വീണ്ടും ബൈബിളിലേക്ക് വരുമ്പോൾ, ലൂക്കോസിന്റെ സുവിശേഷം പത്തൊൻപതിന്റെ 1മുതൽ 10 വരെ വരെ ഉള്ള വാക്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്, സഖായിയുടെ കഥയാണ്. അനുതാപത്തിലൂടെ ഒരു കുടുംബം എങ്ങനെ രക്ഷ പ്രാപിക്കുന്നു എന്നതാണ് ഇ കഥ. സഖായിയെ കുറിച്ച് എല്ലാവർക്കും അറിയാം ഈ കഥയും അറിയാം ഒരു പക്ഷെ ആ അനുതാപനത്തെ കുറിച്ച് മാത്രം അറിയാൻ വഴിയില്ല.... സഖായി ശരീരം കൊണ്ട് നന്നേ ചെറുപ്പമായിരുന്നു, അവന്റെ തൊഴിലോ റോമാ സാമ്രാജ്യത്തിനു വേണ്ടി നികുതി പിരിക്കുക. യഹൂദ മതവിശ്വാസം അനുസരിച്ചു പാപികൾ ആയ ഒരു കൂട്ടർ, മറിച്ചു പറഞ്ഞാൽ യഹൂദ വിശ്വാസ പ്രകാരം ഒരു വിലയും ഇല്ലാത്ത ഒരു കൂട്ടർ. അങ്ങനെ എല്ലാവരാലും തള്ളപ്പെട്ടിരുന്ന സഖായി ആണ്, തന്റെ അനുതാപനത്തിലൂടെ ഒരു ജനതയ്ക്കും പിന്നീടുള്ള തലമുറകൾക്കും മാതൃകയായിത്തീർന്നത്. സഖായി യേശുവിനെ കുറിച്ച് ധാരാളം കേട്ടിരുന്നു , യേശു പോകുന്നിടത്തെല്ലാം സഖായി പോയിരുന്നു അവന്റെ മുഖം ഒരു നോക്ക് കാണാൻ പക്ഷെ പലപ്പോഴും അവനതു സാധിച്ചിരുന്നില്ല. സഖായിയുടെ ആഗ്രഹം നാൾക്കുനാൾ വർദ്ധിച്ചു വന്നു അവനെ ഒരു നോക്ക് കാണാൻ... " യഥാർത്ഥത്തിൽ യേശുവിനെ...