Skip to main content

മരണം കാത്തു കിടക്കുന്ന കുട്ടി

കുറിപ്പ്
*********
ഇത് വായിക്കുമ്പോൾ ഇവിടെ നടന്നതോ, നടക്കാൻ പോകുന്നതോ അതോ ഇനി നടന്നു കൊണ്ടിരിക്കുന്നതോ ആയ യാതൊരു സംഭവത്തിനും ഞാൻ ഉത്തരവാദിയല്ല അത് നിങ്ങളുടെ ഭാവന മാത്രം.....



പ്രിയ ഉണ്ണി (Rs.2000) അറിയാൻ

അടുത്ത മാസം ഉണ്ണിക്ക്   മുന്ന് വയസ് തികയും....

ഉണ്ണി നിന്റെ ഇന്നത്തെ അവസ്ഥ എന്നെ വല്ലാതെ ദുഖത്തിലാഴ്ത്തുന്നു.....
എങ്കിലും പറയാതെ വയ്യ നിന്റെ ജനനം തന്നെ ഒരു മണ്ടത്തരത്തിൽ കൂടി ആയിരുന്നല്ലോ....

മഹത്തായ ആ നവംബറിലെ മണ്ടത്തരം.
നിന്റെ ജനനം പലരുടെയും മരണത്തിനിടയാക്കി....

ഒരു  ഒറ്റ രാത്രിയിൽ  നിന്റെ രണ്ടു  സഹോദരൻ മാരെ നിന്റെ മാതാപിതാക്കൾ കാലപുരിയ്ക്കയച്ചു അത് വച്ചു നോക്കുമ്പോൾ നിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ദുഃഖം തോന്നേണ്ടതില്ല... എന്നാലും ഞാനും നിന്നെ സ്നേഹിച്ചിരുന്ന  നിന്റെ വളർത്തച്ഛൻ ആണ് ഞാൻ  അതിനാൽ എനിക്ക് ദുഃഖം വരും എന്റെ കുഞ്ഞേ...

നീ ഇന്ന് ICU വിൽ ആണെന്ന് അറിഞ്ഞു മരണം നിന്നെ പുൽകാൻ വെമ്പി നില്കുന്നു....
പക്ഷെ എനിക്ക് അറിയാൻ കഴിഞ്ഞത്  നിന്നെ ദയാവധത്തിനു വിധേയമാക്കാൻ നിന്റെ മാതാപിതാക്കളും നിന്റെ കുടുംബക്കാരും രഹസ്യമായി  തീരുമാനിച്ചു എന്നാണ്.

എത്ര ദുഷ്ടൻമാരാണ് നിന്റെ കുടുംബം.

പക്ഷെ ഈ മരണ കിടക്കയിൽ കിടക്കുമ്പോൾ നീ അറിയണം.... കുറെ സത്യം അതും കയ്ക്കുന്ന സത്യങ്ങൾ....

നിന്റെ ജനം തന്നെ ഒരു പരസംഗത്തിൽ കൂടെ ആയിരുന്നു, ആരും നിന്റെ ജനനം ആഗ്രഹിച്ചിരുന്നില്ല....

കാല  കാലങ്ങളായി നിന്റെ ഇന്നത്തെ മാതാപിതാക്കൾ നിന്റെ സഹോദരങ്ങളായ 1000 ത്തിനെയും 500 നെയും പഴിച്ചിരുന്നു, അവർ അവരെ  വ്യഭിചാരികളും ഭീകരന്മാരുടെ കൂട്ടാളികളുമായാണ്  കണ്ടിരുന്നത് ....

2016 നവംബറിൽ നീ ജനിക്കുമ്പോൾ നിന്റെ സഹോദരൻ മാരെ നിന്റെ മാതാപിതാക്കൾ യമലോകത്തേയ്ക്ക് അയച്ചിരുന്നു.

ഇന്നും അവരുടെ പ്രേതം നിന്റെ മാതാപിതാക്കളെയും ഈ ദേശത്തിനെയും വിടാതെ പിന്തുടരുന്നു, എന്നിട്ടും അവർ പഠിച്ചിട്ടില്ല വീണ്ടും ഒരു കൊലപാതകം അതാണ് അതാണ് അവരുടെ ലക്ഷ്യം....

