സമയം 9 മണി ഉറങ്ങാനായിട്ട് മുറിയിൽ കയറിയ മറിയാമ്മ കാണുന്നത് പായും തലയണയും തൂക്കി ഹാളിലേക്ക് പോകുന്ന കറിയാച്ചനെയാണ്..... "എന്നാ പറ്റി മനുഷ്യ നിങ്ങൾ കിടക്കുന്നില്ലേ " കറിയാച്ചൻ മറിയാമ്മയോട് പറഞ്ഞു ചെറുപ്പത്തിൽ ഒരു വൈദികൻ ആകണമെന്നതായിരുന്നു ആഗ്രഹം പക്ഷെ അപ്പൻ സമ്മതിച്ചില്ല....
പക്ഷെ ആ ദൈവവിളി വീണ്ടും ഉണ്ടായി രാത്രിയിൽ നിനക്ക് ശല്ല്യമാകണ്ട എന്ന് കരുതി ഞാൻ ഇന്ന് മുതൽ ഈ ഹാളിൽ കിടക്കാൻ തീരുമാനിച്ചു...
നല്ലകാര്യം ഇതും പറഞ്ഞു റൂമിലേക്ക് പോയ മറിയാമ്മ ജാക്ക് ഡാനിയേലിന്റെ രണ്ടു കുപ്പിയുമായി വന്നു ഇനിയിപ്പോ ദൈവവിളി വന്ന നിലയ്ക്ക് ഇതു വേണ്ടല്ലോ കുപ്പിയുടെ അടപ്പ് തുറന്നു മറിയാമ്മ വാഷ്ബെയ്സനിലേക്ക് കമഴ്ത്തി, കറിയാച്ചന്റെ കരൾ പിടഞ്ഞു....
മദ്യം മുഴുവനും കളഞ്ഞു കാലി കുപ്പി എടുത്തു അടുക്കളയിലേക്ക് നോക്കി പറഞ്ഞു എടി ജാനു ഈ തറ ഒന്ന് അടിച്ചവരികൊടുക്ക് കറിയാച്ചായന്റെ പൊറുതി ഇന്നുമുതൽ ഇവിടാ, ചൂലും പിടിച്ചു കൊണ്ട് പുറത്തേയ്ക്ക് വന്ന ജാനുവിനെ കണ്ടു മറിയാമ്മ ഞെട്ടി, ഈ പാതിരാത്രിയിൽ ലിപ്സ്റ്റിക്കും പൗഡറും ഇട്ട് എങ്ങോട്ടാ, അത് കൊച്ചമ്മേ കുറെ ബ്രോക്കർ മാർ ചെറുക്കൻ മാരെ കൊണ്ട് വന്നിരുന്നു പക്ഷെ കാണാൻ ഗ്ലാമർ ഇല്ല എന്ന് പറഞ്ഞു എല്ലാവരും പോയി അത് കൊണ്ട് ഞാൻ തീരുമാനിച്ചു എപ്പോഴും ചമഞ്ഞു തന്നെ നടക്കാൻ ഇനി അഥവാ വല്ല ചെറുക്കൻമാരും പാതിരാത്രിയിൽ പെണ്ണ് കാണാൻ വന്നാൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു മേക്കപ്പ് ചെയ്യണ്ടല്ലോ.....
തലയിൽ കയ്യും വച്ചു മറിയാമ്മ റൂമിലേക്കും പോയി...
തറ തൂക്കുന്നതിനിടയിൽ ജാനു ചോദിച്ചു കറിയച്ചായാന് മുകളിലത്തെ നിലയിൽ കിടന്നിരുന്നേൽ ആരും ശല്യം ചെയ്യില്ലായിരുന്നു, "അതെങ്ങനാ, ആമവാതമല്ലേ ആ മനുഷ്യേന് അതുകൊണ്ട് പടി കേറാൻ പറ്റില്ല അകത്തു നിന്നും മറിയാമ്മ പറഞ്ഞു" അതുകേട്ട കറിയാച്ചന്റെ മുഖം ഇഞ്ചി തിന്ന കുരങ്ങിനെ പോലായി.....
ദിവസങ്ങളും മാസങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും വില പോലെ മുന്നോട്ടു പോയി കൊണ്ടിരുന്നു....
ഇതിനിടയിൽ കറിയാച്ചൻ തികഞ്ഞ കുപ്പായമിടാത്ത ഒരു കത്തനാരായി തീർന്നിരുന്നു....
