ധനവാന്റെയും ലാസറിന്റെ യും കഥ, (ലൂക്കോസ് -16:19:31). ഒട്ടു മിക്ക പേർക്കും അറിവുള്ളതാണ്. എന്നാൽ ചിന്തിക്കേണ്ടുന്ന ഒന്നാണ് എന്ത് കൊണ്ട് ലാസർ സ്വർഗ്ഗത്തിലും, ധനവാൻ നരകത്തിലും പോയി. അപ്പോഴേക്കും പെട്ടന്ന് നമ്മുടെ ചിന്തയിൽ കടന്നു വരുന്ന ഉത്തരമാണ്, " ധനവാൻ സ്വർഗത്തിൽ പോകുന്നതിനേക്കാൾ എളുപ്പം, ഒട്ടകം സൂചിക്കുഴയിൽ കൂടി കടക്കുന്നതാണ് ( മത്തായി 19:24, ലൂക്കോസ് 18:25)". ധനവാൻ ആയതുകൊണ്ടാണ് സ്വർഗരാജ്യത്തിൽ കടക്കാഞ്ഞത് എന്നാണ് നമ്മുടെ ധാരണ, എങ്കിൽ അബ്രഹാമും, യാക്കോബും ധനവാന്മാരായിരുന്നു അവരും സ്വർഗത്തിൽ പോയില്ലേ ... ഇവിടെ ലാസറിന്റെയും ധനവാന്റെയും കഥയിൽ, ധനവാനേ കുറിച്ച് വ്യക്‌തമായി പറയുന്നു, ധനവാൻ നീതിമാനായിരുന്നു, അവൻ യഹൂദമതാചാരപ്രകാരമുള്ള എല്ലാ കടമകളും നിറവേറ്റിയിരുന്നു. എന്തിനേറെ പറയുന്നു തൻ്റെ പടിവാതിൽക്കൽ കഴിഞ്ഞിരുന്നു ദാരിദ്ര്യനായ ലാസറിനെതിരായി ഒരു വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ അനീതി പ്രവർത്തിച്ചിരുന്നില്ല. എന്നിട്ടും അവസാനം അവൻ നരകത്തിലേക്ക് പോയി.... ഒരു പക്ഷെ നമ്മളും ആ ധനാവനെ പോലെയാണ്... ധനവാൻ ചെയ്ത തെറ്റ്, ലാസറിനെ "പരിഗണിച്ചില്ല" എന്നതാണ്,...