നിന്നെ ഞാൻ ആദ്യമായി കാണുന്നത് നീ ICICI ബാങ്കിന്റെ തറയിൽ നീ  കനത്ത സുരക്ഷയോടെ  ഉറങ്ങുന്നതാണ്.
ഞാൻ ഒരുപാട് വട്ടം നിന്നെ ഒളിഞ്ഞു നോക്കി പക്ഷെ അപ്പോഴെല്ലാം ബ്രാഞ്ച് മാനേജർ സൂരജ് ബദ്വാൾ എന്നെ വിലക്കി കാരണം ബാങ്കിന്റെ പുറത്തും അകത്തു മുള്ള ജനക്കൂട്ടം നിയന്ത്രിക്കാൻ കഴിയുന്നതിനും അപ്പുറം വലുതായിരുന്നു. നിന്റെ സഹോദരൻ മാരുടെ മൃത ശരീരങ്ങളും പേറിവന്നവരായിരുന്നു അവരിൽ ഏറിയപങ്കും..

അന്ന് ഞാൻ ബാങ്കിൽ സ്പെഷ്യൽ ഡ്യൂട്ടിയിൽ ആയിരുന്നു ഇന്നും നടുക്കുന്ന ഒരു ഓർമയാണ് ആ ദിവസങ്ങൾ.

നിന്റെ  സഹോദരൻ മാരുടെ വിറങ്ങലിച്ച ശരീരവും പിടിച്ചു കൊണ്ടു നിൽക്കുന്നവരുടെ ദയനിയമായ കാഴ്ച, ആ കുലപാതകങ്ങൾ നാടിനെ തന്നെ ശവപറമ്പാക്കിയിരുന്നു.

പലരും Q നിന്നാണ് നിന്റെ സഹോദരൻ മാരുടെ ശരീരം ഞങ്ങൾക്ക് കൈമാറിയിരുന്നത്.,  അതിൽ അന്ധരും, യാചകരും എന്തിനേറെ നിവർന്നു നിൽക്കാൻ ശേഷിയില്ലാത്തവർ വരെ അതിൽ ഉണ്ടായിരുന്നു...

ചിലരെ കണ്ടു എന്റെ കണ്ണുകൾ പോലും നിറഞ്ഞു പോയി...

മൃതദേഹം പേറിവന്നവരുടെ തിക്കിലും തിരക്കിലും പെട്ട് ചിലർ യമലോകം പൂകി അപ്പോഴും ചിലർ നിന്റെ വരവിനെ ആഘോഷമാക്കി എന്തൊരു വിരുദ്ധഭാസം..

കർണ്ണനെ പോലെ കവചകുണ്ഡലവുമായാണ് നിന്റെ ജനനം എന്നാണ് നാടുനീളെ നിന്റെ ബന്ധുക്കൾ പാടി നടന്നിരുന്നത്, ആദ്യമാദ്യം നിനക്ക് ഒരു വശ്യമായ സൗന്ദര്യമായിരുന്നു... എല്ലാവരും നിന്റെ സൗന്ദര്യ തെ പ്രകീർത്തിച്ചു, പക്ഷെ കാലം അതെല്ലാം തെറ്റാണെന്നു തെളിയിച്ചു.

ആദ്യം നിന്റെ കവചകുണ്ഡലത്തിന്റെ കഥ ( Nano Chip Technology ),  നിന്നെ തട്ടി കൊണ്ട് പോയാലോ അപായപെടുത്താൻ,  എന്തിനേറെ നിന്നെ  ചന്ദ്രനിൽ കൊണ്ട് പോയാലും കണ്ടുപിടിക്കാം എന്നുള്ള വാദം എത്രപെട്ടന്നാണ് പൊളിഞ്ഞത്....
എല്ലാം വ്യാജമായിരുന്നു നിന്റെ സഹോദരൻ മാരുടെ ശവശരീരത്തിന്റെ കണക്കുകൾ പോലും വ്യാജമായിരുന്നു...

ഇന്നും ഞാൻ ഓർക്കുന്നു നീ ആദ്യമായി എന്റെ കൈകളിൽ വന്നത്.
നിന്നെ ഞാൻ വല്ലാതെ സ്നേഹിച്ചരുന്നു, നിന്നെ പുറത്തേയ്ക്ക് കൊണ്ടു പോകുമ്പോൾ പലരും നിന്നെ പേടിയോടെയാണ് നോക്കിയിരുന്നത്....

നിന്നെ ഒന്നെടുക്കാൻ പലരും മടിച്ചിരുന്നു ആദ്യകാലങ്ങളിൽ, തെരുവിൽ കച്ചവടം നടുത്തുന്നവർക്ക് നീ ഒരു പേടിസ്വപ്നം തന്നെ,   അവരെ കുറ്റം പറയരുതല്ലോ കാരണം ഒരു ദിവസം നൂറോ ഇരുന്നൂറോ രൂപയ്ക്ക് കച്ചവടം നടത്തുന്നവർക്ക് നിന്റെ ഭാരം താങ്ങാൻ കെല്പില്ലായിരുന്നു...

