രൂപയുടെ മൂല്യം തകരുന്ന ഭീകരാവസ്ഥ എത്രയോ വലുതാണ് മാറിമാറി വരുന്ന ഭരണാധികാരികൾ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു എന്നുള്ള സത്യം ഇനിയും ആരും മനസിലാക്കിയിട്ടില്ല.
ഭാരതത്തിന്റെ പ്രതിശീർഷക വരുമാനം ഉയർന്നു എന്ന് അഭിമാനത്തോടെ നമ്മൾ കൊട്ടിഘോഷിക്കുന്നു, യഥാർത്ഥത്തിൽ ഈ പാവപ്പെട്ടവന്റെ വരുമാനം വർധിച്ചോ ഒരിക്കലും ഇല്ല, ഒരു രൂപപോലും ഒരു കിലോ സവാളയ്ക്ക് തികച്ചു കിട്ടാത്ത കർഷകന്റെ വാർഷിക വരുമാനം എവിടെ ഉയരാൻ, അവിടെ യാണ് കണക്കിലെ ഭീകരന്മാരായ ഹരണവും ഗുണനവും കളിമാറ്റുന്നത് . ഈ കഴിഞ്ഞ രണ്ടു മുന്ന് വർഷം കൊണ്ട് ഭാരതത്തിലെ ശതകോടിശ്വരൻമാരുടെ സമ്പത്തിൽ ഗണ്യമായ വർധനവ് ഉണ്ടായി ഇത് എൻ്റെ കണക്കല്ല , ശതകോടിശ്വരൻമാരുടെ പട്ടിക പ്രസിദ്ധികരിക്കുന്ന ഫോർബ്‌സ് മാസികയുടെ കണക്കാണ്, ഈ ശതകോടിശ്വരൻമാരുടെ സമ്പത്തുകൊണ്ട് ഭാരതത്തിലെ പട്ടിണി പാവങ്ങളെ ഹരിച്ചാൽ അവരുടെ വാർഷികവരുമാനം പല മടങ്ങു വർധിക്കും.. യഥാർത്ഥത്തിൽ ഇവിടെ ഒരുത്തന്റേം ഒരു രൂപപോലും വർധിക്കുന്നില്ല, ഈ കണക്കിലെ കളികൾ നമ്മൾ കാണാതെ പോകരുത് .
മൊത്ത ആഭ്യന്തഉത്പാദനം അതായത് gross domestic production (GDP) അതിലെ കണക്കിലെ കളികൾ അത് കണക്കാക്കുന്ന രീതികൾ, അതിന്റെ അടിസ്ഥാന വർഷം ഇതെല്ലാം സ്വന്തം ