പ്രഭാത പ്രാർത്ഥനയിൽ തുടങ്ങുന്ന ദിവസം, ചെറിയ കുട്ടികൾ ആണെങ്കിൽ കൂടി ഉണർന്നെഴുന്നേറ്റാൽ ആദ്യം പ്രാർത്ഥന. രാത്രിയിൽ മുടങ്ങാതെയുള്ള കുടുംബപ്രാർത്ഥന, കടുംബപ്രാർത്ഥന കഴിയാതെ അത്താഴം വിളമ്പിയിരുന്നില്ല, കുട്ടികൾ വാശി പിടിച്ചാലും സന്ധ്യപ്രാർത്ഥന കഴിയട്ടെ എന്ന് മക്കളെ പറഞ്ഞു സമാധാനിപ്പിക്കുന്ന മുതിർന്നവർ. ഞായറാഴ്ചകളിൽ രാവിലെ ദേവാലയത്തിലേക്ക്, പനി പിടിച്ചു കിടന്നാലും രക്ഷയില്ല, കുർബാനയും വേദപഠന ക്ലാസും കഴിഞ്ഞു വീട്ടിലേക്കു വന്നാലോ കാരണവന്മാരുടെ ശകാരം ദേവാലയത്തിൽ അശ്രദ്ധയോടെ നിന്നതിനു.
ദൈവദാസൻ മാർ വീട്ടിലേക്ക് വന്നാലോ അവരെ സത്കരിക്കാൻ പാടുപെട്ടിരുന്ന കുടുംബങ്ങൾ, ഒന്നുമില്ലായിമയിൽ നിന്നും തങ്ങളുടെ എല്ലമെടുത്തു ദൈവദാസന്മാരെ സത്കരിച്ചിരുന്ന കുടുംബങ്ങൾ, വീട്ടിലെ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ചരുന്നു.
അങ്ങനെ ഒരു കാലം നമുക്കുണ്ടായിരുന്നു കുറച്ചു വർഷങ്ങൾക്ക് മുൻപ്......
മനുഷ്യൻ ദൈവത്തിന് പ്രാധാന്യം നൽകിയിരുന്നു ഒരു കാലം.,അന്ന് കുടുംബങ്ങളിൽ സമാധാനം നിലനിന്നിരുന്നു. കുടുംബബന്ധങ്ങൾ ദൃഢമായിരുന്നു.....
പിന്നീടെവിടെയോ ദൈവത്തിനെ രണ്ടാം സ്ഥാനത്തേയ്ക്ക് നമ്മൾ പിന്തള്ളി, കുടുംബബന്ധങ്ങൾ മുറിഞ്ഞു, കൂട്ടുകുടുംബങ്ങൾ അണു കുടുംബങ്ങളായി മാറി.
ദേവാലയം കുട്ടികൾക്കു അരോചകമായി തീർന്നു അവർ ഞായറാഴ്ചകളിലും ട്യൂഷൻസെന്ററുകളിലേക്ക് ഓടി.
മുതിർന്നവർ ഞായറാഴ്ച കുർബാനയും കുമ്പസാരവും പലപ്പോഴും ഒരു ചടങ്ങു മാത്രമായി കണ്ടു.
കുടുംബബന്ധങ്ങളിൽ വിള്ളൽ വീണു, ഒരു വീട്ടിൽ രണ്ടു ലോകത്ത് ജീവിക്കുന്ന ദമ്പതിമാർ, അവരെ പകച്ചു നോക്കി ബാല്യം തള്ളി നീക്കുന്ന കുട്ടികൾ...
ദൈവത്തിനു രണ്ടാം സ്ഥാനം നൽകി നാമെന്തു നേടി ചിന്തിക്കുക.... സമയമേറയില്ല..... നമ്മുടെ പ്രവർത്തികൾ നമ്മെ പിന്തുടരും......
ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ
സ്വാർത്ഥതയുടെ അനന്തര ഫലം
ReplyDelete