Skip to main content

Posts

Showing posts from 2019

*കാലിത്തൊഴുത്തിൽ പിറന്നവൻ*

* ലോകത്തിലെ ആദ്യത്തെ വിപ്ലകാരി ജനിച്ചത് ഒരു ഡിസംബർ 25ന് ആണെന്ന് നിസംശയം പറയാം. അതെ സഹനത്തിന്റെ പാതയിൽ കൂടി സഞ്ചരിച്ച്, ലോകത്തിന്റെ പാപങ്ങൾ ഏറ്റെടുത്തു, സ്വന്തജീവൻ ബലിയായി നൽകിയ കരുണാമയന്റെ ജനനദിവസം. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന പഴയ നിയകാലഘട്ടത്തിൽ നിന്നും, നിന്റെ ഒരു കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുക്കാൻ പഠിപ്പിച്ച ധീരനായ വിപ്ലവകാരി. കാലാകാലങ്ങളായി അനുവർത്തിച്ചു പോന്നിരുന്ന വേദശാസനകളെ തിരുത്തിയ വിപ്ലവകാരിയായിരുന്നു ക്രിസ്തു. ക്രിസ്തുവിന്റെ ജനനം തന്നെ സഹനത്തിൽ കൂടിയായിരുന്നു, പലവിധ നിന്ദകൾ സഹിച്ച്  മേരി തന്റെ പുത്രന് ജന്മം നൽകി, അതായത് ആത്മീയ തേജസ്‌ മനുഷ്യരൂപമെടുത്ത ദിവസം. ഹീനമായ കാലിത്തൊഴുത്തിൽ പിറന്നു കൊണ്ട് യേശു സഹനത്തിന്റെ മാതൃക ഈ ലോകത്തിന് സമർപ്പിച്ചു. സ്നേഹത്തിന്റെയും ദീർഘക്ഷമയുടെയും പുതിയ നിയമായിരുന്നു യേശുക്രിസ്തുവിന്റെ ജനനം.  നിന്നെ വെറുക്കുന്നവർക്കു കൂടി പ്രാർത്ഥിപ്പിപ്പാൻ അവൻ നമ്മെ പഠിപ്പിച്ചു. ആ ക്രിസ്തുവിന്റെ സഹനത്തെ ഉൾക്കൊണ്ട്‌ കൊണ്ട് ജീവിക്കാൻ ഇന്ന് എത്ര ക്രിസ്ത്യാനികൾക്ക് കഴിയും. യേശു ക്രിസ്തുവിന്റെ ജനനത്തോട്കൂടി...

ധനവാനും ലാസറും

ധനവാന്റെയും ലാസറിന്റെ യും കഥ, (ലൂക്കോസ് -16:19:31). ഒട്ടു മിക്ക പേർക്കും അറിവുള്ളതാണ്. എന്നാൽ ചിന്തിക്കേണ്ടുന്ന ഒന്നാണ് എന്ത് കൊണ്ട് ലാസർ സ്വർഗ്ഗത്തിലും,  ധനവാൻ നരകത്തിലും പോയി. അപ്പോഴേക്കും പെട്ടന്ന് നമ്മുടെ ചിന്തയിൽ  കടന്നു വരുന്ന ഉത്തരമാണ്, " ധനവാൻ സ്വർഗത്തിൽ പോകുന്നതിനേക്കാൾ എളുപ്പം, ഒട്ടകം സൂചിക്കുഴയിൽ കൂടി കടക്കുന്നതാണ് ( മത്തായി 19:24, ലൂക്കോസ് 18:25)". ധനവാൻ ആയതുകൊണ്ടാണ്  സ്വർഗരാജ്യത്തിൽ കടക്കാഞ്ഞത് എന്നാണ് നമ്മുടെ ധാരണ, എങ്കിൽ അബ്രഹാമും, യാക്കോബും ധനവാന്മാരായിരുന്നു അവരും സ്വർഗത്തിൽ പോയില്ലേ ... ഇവിടെ ലാസറിന്റെയും ധനവാന്റെയും കഥയിൽ, ധനവാനേ കുറിച്ച് വ്യക്‌തമായി പറയുന്നു, ധനവാൻ നീതിമാനായിരുന്നു, അവൻ യഹൂദമതാചാരപ്രകാരമുള്ള എല്ലാ കടമകളും നിറവേറ്റിയിരുന്നു. എന്തിനേറെ പറയുന്നു തൻ്റെ പടിവാതിൽക്കൽ കഴിഞ്ഞിരുന്നു ദാരിദ്ര്യനായ ലാസറിനെതിരായി  ഒരു വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ  അനീതി പ്രവർത്തിച്ചിരുന്നില്ല. എന്നിട്ടും അവസാനം അവൻ നരകത്തിലേക്ക് പോയി.... ഒരു പക്ഷെ നമ്മളും ആ ധനാവനെ പോലെയാണ്... ധനവാൻ ചെയ്ത തെറ്റ്,  ലാസറിനെ "പരിഗണിച്ചില്ല" എന്നതാണ്,...

മരണം കാത്തു കിടക്കുന്ന കുട്ടി

കുറിപ്പ് ********* ഇത് വായിക്കുമ്പോൾ ഇവിടെ നടന്നതോ, നടക്കാൻ പോകുന്നതോ അതോ ഇനി നടന്നു കൊണ്ടിരിക്കുന്നതോ ആയ യാതൊരു സംഭവത്തിനും ഞാൻ ഉത്തരവാദിയല്ല അത് നിങ്ങളുടെ ഭാവന മാത്രം..... പ്രിയ ഉണ്ണി (Rs.2000) അറിയാൻ അടുത്ത മാസം ഉണ്ണിക്ക്   മുന്ന് വയസ് തികയും.... ഉണ്ണി നിന്റെ ഇന്നത്തെ അവസ്ഥ എന്നെ വല്ലാതെ ദുഖത്തിലാഴ്ത്തുന്നു..... എങ്കിലും പറയാതെ വയ്യ നിന്റെ ജനനം തന്നെ ഒരു മണ്ടത്തരത്തിൽ കൂടി ആയിരുന്നല്ലോ.... മഹത്തായ ആ നവംബറിലെ മണ്ടത്തരം. നിന്റെ ജനനം പലരുടെയും മരണത്തിനിടയാക്കി.... ഒരു  ഒറ്റ രാത്രിയിൽ  നിന്റെ രണ്ടു  സഹോദരൻ മാരെ നിന്റെ മാതാപിതാക്കൾ കാലപുരിയ്ക്കയച്ചു അത് വച്ചു നോക്കുമ്പോൾ നിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ദുഃഖം തോന്നേണ്ടതില്ല... എന്നാലും ഞാനും നിന്നെ സ്നേഹിച്ചിരുന്ന  നിന്റെ വളർത്തച്ഛൻ ആണ് ഞാൻ  അതിനാൽ എനിക്ക് ദുഃഖം വരും എന്റെ കുഞ്ഞേ... നീ ഇന്ന് ICU വിൽ ആണെന്ന് അറിഞ്ഞു മരണം നിന്നെ പുൽകാൻ വെമ്പി നില്കുന്നു.... പക്ഷെ എനിക്ക് അറിയാൻ കഴിഞ്ഞത്  നിന്നെ ദയാവധത്തിനു വിധേയമാക്കാൻ നിന്റെ മാതാപിതാക്കളും നിന്റെ കുടുംബക്കാരും രഹസ്യമായി  തീരുമാന...

