Skip to main content

*- മാതാവിൽ നിന്നും അമ്മയിലേക്കുള്ള പരിണാമം -*


ഒരു സ്ത്രീ തന്റെ കുഞ്ഞിനു  ജന്മം നൽകിയത് കൊണ്ട് മാത്രം അമ്മ ആകുന്നില്ല അത് കർമ്മം കൊണ്ട് കൂടി വേണം അമ്മ ആകാൻ .
അമ്മയിൽ നിന്നും മാതാവിലേക്കുള്ള അകലം വലുതാണ്.
  ഒരു ശിശുവിന്റെ ആദ്യത്തെ കളരി മാതാവണ്, ആത്മീയ പരിശീലനങ്ങളും, മൂല്യബോധവും പ്രഥമമായും  പ്രധാനമായും  ലഭിക്കുന്നത് മാതാവിൽ നിന്നാണ്.

ഇതെഴുതുന്ന ഞാൻ തന്നെ എന്റെ മാതാവിനെ അഭിമാനത്തോടെ ഓർക്കുന്നു. ഇന്നത്തെ എന്റെ ജീവിത വിജയത്തിന് കാരണം തന്നെ എന്റെ മാതാവിന്റെ കർക്കശവും, സ്നേഹവും, നന്മ നിറഞ്ഞ സമീപനവുമാണ്.

എബ്രഹാം ലിങ്കൻ തന്റെ ജീവിതത്തിൽ മാതാവ് വരുത്തിയിട്ടുള്ള വലിയ സ്വാധിനത്തെയും, സഭാവനെയും കൃതജതാപൂർവ്വം സ്മരിക്കുന്നുണ്ട്. അദ്ദേഹം എഴുതി " ആത്മീയത പുലർത്തുന്ന ഒരു മാതാവുള്ളവൻ ഒരിക്കലും ദരിദ്രനല്ല"
വീണ്ടും അദ്ദേഹം പറയുന്നു അമ്മയുടെ നേതൃത്വത്തിൽ തിരുവചനം വായിച്ചു കൊണ്ടുള്ള കുടുംബ പ്രാർത്ഥന കാലത്തും വൈകിട്ടും ക്രമമായി ഭവനത്തിൽ നടന്നിരുന്നു .

പണ്ടൊക്കെ ഹൈന്ദവ കുടുംബങ്ങളിൽ കുടുംബം ചേർന്നുള്ള നാമജപം സന്ധ്യയാ നേരത്തു മുഴങ്ങി കേട്ടിരുന്നു   , എന്നാൽ TV സീരിയലിന്റെ കടന്ന് കയറ്റത്തിൽ അതെല്ലാം നമുക്ക് അന്ന്യം നിന്നുപോയി.

ജീവിതത്തിൽ മാതാക്കളുടെ സ്വാധിനവും സൽപ്രേരണയും ഒരു വലിയ ഘടകമാണ്.
 ഒരു പക്ഷെ ഇന്നത്തെ മാതാക്കൾ ഈ കാര്യത്തിൽ വിജയിക്കുന്നുണ്ടോ....

അത് അവരവർ തന്നെ ആത്മ ശോധന ചെയ്യേണ്ടതാണ്.

ഔദ്യോഗിക കർത്തവ്യങ്ങളും, അടുക്കളയിലെ ഉത്തരവാദിത്തങ്ങളും അവയോടൊപ്പം TV, facebook, whatsapp എന്നി ഒഴിച്ചുകൂടാത്ത ഘടകങ്ങളും കൂടിച്ചേരുമ്പോൾ കുട്ടികളുടെ കാര്യം ശ്രദ്ധിക്കാൻ എങ്ങനെ കഴിയും.

ഇപ്പോൾ കുട്ടികൾ ഒന്നോ രണ്ടോ മാത്രമേ ഉള്ളു എങ്കിലും വേണ്ടത്ര സമയവും ശ്രദ്ധയും അവർക്ക് വേണ്ടി നൽകാൻ കഴിയുന്നില്ല, അതിന്റെ പ്രതിഫലനം വളരുന്ന തലമുറയിൽ തന്നെ പ്രകടമാണ്.

പണ്ടൊക്കെ ഒരു മാതാവാവുക എന്നത് ഒരു സ്ത്രീയുടെ ഉൽക്കടമായ ആഗ്രഹവും പ്രാർത്ഥനയും ആയിരുന്നെങ്കിൽ ഇന്ന് മക്കൾ ഇല്ലാത്ത ജീവിതം കാംഷിക്കുന്നവരാണ് പലരും.

