എന്താണ് അനുതാപം, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അനുതാപം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്...
യേശുദേവൻ തന്റെ പരസ്യജീവിതകാലം ആരംഭിക്കുമ്പോൾ ആദ്യമായി പറയുന്നത് "മനസാന്തരപെടുവിൻ " എന്നാണ് ..... എന്നുവച്ചാൽ അനുതപിക്കുവിൻ.
പുതിയനിയമത്തിലുടനീളം നമുക്ക് കാണാം അനുതാപനത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ , അതിൽ അനുതാപനത്തിന്റെ അന്തസത്ത ഉൾകൊള്ളുന്ന ഏറ്റവും മനോഹരമായ ദൃശ്യം ധൂർത്തപുത്രന്റെ ഉപമ.
ധൂർത്ത പുത്രൻ തന്റെ പിതാവിന്റെ ഇഷ്ടപുത്രൻ ആയിരുന്നു... ഒരിക്കൽ പിതാവിന്റെ സ്വത്തിൽ പകുതിയും കരസ്ഥമാക്കി അവൻ ഈ ലോകത്തിലെ മായ മോഹങ്ങളിലേക്ക് കടന്ന് പോവുകയാണ് ....
ഈ ലോകത്തിലെ എന്തെല്ലാം മലിനതകൾ ഉണ്ടോ അതെല്ലാം മതിയാകുവോളം ആസ്വാദിച്ചവൻ ജീവിച്ചു....
അവസാനം എല്ലാം നഷ്ടപ്പെട്ടു പന്നികളോടൊത്തു ജീവിക്കുമ്പോൾ അവനിലേക്ക് മാനസാന്തരം കടന്നുവരുകയാണ്
തന്റെ തെറ്റുകളെ ഓർത്തവൻ അനുതപിച്ചു, ആ അനുതാപനത്തിന്റെ അവസാനം അവൻ തീരുമാനിച്ചു തന്റെ പിത്തവാവിന്റെ അടുക്കലേക്ക് മടങ്ങി പോകുവാൻ, അവൻ പറഞ്ഞു എന്റപ്പൻ എന്റെ തെറ്റുകളെ പൊറുത്തു കൊള്ളും.....
അതെ നമുക്കും പറയാം സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് നമ്മുടെ തെറ്റുകളും പൊറുക്കാൻ തയാറാണ് അതിനു നമ്മൾ ആത്മാർത്ഥമായ അനുതാപനത്തിനു തയാറാകണം....
നഷ്ടപെട്ട പുത്രനെ ഓർത്തു വിഷമിച്ചിരുന്ന പിതാവിന്റെ കാതുകളിൽ ആ സന്തോഷവാർത്ത എത്തി, എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്നു തന്റെ പുത്രൻ ഇതാ പടിവാതിൽക്കൽ നിൽക്കുന്നു,
ആ പിതാവിന്റ ഉള്ളം നിറഞ്ഞു...
തന്റെ പിതാവിനെ ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ ആ മകൻ കരഞ്ഞപേക്ഷിച്ചു, പിതാവേ ഞാൻ പാപിയാണ്, നിനക്കും ദൈവത്തിനും എതിരായി ഞാൻ പാപം ചെയ്തു....
ആ രണ്ടു വാക്കിലൂടെ ആ മകൻ കുമ്പസാരം എന്ന മനോഹരമായ കൂദാശ നടത്തി, അതെ ആ മകന്റെ അനുതാപനത്തിന് ഫലം കണ്ടു, നഷ്ടപെട്ട മകനെ അണച്ചും കൊണ്ടു ആ പിതാവ് പറഞ്ഞു ഇന്നെനിക്കു നഷ്ടപ്പെട്ടകുഞ്ഞാടിനെ തിരിച്ചു കിട്ടിയിരിക്കുന്നു...
ഇതുപോലെ നാമും ആത്മാർത്ഥമായ അനുതാപത്തിലേയ്ക്ക് കടന്ന് പോയാൽ സ്വാർഗസ്ഥനായ പിതാവ് നമ്മളെയും കൈപിടിച്ചു മുന്നോട്ടു നയിക്കും....ജീവിതം എത്ര തന്നെ കൈപ്പു നിറഞ്ഞതാണെങ്കിലും ആത്മാർത്ഥമായ അനുതാപം നമ്മളെ മുന്നോട്ടു നയിക്കാൻ പ്രാപ്‌തരാക്കും..
അനുതാപമില്ലങ്കിൽ അവിടെ സ്നേഹവുമില്ല, സ്നേഹവും അനുതാപവും പരസ്പര പൂരകങ്ങൾ ആണ്, അനുതപിക്കുന്ന ഹൃദയത്തിൽ സ്നേഹം നിർഗളിക്കും, അതിനാൽ നമുക്ക് അനുതാപത്തിലൂടെ ഒരു യഥാർത്ഥ ക്രൈസ്തവനാകം....
ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ
Comments
Post a Comment