വീണ്ടും ബൈബിളിലേക്ക് വരുമ്പോൾ, ലൂക്കോസിന്റെ സുവിശേഷം പത്തൊൻപതിന്റെ 1മുതൽ 10 വരെ വരെ ഉള്ള വാക്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്, സഖായിയുടെ കഥയാണ്.
അനുതാപത്തിലൂടെ ഒരു കുടുംബം എങ്ങനെ രക്ഷ പ്രാപിക്കുന്നു എന്നതാണ് ഇ കഥ.
സഖായിയെ കുറിച്ച് എല്ലാവർക്കും അറിയാം ഈ കഥയും അറിയാം ഒരു പക്ഷെ ആ അനുതാപനത്തെ കുറിച്ച് മാത്രം അറിയാൻ വഴിയില്ല....
സഖായി ശരീരം കൊണ്ട് നന്നേ ചെറുപ്പമായിരുന്നു, അവന്റെ തൊഴിലോ റോമാ സാമ്രാജ്യത്തിനു വേണ്ടി നികുതി പിരിക്കുക.
യഹൂദ മതവിശ്വാസം അനുസരിച്ചു പാപികൾ ആയ ഒരു കൂട്ടർ, മറിച്ചു പറഞ്ഞാൽ യഹൂദ വിശ്വാസ പ്രകാരം ഒരു വിലയും ഇല്ലാത്ത ഒരു കൂട്ടർ.
അങ്ങനെ എല്ലാവരാലും തള്ളപ്പെട്ടിരുന്ന സഖായി ആണ്, തന്റെ അനുതാപനത്തിലൂടെ ഒരു ജനതയ്ക്കും പിന്നീടുള്ള തലമുറകൾക്കും മാതൃകയായിത്തീർന്നത്.
സഖായി യേശുവിനെ കുറിച്ച് ധാരാളം കേട്ടിരുന്നു , യേശു പോകുന്നിടത്തെല്ലാം സഖായി പോയിരുന്നു അവന്റെ മുഖം ഒരു നോക്ക് കാണാൻ പക്ഷെ പലപ്പോഴും അവനതു സാധിച്ചിരുന്നില്ല.
സഖായിയുടെ ആഗ്രഹം നാൾക്കുനാൾ വർദ്ധിച്ചു വന്നു അവനെ ഒരു നോക്ക് കാണാൻ...
" യഥാർത്ഥത്തിൽ യേശുവിനെ കാണാൻ, അറിയാൻ നാം അവനിലേക്ക് അടുക്കണം "
പരോക്ഷമായി സഖായിക്കു സംഭവിച്ചതും അതുതന്നെ അവൻ പോലും അറിയാതെ.
അങ്ങനെയിരിക്കെ ഒരിക്കൽ യേശു യെരീഹോ പട്ടണത്തിൽ കൂടി പോകുന്ന വിവരം സഖായി അറിഞ്ഞത്, സഖായിയുടെ മനസ്സിൽ കൂടി ഒരായിരം ചിന്തകൾ കടന്നു പോയി, അവൻ ഉറപ്പിച്ചു ഇന്നെനിക്ക് യേശുവിനെ കാണണം, അവൻ ഓടി അവനറിയാം യെരീഹോ പട്ടണവാതിൽക്കൽ നിൽക്കുന്ന കാട്ടാത്തിയെ കുറിച്ച്, അവൻ ഉറപ്പിച്ചു ആ കാട്ടാത്തിയുടെ മുകളിൽ കയറിയാൽ യേശുവിനെ കാണാൻ സാധിക്കും. ഇലകൾ തിങ്ങി നിറഞ്ഞിരിക്കുന്നതിനാൽ തന്നെ ആരും കാണുകയുമില്ല, വളരെ പ്രയാസപ്പെട്ട് അവൻ അതിൽ കയറിപ്പറ്റി.
അപ്പോഴേക്കും യേശുവും കൂട്ടരും അവിടെ എത്തിയിരുന്നു. ആ കാട്ടാത്തിയെ കടന്നുപോകാൻ ഭാവിച്ചയേശു മുകളിലേക്ക് നോക്കി പറഞ്ഞു"സഖായിയെ വേഗം ഇറങ്ങി വരിക എനിക്ക് ഇന്ന് നിന്റെ ഭവനത്തിൽ പാർക്കേണ്ടതാകുന്നു ". വളരെ ബദ്ധപ്പെട്ട് സഖായി താഴെയെത്തി.
കണ്ടു നിന്നവർ പിറുപിറുത്തു ഈ പാപിയോടു കൂടയോ ഇവന്റെ വാസം, സഖായി ആരെന്നു ഇവൻ അറിയുന്നില്ലയോ....
സഖായിയോ യേശുവിനെ തന്റെ ഭവനത്തിലേക്ക് ആനയിച്ചു.
യേശു ആ ഭവനത്തിൽ പ്രവേശിച്ചതും ആ കുടുംബത്തിന് സമാധാനം കൈവന്നു.
സഖായി സമാധാനം നിറഞ്ഞവനായി പറഞ്ഞു, കർത്താവെ എന്റെ വസ്തു വകകളിൽ പകുതി ഞാൻ ദരിദ്രർക്ക് നൽകുന്നു, വല്ലതും വഞ്ചിച്ചു ഞാൻ കൈവശപ്പെടുത്തിയെങ്കിൽ നാലിരട്ടിയായി ഞാൻ മടക്കി കൊടുക്കുന്നു.
ഇത് കേട്ട് യേശു പറഞ്ഞു ഇവനും അബ്രഹാമിന്റെ സന്തതിയല്ലയോ, ഇന്ന് ഈവീടിനു രക്ഷ വന്നിരിക്കുന്നു, കാണാതെ പോയതിനെ തിരഞ്ഞു രക്ഷിക്കുവാനല്ലോ മനുഷ്യപുത്രൻ വന്നത്.
അതെ നമുക്കും അനുതാപനത്തിന്റെ, മാനസാന്തരത്തിന്റെ മാർഗത്തിൽ കൂടി യേശുവിനെ സമീപിക്കാം അങ്ങനെ നമ്മുടെ ഭാവനത്തിനും രക്ഷ കൈവരുത്താം.
ഷിബു തങ്കച്ചൻ, ഇടമുളക്കൽ...
Comments
Post a Comment