പണ്ടൊക്കെ ലൈംഗികത ഒരു അടക്കിപിടിച്ച വികാരം ആയിരുന്നു, ഇന്ന് സ്വന്ത കാമ സംതൃപ്തിക്കു വേണ്ടി ഒരു കൂട്ടിൽ നിന്നും മറ്റൊന്നിലേക്ക് പായുന്ന അമ്മമാരും വിരളമല്ല, സ്വന്ത മകന്റെ സഹപാഠിയുടെ കൂടെ കിടക്ക പങ്കുവച്ച അമ്മമാരെ കുറിച്ചും നമ്മൾ വായിച്ചതാണ്.

സ്വന്ത കാമ ശമനത്തിന് വേണ്ടി നൊന്തു പെറ്റ കുഞ്ഞുങ്ങളെ വരെ ബലികഴിച്ചവരും കഴിക്കാൻ നേർച്ച നേർന്നവരും നമ്മുടെ സമൂഹത്തിൽ കാണാം.

എവിടെയാണ് ഇവർക്കൊക്കെ പിഴച്ചത്......

മാതൃത്വത്തിന്റെ മഹത്വവും ഔന്നത്യവും തിരിച്ചറിയുന്നതിനോടൊപ്പം, അതിൽ അടങ്ങിയിരിക്കുന്ന കർത്തവ്യങ്ങളും ശരിയായ രീതിയിൽ നടത്തേണ്ടതുണ്ട്..

കേവലം മുലയൂട്ടുന്ന ഒരമ്മയിൽ നിന്നും സ്വന്തം മക്കളെ ഉത്തരവാദിത്തടോടെ വളർത്തുന്ന ഒരു മാതാവിലേക്കുള്ള ഒരു തിരിച്ചുവരവാണ് ഇന്നത്തെ സമൂഹത്തിനാവശ്യം.

ഷിബു തങ്കച്ചൻ, ഇടമുളക്കൽ....
"കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ "

Comments

Popular posts from this blog

മറഞ്ഞിരിക്കുന്ന ഗ്രാമത്തിൻ്റെ കഥ

നദികൾ സ്വന്തം വെള്ളം കുടിക്കുന്നില്ല  മരങ്ങൾ സ്വന്തം ഫലം ഭക്ഷിക്കുന്നില്ല  സൂര്യൻ അവനു വേണ്ടി പ്രകാശിക്കുന്നില്ല  പൂക്കൾ തങ്ങൾക്കുവേണ്ടി സുഗന്ധം പരത്തുന്നില്ല   മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുക എന്നത് പ്രകൃതിയുടെ നിയമമാണ്   നമ്മൾ ഓരോരുത്തരും പരസ്പരം സഹായിക്കാൻ വേണ്ടി ജനിച്ചവരാണ്  അത് എത്ര ബുദ്ധിമുട്ടാണെങ്കിലും. ജീവിതം നന്നാകുന്നത് നിങ്ങൾ സന്തോഷവാനായിരിക്കുമ്പോൾ ആണ്, എന്നാൽ നിങ്ങളുടെ സന്തോഷം വർധിക്കുന്നത്  നിങ്ങൾ കാരണം മറ്റുള്ളവർ സന്തോഷിക്കുമ്പോളാണ്, അങ്ങനെ വരുമ്പോൾ നിങ്ങൾ എപ്പോഴും സന്തോഷവാനായിരിക്കുമ്പോൾ നിന്റെ ജീവിതം നല്ലതാകുന്നു  മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാനുള്ള ശക്തിയെ നമ്മൾ വികസിപ്പിക്കണം....    മറഞ്ഞിരിക്കുന്ന ഗ്രാമത്തിൻ്റെ കഥ നിബിഡ വനത്തിനുള്ളിൽ, ഒരു മറഞ്ഞിരിക്കുന്ന ഗ്രാമം ആ ഗ്രാമം തഴച്ചുവളർന്നു.  അതിലെ നിവാസികൾക്ക് അസാധാരണമായ ഒരു ശക്തി ഉണ്ടായിരുന്നു:  ഓരോ ഗ്രാമീണനും സവിശേഷമായ ഒരു സമ്മാനം ഉണ്ടായിരുന്നു: സ്വന്തം ജീവശക്തി മറ്റുള്ളവർക്ക് കൈമാറാനുള്ള കഴിവ്.  ഒരിക്കൽ ഗ്രാമത്തിലെ മൂപ്പൻ കൈറ്റോ ഗ്രാമ...