സ്ത്രീ

ഓരോ സ്ത്രീക്കും ഒരു ഭൂതകാലമുണ്ട്. ചിലരെ ശാരീരികമായി പീഡിപ്പിച്ചു. ചിലർക്ക് അക്രമാസക്തരായ മാതാപിതാക്കൾ ഉണ്ടായിരുന്നു. ചിലർക്ക് പ്രായപൂർത്തിയാകാത്ത പ്രശ്നങ്ങളുണ്ടായിരുന്നു. ചിലർ ചെറുപ്പത്തിൽ  സ്വന്തം കുടുംബാംഗങ്ങളാൽ ലൈംഗികമായി  ചൂഷണം ചെയ്യപ്പെട്ടിരുന്നു.  ചിലരെ പ്രണയം  താറുമാറാക്കിയിരുന്നു. പ്രണയം  ചിലരെ ലൈംഗിക ബന്ധത്തിനു  നിർബന്ധിച്ചു. ചിലർക്ക് മയക്കുമരുന്ന് നൽകിയിരുന്നു. ചിലരെ ബലാത്സംഗം ചെയ്തു. ചിലരുടെ കിടപ്പറയിൽ  നിന്നും അവരറിയാതെ ഫോട്ടോയെടുത്തു അതിന്റ പേരിൽ ബ്ലാക്ക് മെയിൽ ചെയ്യപ്പെട്ടു . ചിലരെ അവരുടെ മുൻ കാമുകൻ ബ്ലാക്ക് മെയിൽ ചെയ്തു. ചിലർക്ക് മോശം ബന്ധങ്ങൾ ഉണ്ടായിരുന്നു . ചിലർക്ക് ആർത്തവ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചിലർക്ക് അമിതവണ്ണം പ്രശ്‌നമായിരുന്നു . ചിലർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ചിലർ മയക്കുമരുന്നിനോ മദ്യത്തിനോ അടിമയായിരുന്നു. ചിലർക്ക്  പരാജയപ്പെട്ട കുറച്ച് ആത്മഹത്യാ ശ്രമങ്ങൾ ഉണ്ടായിരുന്നു. ഇവയിലേതെങ്കിൽ  കൂടി  കടന്നുപോയിട്ടുങ്കിലും  ഇതിനകം അവൾ കണ്ണുനീർ തുടച്ച്, തലമുടി കെട്ടി , പുഞ്ചിരിയോടെ അവളുടെ സങ്കടങ...

രണ്ടാം സ്ഥാനക്കാരനായി പിൻതള്ളപ്പെട്ട ദൈവം

   പ്രഭാത പ്രാർത്ഥനയിൽ തുടങ്ങുന്ന ദിവസം, ചെറിയ കുട്ടികൾ ആണെങ്കിൽ കൂടി ഉണർന്നെഴുന്നേറ്റാൽ ആദ്യം പ്രാർത്ഥന. രാത്രിയിൽ മുടങ്ങാതെയുള്ള കുടുംബപ്രാർത്ഥന, കടുംബപ്രാർത്ഥന കഴിയാതെ അത്താഴം വിളമ്പിയിരുന്നില്ല, കുട്ടികൾ വാശി പിടിച്ചാലും സന്ധ്യപ്രാർത്ഥന കഴിയട്ടെ എന്ന് മക്കളെ പറഞ്ഞു സമാധാനിപ്പിക്കുന്ന മുതിർന്നവർ. ഞായറാഴ്ചകളിൽ രാവിലെ ദേവാലയത്തിലേക്ക്, പനി പിടിച്ചു കിടന്നാലും രക്ഷയില്ല, കുർബാനയും വേദപഠന ക്ലാസും കഴിഞ്ഞു വീട്ടിലേക്കു വന്നാലോ കാരണവന്മാരുടെ ശകാരം  ദേവാലയത്തിൽ അശ്രദ്ധയോടെ നിന്നതിനു. ദൈവദാസൻ മാർ വീട്ടിലേക്ക് വന്നാലോ അവരെ സത്കരിക്കാൻ പാടുപെട്ടിരുന്ന കുടുംബങ്ങൾ, ഒന്നുമില്ലായിമയിൽ നിന്നും തങ്ങളുടെ എല്ലമെടുത്തു  ദൈവദാസന്മാരെ സത്കരിച്ചിരുന്ന കുടുംബങ്ങൾ, വീട്ടിലെ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ചരുന്നു. അങ്ങനെ ഒരു കാലം നമുക്കുണ്ടായിരുന്നു കുറച്ചു വർഷങ്ങൾക്ക് മുൻപ്...... മനുഷ്യൻ ദൈവത്തിന് പ്രാധാന്യം നൽകിയിരുന്നു ഒരു കാലം.,അന്ന് കുടുംബങ്ങളിൽ സമാധാനം നിലനിന്നിരുന്നു. കുടുംബബന്ധങ്ങൾ ദൃഢമായിരുന്നു..... പിന്നീടെവിടെയോ ദൈവത്തിനെ  രണ്ടാം സ്ഥാനത്തേയ്ക്ക് നമ്മൾ പിന്തള്ളി, ...

ക്രൈസ്തവത

  എന്താണ് ക്രൈസ്തവത,  ഇന്ന് ഏറെക്കുറെ ഒരു ക്രിസ്ത്യാനിയ്ക്കും മനസിലാകത്ത ഒന്നാണ്. ക്രൈസ്തവത എന്നാൽ ക്രിസ്തു മതം എന്നാണ് എല്ലാവരുടെയും ധാരണ. ക്രൈസ്തവത എന്നാൽ വെറും ക്രിസ്തു മതവും അതിന്റെ ആചാരങ്ങളുംമല്ല. ഒരിക്കലും ആചാരത്തിൽ അധിഷ്ടിധമല്ല  ക്രൈസ്തവത അല്ലങ്കിൽ ക്രിസ്തു മതം. ക്രിസ്തു മതം അതിന്റെ മൂല്യത്തിൽ അധിഷ്ടിധതാണ്,  അതാണ്  ക്രൈസ്തവത എന്ന് എത്രപേർക്കറിയാം.... ക്രൈസ്തവന്റെ അല്ലെങ്കിൽ ക്രിസ്ത്യാനിയുടെ മൂല്യങ്ങളാണ്  "നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നത് " പക്ഷെ എത്രപേർക്ക് ഇന്ന് അത് സാധിക്കുന്നു. പ്രശസ്തമായ നോവൽ പാവങ്ങളിൽ,  വിളക്കുകാലുകൾ മോഷ്ടിച്ചു കൊണ്ടു പോയ ജീൻവാൽജീനെ പോലീസ് പിടിച്ചു കൊണ്ടു ബിഷപ്പിന്റെ അടുത്ത് വന്നു പറയുന്നു, അങ്ങയുടെ വിളക്കുകാലുകൾ ഇവൻ മോഷ്ടിച്ചുകൊണ്ട് പോയി അത് തിരികെ കിട്ടി,  അതിനു മറുപടിയായി ബിഷപ്പ് പറയുന്നു ഇല്ല ഇത് ഞാൻ അവനു കൊടുത്തതാണ്,  ഇതുകേട്ട് ആ പോലീസ് ഓഫീസർ വലിയ ആശ്ച്ചര്യത്തോടു ചോദിക്കുന്നു അങ്ങേയ്ക്ക് ഇവനെ അറിയാമോ..?  ബിഷപ്പ് പറഞ്ഞു എനിക്കറിയാം ഇവനെ, വീണ്ടും പോലീസ് ഓഫീസർ ചോദിക്കുന്നു ആരാണി...

