ല. കാരണം  നിങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല.


ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോ ഓഫ് അട്രക്ഷന്‍ എന്ന കപട നിയമത്തിന് കിട്ടിയ പ്രചാരം ചരിത്രത്തില്‍ മറ്റൊരു ശാസ്ത്ര നിയമത്തിനും ലഭിച്ചിട്ടില്ല അത് ഇന്നും തുടരുന്നു . സ്വന്തം ആഗ്രഹചിന്തകളെ പ്രവര്‍ത്തിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മടിയന്മാരായ ആളുകള്‍ അതിനെ ഹൃദയത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു. പല മോട്ടിവേഷന്‍ ഗുരുക്കന്മാരും ഈ നിയമത്തിന്റെ പേരു പറഞ്ഞ് കോടിക്കണക്കിന് രൂപ സമ്പാദിച്ചു. മതപുരോഹിതന്മാരുടെ ശൈലിയും ഭാവവും അനുകരിച്ചാണ് ഇവര്‍ പൊതു ജനങ്ങളെ ലോ ഓഫ് അട്രാക്ഷന്‍ എന്ന കപടനിയമം പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും. എന്നാല്‍, ലോ ഓഫ് അട്രാക്ഷന്‍ ദീര്‍ഘമായി പ്രാക്ടീസ് ചെയ്ത് യാതൊരു ഫലവും കാണാത്തവരാണ് ഇരകളിലെ 99 ശതമാനവും. പരാജയപ്പെട്ട 99 ശതമാനം പേരും അവരുടെ പരാജയം മറച്ച് വെക്കുന്നു. അതേ സമയം പ്ലേസിബോ ഇഫക്ട്(Placebo effect ) മൂലം വിജയിച്ച ഒരു ശതമാനത്തെ  പര്‍വ്വതീകരിക്കുന്നു. ചിന്തിക്കുന്ന വസ്തുക്കളിലേക്ക് നാം ആകര്‍ഷിക്കപ്പെടുന്നതായി ഒരു ശാസ്ത്രപഠനവും ഇതുവരെ തെളിയിച്ചിട്ടില്ല.

വണ്ണം  കുറയ്ക്കുക എന്നതാണു  ഉദ്ദേശമെങ്കിൽ   ആ ലക്ഷ്യത്തിലേക്ക് എത്തിപ്പെടാന്‍ ഒരറ്റ വഴിയെ ഉള്ളൂ. അതിന് വേണ്ടിയുള്ള പ്രാക്ടീസ്  തുടങ്ങുക. വെറുതെ പോസിറ്റീവായി ചിന്തിരുന്നാല്‍ ശരീരത്തിലെ തടി  കുറയുകയില്ല  കൂടുകയാണ് ചെയ്യുന്നത്. തടി കുറയുന്നതായി വിശ്വലൈസ് ചെയ്താലും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. കഠിനാധ്വാനം തന്നെ വേണ്ടി വരും. നല്ലതായാലും  മോശമായാലും നമ്മുടെ  പ്രവര്‍ത്തിയുടെ അടിസ്ഥാനത്തിലാണ്  ഫലം ഉണ്ടാവുന്നത്. നിങ്ങളുടെ ലക്ഷ്യം കഠിനമായ പരിശ്രമത്തിലൂടെ  നേടിയെടുത്ത് അതിന്റെ ക്രഡിറ്റ് ലോ ഓഫ് അട്രാക്ഷന് നല്‍കാം എന്ന് മാത്രം. 

ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കു" ലോ ഓഫ് അട്രാക്ഷൻ ഒരു മിഥ്യയാണ് "






ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ... 





Comments

Popular posts from this blog

മറഞ്ഞിരിക്കുന്ന ഗ്രാമത്തിൻ്റെ കഥ

നദികൾ സ്വന്തം വെള്ളം കുടിക്കുന്നില്ല  മരങ്ങൾ സ്വന്തം ഫലം ഭക്ഷിക്കുന്നില്ല  സൂര്യൻ അവനു വേണ്ടി പ്രകാശിക്കുന്നില്ല  പൂക്കൾ തങ്ങൾക്കുവേണ്ടി സുഗന്ധം പരത്തുന്നില്ല   മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുക എന്നത് പ്രകൃതിയുടെ നിയമമാണ്   നമ്മൾ ഓരോരുത്തരും പരസ്പരം സഹായിക്കാൻ വേണ്ടി ജനിച്ചവരാണ്  അത് എത്ര ബുദ്ധിമുട്ടാണെങ്കിലും. ജീവിതം നന്നാകുന്നത് നിങ്ങൾ സന്തോഷവാനായിരിക്കുമ്പോൾ ആണ്, എന്നാൽ നിങ്ങളുടെ സന്തോഷം വർധിക്കുന്നത്  നിങ്ങൾ കാരണം മറ്റുള്ളവർ സന്തോഷിക്കുമ്പോളാണ്, അങ്ങനെ വരുമ്പോൾ നിങ്ങൾ എപ്പോഴും സന്തോഷവാനായിരിക്കുമ്പോൾ നിന്റെ ജീവിതം നല്ലതാകുന്നു  മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാനുള്ള ശക്തിയെ നമ്മൾ വികസിപ്പിക്കണം....    മറഞ്ഞിരിക്കുന്ന ഗ്രാമത്തിൻ്റെ കഥ നിബിഡ വനത്തിനുള്ളിൽ, ഒരു മറഞ്ഞിരിക്കുന്ന ഗ്രാമം ആ ഗ്രാമം തഴച്ചുവളർന്നു.  അതിലെ നിവാസികൾക്ക് അസാധാരണമായ ഒരു ശക്തി ഉണ്ടായിരുന്നു:  ഓരോ ഗ്രാമീണനും സവിശേഷമായ ഒരു സമ്മാനം ഉണ്ടായിരുന്നു: സ്വന്തം ജീവശക്തി മറ്റുള്ളവർക്ക് കൈമാറാനുള്ള കഴിവ്.  ഒരിക്കൽ ഗ്രാമത്തിലെ മൂപ്പൻ കൈറ്റോ ഗ്രാമ...

നിങ്ങൾ വിത്താണോ അതോ മരമോ

ഒരു വിത്ത് മരത്തിൽ നിന്ന് വീഴുന്നു, വിത്തിൽ നിന്ന് വേരുകൾ മുളക്കുന്നു . ആ വേരുകൾ നിലത്ത് ആഴത്തിൽ കുഴിച്ച്, മറ്റ് വേരുകളുമായി ഇഴചേർന്ന്, ഒടുവിൽ, കഠിനവും, കഠിനമായപുറംതൊലിയും, അഴുക്കും മൂടിയ ഭൂമിയിലൂടെ, ഒരു മരമായി ഉയർന്നുവരുന്നു. സൂര്യപ്രകാശത്തോടും വെള്ളത്തോടും, മൂലകങ്ങളുടെ അനുഗ്രഹത്തോടും അതിജീവിക്കാനുള്ള ഇച്ഛയോടും കൂടി, ആ ദുർബലൻ വളരുകയും സ്വയം ഒരു ഭീമാകാരമായ റെഡ്വുഡായി മാറുകയും ചെയ്യുന്നു. പ്രായപൂർത്തിയായപ്പോൾ, റെഡ്വുഡ് പല ആവശ്യങ്ങൾക്കും സഹായിക്കുന്നു. അത് പക്ഷികൾക്കും മൃഗങ്ങൾക്കും ഭക്ഷണം നൽകുന്നു, മുയലിനെയും കുറുക്കനെയും തണലാക്കുന്നു, അത് നിൽക്കുന്ന തറയിൽ ഇനിയും കൂടുതൽ വിത്തുകൾ ഇടുന്നു.  അപ്പോൾ ആ വിത്ത് വേരുപിടിക്കുകയും ആ പ്രക്രിയ വീണ്ടും തുടരുകയും ചെയ്യുന്നു. നിങ്ങൾ മരമാണോ വിത്താണോ എന്ന് ഉറപ്പിക്കാൻ കഴിയാത്ത സമയങ്ങളുണ്ട്. മരമെന്ന നിലയിൽ, മറ്റ് മരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് തെറ്റായിരിക്കാം . നിങ്ങളുടെ ശാഖകളിൽ നിങ്ങൾക്ക് വളരെയധികം ഭാരം ഉണ്ടായിരിക്കാം. നിങ്ങൾ പല ദിശകളിലേക്കും വിരൽ ചൂണ്ടുന്നുണ്ടാകാം. കാട്ടിൽ തനിച്ചാണെന്ന് പോലും നിങ്ങൾക്ക് തോന്നിയേക്കാം.  വിത്ത്...

The Law of Wasted efforts

The Law of wasted efforts (പാഴായ പ്രയത്നങ്ങളിലെ നിയമം ) ഒരു സിംഹം ഇരയ്ക്ക് വേണ്ടി നടത്തുന്ന 80%വേട്ടയാടലിലും അവൻ പരാജയപെടുന്നു വെറും 20%ൽ ആണ് അവൻ വിജയിക്കുന്നത്. ജീവിതത്തോട്ക മല്ലിടുന്ന കലാകാരൻ്റെ കഥ  ഒരു പ്രശസ്ത ഗാലറിയിൽ തൻ്റെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ സ്വപ്നം കണ്ട പ്രതിഭാധനയായ ചിത്രകാരിയായിരുന്നു എമ്മ . അവൾ എണ്ണമറ്റ മണിക്കൂറുകൾ ചെലവഴിച്ചു:  1. നൂറുകണക്കിന് പെയിൻ്റിംഗുകൾ സൃഷ്ടിക്കുന്നു (ഏറ്റവും കൂടുതൽ വിൽക്കാത്തത്).  2. എല്ലാ പ്രാദേശിക കലാപരിപാടികളിലും പങ്കെടുക്കുന്നു (ചിലത് അർത്ഥവത്തായ ബന്ധങ്ങളിലേക്ക് നയിച്ചു).  3. സോഷ്യൽ മീഡിയയിലെ പരസ്യം (മിക്കവാറും താൽപ്പര്യമില്ലാത്ത പ്രേക്ഷകരിലേക്ക് എത്തുന്നു). അവളുടെ അശ്രാന്ത പരിശ്രമങ്ങൾക്കിടയിലും, എമ്മയുടെ മുന്നേറ്റം അവളെ പിന്നോട്ടു നയിച്ചു . നിരാശയോടെ അവൾ തന്റെ ശ്രമങ്ങൾ ഉപേക്ഷിക്കാൻ ആലോചിച്ചു. ഒരു ദിവസം, തൻ്റെ സ്റ്റുഡിയോ വൃത്തിയാക്കുന്നതിനിടയിൽ, എമ്മ ഒരു പഴയ, പൂർത്തിയാകാത്ത ഒരു പെയിന്റിംഗ്കടലാസ് കഷണം കണ്ടു. ഒരു ആഗ്രഹത്തിൽ, അവൾ അത് പൂർത്തിയാക്കാൻ തീരുമാനിച്ചു. "എക്കോസ് ഇൻ ദ നൈറ്റ്" എന്ന ഈ പെയിൻ്റിംഗ് അവളുടെ പതി...