നിങ്ങൾ വിത്താണോ അതോ മരമോ

ഒരു വിത്ത് മരത്തിൽ നിന്ന് വീഴുന്നു, വിത്തിൽ നിന്ന് വേരുകൾ മുളക്കുന്നു . ആ വേരുകൾ നിലത്ത് ആഴത്തിൽ കുഴിച്ച്, മറ്റ് വേരുകളുമായി ഇഴചേർന്ന്, ഒടുവിൽ, കഠിനവും, കഠിനമായപുറംതൊലിയും, അഴുക്കും മൂടിയ ഭൂമിയിലൂടെ, ഒരു മരമായി ഉയർന്നുവരുന്നു. സൂര്യപ്രകാശത്തോടും വെള്ളത്തോടും, മൂലകങ്ങളുടെ അനുഗ്രഹത്തോടും അതിജീവിക്കാനുള്ള ഇച്ഛയോടും കൂടി, ആ ദുർബലൻ വളരുകയും സ്വയം ഒരു ഭീമാകാരമായ റെഡ്വുഡായി മാറുകയും ചെയ്യുന്നു. പ്രായപൂർത്തിയായപ്പോൾ, റെഡ്വുഡ് പല ആവശ്യങ്ങൾക്കും സഹായിക്കുന്നു. അത് പക്ഷികൾക്കും മൃഗങ്ങൾക്കും ഭക്ഷണം നൽകുന്നു, മുയലിനെയും കുറുക്കനെയും തണലാക്കുന്നു, അത് നിൽക്കുന്ന തറയിൽ ഇനിയും കൂടുതൽ വിത്തുകൾ ഇടുന്നു.  അപ്പോൾ ആ വിത്ത് വേരുപിടിക്കുകയും ആ പ്രക്രിയ വീണ്ടും തുടരുകയും ചെയ്യുന്നു. നിങ്ങൾ മരമാണോ വിത്താണോ എന്ന് ഉറപ്പിക്കാൻ കഴിയാത്ത സമയങ്ങളുണ്ട്. മരമെന്ന നിലയിൽ, മറ്റ് മരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് തെറ്റായിരിക്കാം . നിങ്ങളുടെ ശാഖകളിൽ നിങ്ങൾക്ക് വളരെയധികം ഭാരം ഉണ്ടായിരിക്കാം. നിങ്ങൾ പല ദിശകളിലേക്കും വിരൽ ചൂണ്ടുന്നുണ്ടാകാം. കാട്ടിൽ തനിച്ചാണെന്ന് പോലും നിങ്ങൾക്ക് തോന്നിയേക്കാം.  വിത്ത്...

The Law of Wasted efforts

The Law of wasted efforts (പാഴായ പ്രയത്നങ്ങളിലെ നിയമം ) ഒരു സിംഹം ഇരയ്ക്ക് വേണ്ടി നടത്തുന്ന 80%വേട്ടയാടലിലും അവൻ പരാജയപെടുന്നു വെറും 20%ൽ ആണ് അവൻ വിജയിക്കുന്നത്. ജീവിതത്തോട്ക മല്ലിടുന്ന കലാകാരൻ്റെ കഥ  ഒരു പ്രശസ്ത ഗാലറിയിൽ തൻ്റെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ സ്വപ്നം കണ്ട പ്രതിഭാധനയായ ചിത്രകാരിയായിരുന്നു എമ്മ . അവൾ എണ്ണമറ്റ മണിക്കൂറുകൾ ചെലവഴിച്ചു:  1. നൂറുകണക്കിന് പെയിൻ്റിംഗുകൾ സൃഷ്ടിക്കുന്നു (ഏറ്റവും കൂടുതൽ വിൽക്കാത്തത്).  2. എല്ലാ പ്രാദേശിക കലാപരിപാടികളിലും പങ്കെടുക്കുന്നു (ചിലത് അർത്ഥവത്തായ ബന്ധങ്ങളിലേക്ക് നയിച്ചു).  3. സോഷ്യൽ മീഡിയയിലെ പരസ്യം (മിക്കവാറും താൽപ്പര്യമില്ലാത്ത പ്രേക്ഷകരിലേക്ക് എത്തുന്നു). അവളുടെ അശ്രാന്ത പരിശ്രമങ്ങൾക്കിടയിലും, എമ്മയുടെ മുന്നേറ്റം അവളെ പിന്നോട്ടു നയിച്ചു . നിരാശയോടെ അവൾ തന്റെ ശ്രമങ്ങൾ ഉപേക്ഷിക്കാൻ ആലോചിച്ചു. ഒരു ദിവസം, തൻ്റെ സ്റ്റുഡിയോ വൃത്തിയാക്കുന്നതിനിടയിൽ, എമ്മ ഒരു പഴയ, പൂർത്തിയാകാത്ത ഒരു പെയിന്റിംഗ്കടലാസ് കഷണം കണ്ടു. ഒരു ആഗ്രഹത്തിൽ, അവൾ അത് പൂർത്തിയാക്കാൻ തീരുമാനിച്ചു. "എക്കോസ് ഇൻ ദ നൈറ്റ്" എന്ന ഈ പെയിൻ്റിംഗ് അവളുടെ പതി...