അനുതാപം -2

    വീണ്ടും ബൈബിളിലേക്ക് വരുമ്പോൾ, ലൂക്കോസിന്റെ സുവിശേഷം പത്തൊൻപതിന്റെ 1മുതൽ 10 വരെ വരെ ഉള്ള വാക്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്,  സഖായിയുടെ കഥയാണ്. അനുതാപത്തിലൂടെ  ഒരു കുടുംബം എങ്ങനെ  രക്ഷ പ്രാപിക്കുന്നു എന്നതാണ് ഇ  കഥ. സഖായിയെ കുറിച്ച് എല്ലാവർക്കും അറിയാം ഈ കഥയും അറിയാം ഒരു പക്ഷെ ആ അനുതാപനത്തെ കുറിച്ച് മാത്രം അറിയാൻ വഴിയില്ല.... സഖായി ശരീരം കൊണ്ട് നന്നേ ചെറുപ്പമായിരുന്നു, അവന്റെ തൊഴിലോ  റോമാ സാമ്രാജ്യത്തിനു വേണ്ടി നികുതി പിരിക്കുക. യഹൂദ മതവിശ്വാസം അനുസരിച്ചു പാപികൾ ആയ ഒരു കൂട്ടർ, മറിച്ചു പറഞ്ഞാൽ യഹൂദ വിശ്വാസ പ്രകാരം  ഒരു വിലയും ഇല്ലാത്ത ഒരു കൂട്ടർ. അങ്ങനെ എല്ലാവരാലും തള്ളപ്പെട്ടിരുന്ന സഖായി ആണ്, തന്റെ അനുതാപനത്തിലൂടെ ഒരു ജനതയ്ക്കും പിന്നീടുള്ള  തലമുറകൾക്കും മാതൃകയായിത്തീർന്നത്. സഖായി യേശുവിനെ കുറിച്ച് ധാരാളം കേട്ടിരുന്നു , യേശു പോകുന്നിടത്തെല്ലാം സഖായി പോയിരുന്നു അവന്റെ മുഖം ഒരു നോക്ക് കാണാൻ പക്ഷെ പലപ്പോഴും അവനതു സാധിച്ചിരുന്നില്ല. സഖായിയുടെ ആഗ്രഹം നാൾക്കുനാൾ വർദ്ധിച്ചു വന്നു അവനെ ഒരു നോക്ക് കാണാൻ... " യഥാർത്ഥത്തിൽ യേശുവിനെ...

അനുതാപം

എന്താണ് അനുതാപം, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അനുതാപം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്... യേശുദേവൻ തന്റെ പരസ്യജീവിതകാലം ആരംഭിക്കുമ്പോൾ ആദ്യമായി പറയുന്നത് "മനസാന്തരപെടുവിൻ " എന്നാണ് ..... എന്നുവച്ചാൽ അനുതപിക്കുവിൻ. പുതിയനിയമത്തിലുടനീളം  നമുക്ക് കാണാം അനുതാപനത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ , അതിൽ അനുതാപനത്തിന്റെ അന്തസത്ത ഉൾകൊള്ളുന്ന ഏറ്റവും മനോഹരമായ  ദൃശ്യം ധൂർത്തപുത്രന്റെ ഉപമ. ധൂർത്ത പുത്രൻ  തന്റെ പിതാവിന്റെ ഇഷ്ടപുത്രൻ ആയിരുന്നു... ഒരിക്കൽ പിതാവിന്റെ സ്വത്തിൽ പകുതിയും കരസ്ഥമാക്കി അവൻ ഈ ലോകത്തിലെ മായ മോഹങ്ങളിലേക്ക് കടന്ന് പോവുകയാണ് .... ഈ ലോകത്തിലെ എന്തെല്ലാം മലിനതകൾ ഉണ്ടോ അതെല്ലാം മതിയാകുവോളം ആസ്വാദിച്ചവൻ ജീവിച്ചു.... അവസാനം എല്ലാം നഷ്ടപ്പെട്ടു പന്നികളോടൊത്തു ജീവിക്കുമ്പോൾ അവനിലേക്ക്‌ മാനസാന്തരം കടന്നുവരുകയാണ് തന്റെ തെറ്റുകളെ ഓർത്തവൻ അനുതപിച്ചു, ആ അനുതാപനത്തിന്റെ അവസാനം അവൻ തീരുമാനിച്ചു തന്റെ പിത്തവാവിന്റെ അടുക്കലേക്ക് മടങ്ങി പോകുവാൻ, അവൻ പറഞ്ഞു എന്റപ്പൻ എന്റെ തെറ്റുകളെ പൊറുത്തു കൊള്ളും..... അതെ നമുക്കും പറയാം  സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് നമ്മുടെ തെറ്റുകളും പൊ...

