എന്താണ് ക്രൈസ്തവത, ഇന്ന് ഏറെക്കുറെ ഒരു ക്രിസ്ത്യാനിയ്ക്കും മനസിലാകത്ത ഒന്നാണ്.
ക്രൈസ്തവത എന്നാൽ ക്രിസ്തു മതം എന്നാണ് എല്ലാവരുടെയും ധാരണ.
ക്രൈസ്തവത എന്നാൽ വെറും ക്രിസ്തു മതവും അതിന്റെ ആചാരങ്ങളുംമല്ല.
ഒരിക്കലും ആചാരത്തിൽ അധിഷ്ടിധമല്ല ക്രൈസ്തവത അല്ലങ്കിൽ ക്രിസ്തു മതം.
ക്രിസ്തു മതം അതിന്റെ മൂല്യത്തിൽ അധിഷ്ടിധതാണ്, അതാണ് ക്രൈസ്തവത എന്ന് എത്രപേർക്കറിയാം....
ക്രൈസ്തവന്റെ അല്ലെങ്കിൽ ക്രിസ്ത്യാനിയുടെ മൂല്യങ്ങളാണ് "നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നത് " പക്ഷെ എത്രപേർക്ക് ഇന്ന് അത് സാധിക്കുന്നു.
പ്രശസ്തമായ നോവൽ പാവങ്ങളിൽ, വിളക്കുകാലുകൾ മോഷ്ടിച്ചു കൊണ്ടു പോയ ജീൻവാൽജീനെ പോലീസ് പിടിച്ചു കൊണ്ടു ബിഷപ്പിന്റെ അടുത്ത് വന്നു പറയുന്നു, അങ്ങയുടെ വിളക്കുകാലുകൾ ഇവൻ മോഷ്ടിച്ചുകൊണ്ട് പോയി അത് തിരികെ കിട്ടി, അതിനു മറുപടിയായി ബിഷപ്പ് പറയുന്നു ഇല്ല ഇത് ഞാൻ അവനു കൊടുത്തതാണ്, ഇതുകേട്ട് ആ പോലീസ് ഓഫീസർ വലിയ ആശ്ച്ചര്യത്തോടു ചോദിക്കുന്നു അങ്ങേയ്ക്ക് ഇവനെ അറിയാമോ..? ബിഷപ്പ് പറഞ്ഞു എനിക്കറിയാം ഇവനെ, വീണ്ടും പോലീസ് ഓഫീസർ ചോദിക്കുന്നു ആരാണിവൻ..? ബിഷപ്പിന്റെ മറുപടി "എന്റെ സഹോദരൻ" എന്നാണ് . യഥാർത്ഥത്തിൽ ആ ബിഷപ്പിന്റെ മറുപടിയാണ് ക്രിസ്തുമതം, ആ ഉത്തരത്തിലാണ് ക്രിസ്തിയാനിയും ക്രൈസ്തവതയും നിലനിക്കുന്നത്.
ക്രിസ്തുമതത്തിന്റെ പരമമായ മൂല്ല്യമാണ് "സ്നേഹം ", കളങ്കമില്ലാത്ത പരസ്പര സ്നേഹം.
സ്നേഹവും സഹോദര്യവുമാണ് ക്രൈസ്തവത, എന്നാൽ ഇന്ന് ക്രൈസ്തവത ഉൾകൊള്ളൂന്ന ക്രിസ്ത്യാനികൾ ചുരുങ്ങി പോയി, അതിനാൽ ക്രൈസ്തവത കേവലം ഒരു മതത്തിലേക്ക് കൂപ്പു കുത്തി തുടങ്ങി.
ഇന്ന് ക്രൈസ്തവത കേവല മതാനുഷ്ടാനങ്ങളിലേക്ക് കടന്നിരിക്കുന്നു, ഇവിടെയാണ് നമുക്ക് മാറ്റം വരുത്തേണ്ടത്.
യഥാർത്ഥത്തിൽ ക്രൈസ്തവത യുടെ മൂല്യം കാത്തു സൂക്ഷിക്കാൻ ഓരോ ക്രിസ്തിയാനിയും ബാധ്യസ്ഥനാണ്.
നമുക്കെല്ലാം ക്രിസ്തുമത വിശ്വസിയാകാതെ ഓരോ ക്രൈസ്തവനായി ജീവിക്കാം, സ്വന്തം പ്രാണൻ നമുക്ക് വേണ്ടി ബലിയായി നൽകിയ ക്രിസ്തുവിന്റെ പാത പിന്തുടരാം, അങ്ങനെ സ്നേഹവും, സാഹോദര്യവും കരുണയുമുള്ള ഒരു ക്രൈസ്തവനാകം, മറ്റുള്ളവർക്ക് മാതൃകയാകാം...
ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ
Comments
Post a Comment