എന്നും രാത്രിയിൽ കറിയാച്ചന്റെ വക പാതിരാകുർബാന. പാതിരാത്രിയിൽ പലപ്പോഴും ഹാളിൽ നിന്നും തട്ടും മുട്ടും കലപിലയും പലപ്പോഴും കേട്ടിരുന്നു പക്ഷെ അതൊന്നും കേൾക്കാനുള്ള ത്രാണി മറിയാമ്മയ്ക്കില്ലായിരുന്നു കാരണം, കട്ടിൽ കണ്ടാൽ വെട്ടിയിട്ട വാഴ തടപോലാണ് പിന്നെ വെളുക്കണം അല്ലെങ്കിൽ അമിട്ട് പൊട്ടണം വല്ലതും അറിയണമെങ്കിൽ....
അന്നും പതിവ് പോലെ കറിയാച്ചൻ കുർബാന നടത്താനായി ഹാളിലേക്കും മറിയാമ്മ റൂമിലേക്കും ....
പാതിരാകുർബാന നടത്തുന്നതിടയിൽ എപ്പഴോ കറിയാച്ചൻ ഉറങ്ങിപോയി ആ ഉറക്കത്തിനടയിൽ കറിയാച്ചൻ ചെമ്മീനിലെ പരീത്കുട്ടിയായി മറിയമ്മയോ കറുത്തമ്മയും, കറുത്തമ്മയ്ക്ക് പുഴമീൻ കൂട്ടാൻ കൊതിയാണെന്നുള്ള വിവരം മനസിലാക്കിയ പരീത്കുട്ടി ചൂണ്ടയും കൊണ്ട്, പറമ്പിലെ പൊട്ടകുളത്തിൽ ചൂണ്ടയിടാൻ പോയി കുറെ നേരത്തെ പരിശ്രമത്തിന് ശേഷം ചൂണ്ടയിൽ എന്തോ തടഞ്ഞു പരീത് കുട്ടി സന്തോഷം കൊണ്ട് തുള്ളി ചാടി പരൽ കൊത്തുമെന്ന് കരുതിയ ചൂണ്ടയിൽ തിലോപ്പി കൊത്തിയിരിക്കുന്നു പരീത് കുട്ടി സർവ്വശക്തിയുമെടുത്തു ചൂണ്ട വലിച്ചു, ചൂണ്ടയിൽ കൊരുത്തു കേറി വരുന്ന മീനെ കണ്ട് പരീത്കുട്ടി കാറ്റ് പോയ ബലൂൺ പോലായി... ഒരു ചീങ്കണ്ണി......
ഒരു വിധത്തിൽ അതിനെ വലിച്ചു കരയ്ക്കിട്ടു , പരീത്കുട്ടി ആ ചീങ്കണ്ണിയെ കറുത്തമ്മയ്ക്ക് സമ്മാനമായി കൊടുക്കാൻ തീരുമാനിച്ചു എങ്ങനെ കൊണ്ട് പോകും, ഒന്നും ആലോചില്ല ഉടുമുണ്ടഴിച്ചു ചീങ്കണ്ണിയെ വരിഞ്ഞു കെട്ടി, മുണ്ടിനടിയിൽ പാളക്കരയൻ ഉണ്ടായിരുന്നതിനാൽ ചീങ്കണ്ണി ബോധം കെട്ടില്ല, ഇതിനിടയിൽ കടിക്കാൻ ശ്രമിച്ച ചീങ്കണ്ണിയുടെ വായിൽ ഇട്ടിരുന്ന ഷർട്ട് തിരുകി വച്ചു വളരെ ബദ്ധപ്പെട്ടു ചീങ്കണ്ണിയെയും ചുമന്നു കൊണ്ട് കറുത്തമ്മയുടെ അടുത്തേക്ക് വേച്ചു വേച്ചു നടന്നു......
നേരം നല്ലവണ്ണം വെളുത്തു കഴിഞ്ഞിരുന്നു മറിയാമ്മ പതിവിന് വിപരീതമായി നേരത്തെ ഉണർന്നു അല്ലെങ്കിൽ എന്നും വിളിച്ചുണർത്തുന്നത് കറിയാച്ചനായിരുന്നു...
