സമയം 9 മണി ഉറങ്ങാനായിട്ട് മുറിയിൽ കയറിയ മറിയാമ്മ കാണുന്നത് പായും തലയണയും തൂക്കി ഹാളിലേക്ക് പോകുന്ന കറിയാച്ചനെയാണ്..... "എന്നാ പറ്റി മനുഷ്യ നിങ്ങൾ കിടക്കുന്നില്ലേ " കറിയാച്ചൻ മറിയാമ്മയോട് പറഞ്ഞു ചെറുപ്പത്തിൽ ഒരു വൈദികൻ ആകണമെന്നതായിരുന്നു ആഗ്രഹം പക്ഷെ അപ്പൻ സമ്മതിച്ചില്ല.... പക്ഷെ ആ ദൈവവിളി വീണ്ടും ഉണ്ടായി രാത്രിയിൽ നിനക്ക് ശല്ല്യമാകണ്ട എന്ന് കരുതി ഞാൻ ഇന്ന് മുതൽ ഈ ഹാളിൽ കിടക്കാൻ തീരുമാനിച്ചു... നല്ലകാര്യം ഇതും പറഞ്ഞു റൂമിലേക്ക് പോയ മറിയാമ്മ ജാക്ക് ഡാനിയേലിന്റെ രണ്ടു കുപ്പിയുമായി വന്നു ഇനിയിപ്പോ ദൈവവിളി വന്ന നിലയ്ക്ക് ഇതു വേണ്ടല്ലോ കുപ്പിയുടെ അടപ്പ് തുറന്നു മറിയാമ്മ വാഷ്ബെയ്സനിലേക്ക് കമഴ്ത്തി, കറിയാച്ചന്റെ കരൾ പിടഞ്ഞു.... മദ്യം മുഴുവനും കളഞ്ഞു കാലി കുപ്പി എടുത്തു അടുക്കളയിലേക്ക് നോക്കി പറഞ്ഞു എടി ജാനു ഈ തറ ഒന്ന് അടിച്ചവരികൊടുക്ക് കറിയാച്ചായന്റെ പൊറുതി ഇന്നുമുതൽ ഇവിടാ, ചൂലും പിടിച്ചു കൊണ്ട് പുറത്തേയ്ക്ക് വന്ന ജാനുവിനെ കണ്ടു മറിയാമ്മ ഞെട്ടി, ഈ പാതിരാത്രിയിൽ ലിപ്സ്റ്റിക്കും പൗഡറും ഇട്ട് എങ്ങോട്ടാ, അത് കൊച്ചമ്മേ കുറെ ബ്രോക്കർ മാർ ചെറുക്കൻ മാരെ കൊണ്ട് വന്നിരുന്നു ...