പിന്നെപ്പോഴോ നിന്നെ ഞാൻ കൈവിട്ടു, വല്ലപ്പോഴും ഏതെങ്കിലും ATM ൽ കണ്ടുമറ്റുമായിരുന്നു പിന്നട് അതും ഇല്ലാണ്ടായി...

പക്ഷെ ഞാൻ പേടിയോടെ നോക്കുന്നത് നിനക്ക് എന്ത് സംഭവിക്കും എന്നാണ്

വീണ്ടും നിന്റെ നേർക്ക് ആ നവംബർ മണ്ടത്തരം ആവർത്തിച്ചാൽ അത് താങ്ങാനുള്ള ശേഷി നമ്മുടെ നാടിനില്ല..

ഇനിയും ഇത്തരം മണ്ടത്തരങ്ങൾ നിന്റെ മാതാപിതാക്കന്മാർ ചെയ്യുമെന്നറിയാം അവർക്ക് മണ്ടത്തരം തിരിച്ചറിയാൻ കഴിവില്ലാലോ... സ്വന്തമായി നിന്റെ മാതാപിതാക്കൾ എന്ത് ചെയ്തു ഒന്ന് മില്ല മറ്റുള്ളവരെ കുറ്റം പറയുക....

വേദനയോടെ നിർത്തുന്നു..

ഇനിയും ഒരു കുട്ടിയുടെ (Rs. 2000) മരണം കാണാൻ വയ്യാത്ത ഒരു പാവം
വളർത്തച്ഛൻ

(ഷിബു തങ്കച്ചൻ, ഇടമുയ്ളക്കൽ )

Comments

Popular posts from this blog

മറഞ്ഞിരിക്കുന്ന ഗ്രാമത്തിൻ്റെ കഥ

നദികൾ സ്വന്തം വെള്ളം കുടിക്കുന്നില്ല  മരങ്ങൾ സ്വന്തം ഫലം ഭക്ഷിക്കുന്നില്ല  സൂര്യൻ അവനു വേണ്ടി പ്രകാശിക്കുന്നില്ല  പൂക്കൾ തങ്ങൾക്കുവേണ്ടി സുഗന്ധം പരത്തുന്നില്ല   മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുക എന്നത് പ്രകൃതിയുടെ നിയമമാണ്   നമ്മൾ ഓരോരുത്തരും പരസ്പരം സഹായിക്കാൻ വേണ്ടി ജനിച്ചവരാണ്  അത് എത്ര ബുദ്ധിമുട്ടാണെങ്കിലും. ജീവിതം നന്നാകുന്നത് നിങ്ങൾ സന്തോഷവാനായിരിക്കുമ്പോൾ ആണ്, എന്നാൽ നിങ്ങളുടെ സന്തോഷം വർധിക്കുന്നത്  നിങ്ങൾ കാരണം മറ്റുള്ളവർ സന്തോഷിക്കുമ്പോളാണ്, അങ്ങനെ വരുമ്പോൾ നിങ്ങൾ എപ്പോഴും സന്തോഷവാനായിരിക്കുമ്പോൾ നിന്റെ ജീവിതം നല്ലതാകുന്നു  മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാനുള്ള ശക്തിയെ നമ്മൾ വികസിപ്പിക്കണം....    മറഞ്ഞിരിക്കുന്ന ഗ്രാമത്തിൻ്റെ കഥ നിബിഡ വനത്തിനുള്ളിൽ, ഒരു മറഞ്ഞിരിക്കുന്ന ഗ്രാമം ആ ഗ്രാമം തഴച്ചുവളർന്നു.  അതിലെ നിവാസികൾക്ക് അസാധാരണമായ ഒരു ശക്തി ഉണ്ടായിരുന്നു:  ഓരോ ഗ്രാമീണനും സവിശേഷമായ ഒരു സമ്മാനം ഉണ്ടായിരുന്നു: സ്വന്തം ജീവശക്തി മറ്റുള്ളവർക്ക് കൈമാറാനുള്ള കഴിവ്.  ഒരിക്കൽ ഗ്രാമത്തിലെ മൂപ്പൻ കൈറ്റോ ഗ്രാമ...

