Skip to main content

Posts

Showing posts from May, 2020

പ്രത്യാശ

  ഒരു ഗ്രാമത്തിലെ കർഷകൻ തന്റെ കാലികളെ മേയ്ക്കാനായി വനത്തിലേക്ക് കൊണ്ട് പോവുക പതിവായിരുന്നു,.  വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിൽ തന്റെ കാലികളെ അവനെന്നും സുരക്ഷിതമായി കൊണ്ട്പോയികൊണ്ടിരുന്നു  ഇങ്ങനെ  പോകവേ ഒരിക്കൽ  ഒരു പശു വഴിതെറ്റി മുന്നോട്ടു പോയി, ഈ സമയം പശുവിനെ പിന്തുടർന്ന് ഒരു സിഹവും എത്തി.....  മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന പശു പുല്ല്‌ നിറഞ്ഞു നിൽക്കുന്ന ഒരു  ചതുപ്പ് കണ്ടു അതിലേക്കു  ഇറങ്ങി പക്ഷെ ആ ചതുപ്പിൽ മുന്നോട്ടു പോകുന്നതിനനുസരിച്ചു പശു  താഴുന്നു പോയിക്കൊണ്ടിരുന്നു.  പശുവിനെ പിന്തുടർന്നു വന്ന  സിംഹം ഇര കുടുങ്ങിയ സന്തോഷത്തിൽ ചതുപ്പിലേയ്ക്ക് ചാടി എന്നാൽ മുന്നോട്ടു നീങ്ങുന്നതിനനുസരിച്ചു രണ്ടു പേരും ചതുപ്പിൽ താഴ്ന്നു കൊണ്ടേയിരുന്നു...  ഇതിനിടയിൽ പശു ഒന്ന് തിരിഞ്ഞു നോക്കി തന്റെ പിന്നിൽ വരുന്ന സിംഹത്തോട് ചോദിച്ചു നീ ആരാണ്, ഇതിനു മറുപടിയായി സിംഹം പറഞ്ഞു ഞാൻ ഈ കാട്ടിലെ രാജാവായ സിഹം...  അത് കേട്ട് പശു വീണ്ടും ചോദിച്ചു നിനക്ക് യജമാനനുണ്ടോ..? തെല്ലും ദേഷ്യതോടെ സിഹം മറുപടി പറഞ്ഞു ഞാൻ ഈ കാട്ടിലെ രാജാവും ശക്തനുമാണ് ആ എനിക്ക് ആരാണ് യജമാനന...