മറിയാമ്മ കറിയാച്ചനെ ഉണർത്താനായി ഹാളിലേക്ക് നടന്നു അവിടെ കണ്ട കാഴ്ച്ചയിൽ മാറിയാമ്മയുടെ കണ്ണ് മങ്ങിപോയി, അടിവസ്ത്രം മാത്രം ധരിച്ചു കിടന്നു ഉറക്കത്തിൽ വഞ്ചി തുഴയുന്ന കറിയാച്ചൻ, തൊട്ടടുത്തു കറിയാച്ചന്റെ മുണ്ട് കൊണ്ട് വരിഞ്ഞു മുറുക്കി കെട്ടി വായിൽ ഷർട്ടും തിരുകിയ നിലയിൽ വേലക്കാരി ജാനു....
സമനില തെറ്റിയ മറിയാമ്മ കറിയായുടെ നാഭിനോക്കി ഒരു തൊഴി കൊടുത്തു, ചീങ്കണ്ണിയുടെ വാലിന്റെ അടിയേറ്റ് പരിതുകുട്ടി കണ്ണുതുറന്നു മുന്നിൽ ഭദ്രകാളിയെ പോലെ നിൽക്കുന്ന മറിയാമ്മേ നോക്കി കറിയ പറഞ്ഞു മറിയെ ഇന്നലെ രാത്രിയിൽ ഞാൻ ഒരു ചീങ്കണ്ണിയെ പിടിച്ചു ഇതും പറഞ്ഞു കൊണ്ട് കിടക്കപായിൽ നിന്നെഴുന്നേറ്റ അരുകിൽ കിടക്കുന്ന ജാനുവിന് കണ്ടു ഞെട്ടി...
മറിയ്ക്ക് എല്ലാം മനസിലായി ഇനിയെന്തു ചെയ്യു മെന്നാലോചിക്കാനുള്ള സമയം മറിയ കൊടുത്തില്ല....
ജാനുവിനെ കെട്ടഴിച്ചു വിടുന്നതിനിടയിൽ മറിയാമ്മ കറിയാച്ചനെ സസൂക്ഷ്മം വീക്ഷിച്ചു, മുഖത്തും നെഞ്ചിലും മറ്റും ജാനുവിന്റെ ലിപ്സ്റ്റിക്കും പൗഡറും....
നിയന്ത്രണം വിട്ട മറിയ കറിയയുടെ കവിളിൽ ഒന്ന് പൊട്ടിച്ചു ആ പൊട്ടിരിന്റെ ശക്തി കാരണം കറിയ മറിയയുടെ കാലുകൾ പിടിച്ചു....
അന്നാദ്യമായി കറിയാച്ചൻ മറിയാമ്മയുടെ മുന്നിൽ കുമ്പസാരിച്ചു ആ കുമ്പസാരത്തിന്റെ ചൂട് കാരണം മറിയാമ്മ കറിയാച്ചനെ മുട്ടുമ്മേൽ നിറുത്തി കുരിശ് വരപ്പിച്ചു , അപ്പോൾ അടുക്കളയിൽ ജാനു തന്റെ പെട്ടിയും പ്രമാണവും പെറുക്കുന്ന തിരക്കിലായിരുന്നു..... കാരണം നിന്ന പലവീടുകളിലും വീട്ടുകാരന്റെ കൂടെ പാതിരാ കുർബാന അർപ്പിച്ചു പിടിക്കപ്പെടുമ്പോൾ പുറത്താക്കപ്പെട്ടിരുന്നു, മറിയാമ്മ പറയുന്നതിന് മുൻപ് തന്നെ ജാനു അവിടെ നിന്നറങ്ങി പോകുന്ന പോക്കിൽ മറിയാമ്മ മുട്ടിന്മേൽ കുരിശ് വരപ്പിക്കുന്ന കറിയാച്ചനെ കണ്ടു പെറ്റ തള്ളപോലും സഹിക്കില്ല ആ നിൽപ് കണ്ടാൽ ......
കറിയാച്ചനൊപ്പം ആ ഹാളിൽ അർപ്പിച്ച പാതിരാ കുർബാനകൾ അവളുടെ മനസിലേയ്ക്ക് പൊന്തിവന്നു.....
ജാനു പെട്ടിയും കൊണ്ട് നടന്നു......
തന്നെ കാത്തിരിക്കുന്ന ഏതോ ഒരു കറിയയെ തിരക്കി.........
ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ.....
Comments
Post a Comment