നിങ്ങൾ വിത്താണോ അതോ മരമോ

ഒരു വിത്ത് മരത്തിൽ നിന്ന് വീഴുന്നു, വിത്തിൽ നിന്ന് വേരുകൾ മുളക്കുന്നു . ആ വേരുകൾ നിലത്ത് ആഴത്തിൽ കുഴിച്ച്, മറ്റ് വേരുകളുമായി ഇഴചേർന്ന്, ഒടുവിൽ, കഠിനവും, കഠിനമായപുറംതൊലിയും, അഴുക്കും മൂടിയ ഭൂമിയിലൂടെ, ഒരു മരമായി ഉയർന്നുവരുന്നു. സൂര്യപ്രകാശത്തോടും വെള്ളത്തോടും, മൂലകങ്ങളുടെ അനുഗ്രഹത്തോടും അതിജീവിക്കാനുള്ള ഇച്ഛയോടും കൂടി, ആ ദുർബലൻ വളരുകയും സ്വയം ഒരു ഭീമാകാരമായ റെഡ്വുഡായി മാറുകയും ചെയ്യുന്നു. പ്രായപൂർത്തിയായപ്പോൾ, റെഡ്വുഡ് പല ആവശ്യങ്ങൾക്കും സഹായിക്കുന്നു. അത് പക്ഷികൾക്കും മൃഗങ്ങൾക്കും ഭക്ഷണം നൽകുന്നു, മുയലിനെയും കുറുക്കനെയും തണലാക്കുന്നു, അത് നിൽക്കുന്ന തറയിൽ ഇനിയും കൂടുതൽ വിത്തുകൾ ഇടുന്നു.  അപ്പോൾ ആ വിത്ത് വേരുപിടിക്കുകയും ആ പ്രക്രിയ വീണ്ടും തുടരുകയും ചെയ്യുന്നു. നിങ്ങൾ മരമാണോ വിത്താണോ എന്ന് ഉറപ്പിക്കാൻ കഴിയാത്ത സമയങ്ങളുണ്ട്. മരമെന്ന നിലയിൽ, മറ്റ് മരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് തെറ്റായിരിക്കാം . നിങ്ങളുടെ ശാഖകളിൽ നിങ്ങൾക്ക് വളരെയധികം ഭാരം ഉണ്ടായിരിക്കാം. നിങ്ങൾ പല ദിശകളിലേക്കും വിരൽ ചൂണ്ടുന്നുണ്ടാകാം. കാട്ടിൽ തനിച്ചാണെന്ന് പോലും നിങ്ങൾക്ക് തോന്നിയേക്കാം.  വിത്ത്...

The Law of Wasted efforts

The Law of wasted efforts (പാഴായ പ്രയത്നങ്ങളിലെ നിയമം ) ഒരു സിംഹം ഇരയ്ക്ക് വേണ്ടി നടത്തുന്ന 80%വേട്ടയാടലിലും അവൻ പരാജയപെടുന്നു വെറും 20%ൽ ആണ് അവൻ വിജയിക്കുന്നത്. ജീവിതത്തോട്ക മല്ലിടുന്ന കലാകാരൻ്റെ കഥ  ഒരു പ്രശസ്ത ഗാലറിയിൽ തൻ്റെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ സ്വപ്നം കണ്ട പ്രതിഭാധനയായ ചിത്രകാരിയായിരുന്നു എമ്മ . അവൾ എണ്ണമറ്റ മണിക്കൂറുകൾ ചെലവഴിച്ചു:  1. നൂറുകണക്കിന് പെയിൻ്റിംഗുകൾ സൃഷ്ടിക്കുന്നു (ഏറ്റവും കൂടുതൽ വിൽക്കാത്തത്).  2. എല്ലാ പ്രാദേശിക കലാപരിപാടികളിലും പങ്കെടുക്കുന്നു (ചിലത് അർത്ഥവത്തായ ബന്ധങ്ങളിലേക്ക് നയിച്ചു).  3. സോഷ്യൽ മീഡിയയിലെ പരസ്യം (മിക്കവാറും താൽപ്പര്യമില്ലാത്ത പ്രേക്ഷകരിലേക്ക് എത്തുന്നു). അവളുടെ അശ്രാന്ത പരിശ്രമങ്ങൾക്കിടയിലും, എമ്മയുടെ മുന്നേറ്റം അവളെ പിന്നോട്ടു നയിച്ചു . നിരാശയോടെ അവൾ തന്റെ ശ്രമങ്ങൾ ഉപേക്ഷിക്കാൻ ആലോചിച്ചു. ഒരു ദിവസം, തൻ്റെ സ്റ്റുഡിയോ വൃത്തിയാക്കുന്നതിനിടയിൽ, എമ്മ ഒരു പഴയ, പൂർത്തിയാകാത്ത ഒരു പെയിന്റിംഗ്കടലാസ് കഷണം കണ്ടു. ഒരു ആഗ്രഹത്തിൽ, അവൾ അത് പൂർത്തിയാക്കാൻ തീരുമാനിച്ചു. "എക്കോസ് ഇൻ ദ നൈറ്റ്" എന്ന ഈ പെയിൻ്റിംഗ് അവളുടെ പതി...