*
ലോകത്തിലെ ആദ്യത്തെ വിപ്ലകാരി ജനിച്ചത് ഒരു ഡിസംബർ 25ന് ആണെന്ന് നിസംശയം പറയാം.
അതെ സഹനത്തിന്റെ പാതയിൽ കൂടി സഞ്ചരിച്ച്, ലോകത്തിന്റെ പാപങ്ങൾ ഏറ്റെടുത്തു, സ്വന്തജീവൻ ബലിയായി നൽകിയ കരുണാമയന്റെ ജനനദിവസം.
കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന പഴയ നിയകാലഘട്ടത്തിൽ നിന്നും, നിന്റെ ഒരു കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുക്കാൻ പഠിപ്പിച്ച ധീരനായ വിപ്ലവകാരി.
കാലാകാലങ്ങളായി അനുവർത്തിച്ചു പോന്നിരുന്ന വേദശാസനകളെ തിരുത്തിയ വിപ്ലവകാരിയായിരുന്നു ക്രിസ്തു.
ക്രിസ്തുവിന്റെ ജനനം തന്നെ സഹനത്തിൽ കൂടിയായിരുന്നു, പലവിധ നിന്ദകൾ സഹിച്ച് മേരി തന്റെ പുത്രന് ജന്മം നൽകി, അതായത് ആത്മീയ തേജസ് മനുഷ്യരൂപമെടുത്ത ദിവസം.
ഹീനമായ കാലിത്തൊഴുത്തിൽ പിറന്നു കൊണ്ട് യേശു സഹനത്തിന്റെ മാതൃക ഈ ലോകത്തിന് സമർപ്പിച്ചു.
സ്നേഹത്തിന്റെയും ദീർഘക്ഷമയുടെയും പുതിയ നിയമായിരുന്നു യേശുക്രിസ്തുവിന്റെ ജനനം. നിന്നെ വെറുക്കുന്നവർക്കു കൂടി പ്രാർത്ഥിപ്പിപ്പാൻ അവൻ നമ്മെ പഠിപ്പിച്ചു.
ആ ക്രിസ്തുവിന്റെ സഹനത്തെ ഉൾക്കൊണ്ട് കൊണ്ട് ജീവിക്കാൻ ഇന്ന് എത്ര ക്രിസ്ത്യാനികൾക്ക് കഴിയും.
യേശു ക്രിസ്തുവിന്റെ ജനനത്തോട്കൂടിയാണ് പുതിയ നിയമം ആരംഭിക്കുന്നത്, ഈ ക്രിസ്തു ജയന്തി ദിനത്തിൽ നമ്മുടെ കഴിഞ്ഞ കാലജീവിതങ്ങൾ കുഴിച്ചുമൂടി നമുക്കും ഒരു പുതിയ നിയമമായി തീരാം. സ്നേഹത്തിന്റെ, സഹനത്തിന്റെ, ദീർഘക്ഷമയുടെ, കരുതലിന്റെ രൂപത്തിൽ നമുക്ക് ഒരിക്കൽ കൂടി ക്രിസ്തുവിൽ ജനിക്കാം.
ദൈവ തേജസ് മനുഷ്യനായി ഈ ലോകത്തിൽ ഈ ക്രിസ്തുമസ് രാവ് ലോകമെങ്ങും ആഘോഷിക്കുമ്പോൾ, നമ്മുടെ മനസിലും ഒരു ക്രിസ്തു ജനിക്കട്ടെ.
" പരസ്പര സ്നേഹത്തിന്റെ ക്രിസ്തു "
ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ.

Comments
Post a Comment