Skip to main content

Posts

Showing posts from July, 2020

കറിയാച്ചന്റെ കുമ്പസാരം

സമയം 9 മണി ഉറങ്ങാനായിട്ട് മുറിയിൽ കയറിയ മറിയാമ്മ കാണുന്നത് പായും തലയണയും തൂക്കി ഹാളിലേക്ക് പോകുന്ന കറിയാച്ചനെയാണ്..... "എന്നാ പറ്റി മനുഷ്യ നിങ്ങൾ കിടക്കുന്നില്ലേ " കറിയാച്ചൻ മറിയാമ്മയോട് പറഞ്ഞു ചെറുപ്പത്തിൽ ഒരു വൈദികൻ ആകണമെന്നതായിരുന്നു ആഗ്രഹം പക്ഷെ അപ്പൻ സമ്മതിച്ചില്ല....  പക്ഷെ ആ ദൈവവിളി വീണ്ടും ഉണ്ടായി രാത്രിയിൽ നിനക്ക് ശല്ല്യമാകണ്ട എന്ന് കരുതി ഞാൻ ഇന്ന് മുതൽ ഈ ഹാളിൽ കിടക്കാൻ തീരുമാനിച്ചു...  നല്ലകാര്യം ഇതും പറഞ്ഞു റൂമിലേക്ക് പോയ മറിയാമ്മ ജാക്ക് ഡാനിയേലിന്റെ രണ്ടു കുപ്പിയുമായി വന്നു ഇനിയിപ്പോ ദൈവവിളി വന്ന നിലയ്ക്ക് ഇതു വേണ്ടല്ലോ കുപ്പിയുടെ അടപ്പ്  തുറന്നു മറിയാമ്മ വാഷ്ബെയ്സനിലേക്ക് കമഴ്ത്തി, കറിയാച്ചന്റെ കരൾ പിടഞ്ഞു....  മദ്യം മുഴുവനും കളഞ്ഞു കാലി കുപ്പി എടുത്തു അടുക്കളയിലേക്ക് നോക്കി പറഞ്ഞു എടി ജാനു ഈ തറ ഒന്ന് അടിച്ചവരികൊടുക്ക് കറിയാച്ചായന്റെ പൊറുതി ഇന്നുമുതൽ ഇവിടാ, ചൂലും പിടിച്ചു കൊണ്ട് പുറത്തേയ്ക്ക് വന്ന ജാനുവിനെ കണ്ടു മറിയാമ്മ ഞെട്ടി, ഈ പാതിരാത്രിയിൽ ലിപ്സ്റ്റിക്കും പൗഡറും ഇട്ട് എങ്ങോട്ടാ,  അത് കൊച്ചമ്മേ കുറെ ബ്രോക്കർ മാർ ചെറുക്കൻ മാരെ കൊണ്ട് വന്നിരുന്നു ...

കൊറേണ കൊടുത്ത വെളിപാട്

      കൊറോണ വന്നിട്ട് ആറുമാസങ്ങള്‍ കഴിഞ്ഞൊരു ദിനം. സതീഷും , ശ്യാമും  നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.  “കൊറോണ മാന്ദ്യം ലോകത്തുള്ള എല്ലാവരെയും ബാധിച്ചതുപോലെ അവർക്കും സംഭവിച്ചു, കമ്പനി താത്കാലികമായി അടച്ചിട്ടു അതിനാൽ  അവധിക്ക് പോകാന്‍ പറഞ്ഞു,  എന്നുവച്ചാൽ  ജോലി ഏതാണ്ട് നഷ്ടമായി എന്നുതന്നെ .  കൊറോണ മൂലമുള്ള മാന്ദ്യം ലോകത്തെ ബാധിച്ചപ്പോൾ  ഗള്‍ഫിനെ ബാധിക്കില്ല അതിനാൽ നമുക്കൊന്നും പറ്റില്ല എന്നായിരുന്നു എന്റെ ധാരണ., പക്ഷെ നമ്മുടെ കമ്പനിയും കഷ്ടത്തിലാണ് എന്നകാര്യം അറിഞ്ഞില്ല” ബാഗിലേക്ക് സാധനങ്ങള്‍ അടുക്കി വയ്ക്കുകയായിരുന്ന സതീഷ് പറഞ്ഞു. “ഇനി നമ്മള്‍ എന്ത് ചെയ്യുമെടാ?” സതീഷ്   വിഷമത്തോടെ ചോദിച്ചു. “നമ്മളോട് അവധിക്ക് പോകാനല്ലേ പറഞ്ഞുള്ളൂ;ചിലപ്പോൾ എല്ലാം ഒന്ന് കലങ്ങി തെളിയുമ്പോൾ വീണ്ടും ഇവിടേയ്ക്ക് വരാമല്ലോ ശ്യാം പറഞ്ഞു". വീടിന്റെ ലോണ്‍, കാറിന്റെ ലോണ്‍, ഇതൊക്കെ ഇനി എങ്ങനെ അടയ്ക്കും അതിനെ കുറിച്ച് ഓർക്കുമ്പോൾ  നെഞ്ചിലൊരു പൊള്ളൽ” സതീഷിന്റെ  വാക്കുകളില്‍ ഭാവിയെക്കുറിച്ചുള്ള  ആധിയും ആശങ്കയും നിറഞ്ഞിരുന്നു. “നിഷയോടു...