വിചിന്തനം

മുങ്ങുന്ന കപ്പലിൽ നിന്ന് സ്വയം രക്ഷിക്കാനായി അദ്ദേഹം ഭാര്യയെ പ്രേരിപ്പിച്ചു, ഒരിക്കൽ ഒരു ക്രൂയിസ് കപ്പൽ കടലിൽ ഒരു അപകടത്തെ നേരിട്ടു. ആ കപ്പലിൽ ഒരു ദമ്പതികൾ ഉണ്ടായിരുന്നു, അവർ പെട്ടന്ന് തന്നെ ലൈഫ് ബോട്ടിനു സമീപം  പോയി പക്ഷെ അതിനുള്ളിൽ ഒരാൾക്ക് അവശേഷിക്കുന്ന ഇടം മാത്രമേയുള്ളൂവെന്ന് അവർ മനസ്സിലാക്കി. ഈ നിമിഷം, പുരുഷൻ സ്ത്രീയെ പുറകിലേക്ക് തള്ളിയിട്ട് തന്നെതാൻ ലൈഫ് ബോട്ടിലേക്ക് ചാടി. മുങ്ങുന്ന കപ്പലിൽ നിന്നിരുന്ന യുവതി  ഭർത്താവിനോട് വേദനയോട് വിളിച്ചു പറഞ്ഞു.... ഇതു പറഞ്ഞു നിർത്തിയിട്ട് ടീച്ചർ  ചോദിച്ചു. "അവൾ എന്താണ് പറഞ്ഞത്  എന്ന് നിങ്ങൾ കരുതുന്നു ...?" മിക്ക വിദ്യാർത്ഥികളും ആവേശത്തോടെ "ഞാൻ നിന്നെ വെറുക്കുന്നു! ഞാൻ അന്ധയായിരുന്നു!" ടീച്ചർ ക്ലാസ്സിലുടനീളം  നിശബ്ദനായിരുന്ന ഒരു ആൺകുട്ടിയെ ശ്രദ്ധിച്ചു, അവൾ‌ അവനോട് ഉത്തരം നൽ‌കാൻ പറഞ്ഞു , അവൻ  മറുപടി പറഞ്ഞു, "ടീച്ചർ‌, നമ്മുടെ കുട്ടിയെ നോക്കിക്കൊൾക എന്നായിരിക്കും " ടീച്ചർ അത്ഭുതപ്പെട്ടു, "നീ  മുമ്പ് ഈ കഥ കേട്ടിട്ടുണ്ടോ?" ആ കുട്ടി തല കുലുക്കി "ഇല്ല, പക്ഷേ അതായിരുന്നു എന്റെ അമ്മ  രോഗത്താൽ മര...

ദൈവത്തിന്റെ വലിപ്പം

ഒരു കുട്ടി പിതാവിനോടു ചോദിച്ചു ദൈവത്തിന്റെ വലിപ്പം എന്താണ്? അത് കേട്ടിട്ട് അച്ഛൻ ആകാശത്തേക്കു നോക്കി ഒരു വിമാനം പോകുന്നത് കണ്ടിട്ട് മകനോട് ചോദിച്ചു ആ വിമാനത്തിന്റെ വലുപ്പം എന്താണ്? കുട്ടിയുടെ മറുപടി, ഇത് വളരെ ചെറുതാണ്. എനിക്ക് അതിനെ കാണാൻ കൂടി പറ്റുന്നില്ല അത് കേട്ട് അച്ഛൻ അവനെ തൊട്ടടുത്തുള്ള  എയർപോർട്ടിലേക്ക് കൊണ്ടുപോയി, അവർ അവിടെ ഒരു വിമാനത്തെ  കണ്ടു എന്നിട്ട് അച്ഛൻ ചോദിച്ചു ഇപ്പോൾ  എന്താണ് അതിന്റെ വലിപ്പം? കുട്ടിയുടെ മറുപടി അയ്യോ ഡാഡി, ഇത് വളരെ വലുതാണ്! അത് കേട്ട് അച്ഛൻ പറഞ്ഞു ദൈവവും ഇതുപോലെയാണ്, അവന്റെ വലിപ്പവും നിങ്ങൾക്കും ഇടയിലുള്ള ദൂരം അനുസരിച്ചാണ്. അവിടുത്തെ അടുത്തേക്ക് നീ എത്ര  അടുത്തിരിക്കുന്നുവോ അത്രയും വലുതായിരിക്കും  അവൻ നിങ്ങളുടെ ജീവിതത്തിലും "കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ" ഷിബു തങ്കച്ചൻ, ഇടമുളക്കൽ. 

*-SWINGING അല്ലെങ്കിൽ SWAPPING-*

"അവൻ എന്റെ ഭാര്യയുമായി നടന്നു പോകുമ്പോൾ ഞാൻ അവന്റെ ഭാര്യയുടെ കൈ പിടിച്ചു എന്റെ മുറിയിലേക്ക് നടന്നു " ഇത് വായിക്കുന്നവർക്ക്‌  എന്താണെന്നു പിടികിട്ടികാണില്ല , ശിലായുഗത്തിൽ പോലും ജീവിച്ചിരുന്ന മനുഷ്യർ പവിത്രമായി കണ്ടിരുന്ന ഒന്നാണ് വിവാഹവും ലൈംഗികതയും. നായ്ക്കളെ പോലും നാണിപ്പിക്കുന്ന ആധുനിക മനുഷ്യന്റെ കാമവെറിയുടെ മറ്റൊരു മുഖം .  ഒരു തലമുറയെ തന്നെ അരാജകത്വത്തിലേക്ക് തള്ളി വിട്ടു കൊണ്ട് സുഖം തേടി പോകുന്ന ഒരു പറ്റം മാതാപിതാക്കൾ. കിടപ്പു മുറികളിലെ പരസ്പര സമ്മത്തോടുള്ള വേശ്യാവൃത്തി.... Live -in-relationshipനെ ക്കാൾ ഭയാനകമായ വേർഷൻ (തുടരും )

*- മാതാവിൽ നിന്നും അമ്മയിലേക്കുള്ള പരിണാമം -*

ഒരു സ്ത്രീ തന്റെ കുഞ്ഞിനു  ജന്മം നൽകിയത് കൊണ്ട് മാത്രം അമ്മ ആകുന്നില്ല അത് കർമ്മം കൊണ്ട് കൂടി വേണം അമ്മ ആകാൻ . അമ്മയിൽ നിന്നും മാതാവിലേക്കുള്ള അകലം വലുതാണ്.   ഒരു ശിശുവിന്റെ ആദ്യത്തെ കളരി മാതാവണ്, ആത്മീയ പരിശീലനങ്ങളും, മൂല്യബോധവും പ്രഥമമായും  പ്രധാനമായും  ലഭിക്കുന്നത് മാതാവിൽ നിന്നാണ്. ഇതെഴുതുന്ന ഞാൻ തന്നെ എന്റെ മാതാവിനെ അഭിമാനത്തോടെ ഓർക്കുന്നു. ഇന്നത്തെ എന്റെ ജീവിത വിജയത്തിന് കാരണം തന്നെ എന്റെ മാതാവിന്റെ കർക്കശവും, സ്നേഹവും, നന്മ നിറഞ്ഞ സമീപനവുമാണ്. എബ്രഹാം ലിങ്കൻ തന്റെ ജീവിതത്തിൽ മാതാവ് വരുത്തിയിട്ടുള്ള വലിയ സ്വാധിനത്തെയും, സഭാവനെയും കൃതജതാപൂർവ്വം സ്മരിക്കുന്നുണ്ട്. അദ്ദേഹം എഴുതി " ആത്മീയത പുലർത്തുന്ന ഒരു മാതാവുള്ളവൻ ഒരിക്കലും ദരിദ്രനല്ല" വീണ്ടും അദ്ദേഹം പറയുന്നു അമ്മയുടെ നേതൃത്വത്തിൽ തിരുവചനം വായിച്ചു കൊണ്ടുള്ള കുടുംബ പ്രാർത്ഥന കാലത്തും വൈകിട്ടും ക്രമമായി ഭവനത്തിൽ നടന്നിരുന്നു . പണ്ടൊക്കെ ഹൈന്ദവ കുടുംബങ്ങളിൽ കുടുംബം ചേർന്നുള്ള നാമജപം സന്ധ്യയാ നേരത്തു മുഴങ്ങി കേട്ടിരുന്നു   , എന്നാൽ TV സീരിയലിന്റെ കടന്ന് കയറ്റത്തിൽ അതെല്ലാം നമുക്ക് അന്ന്യം നിന്...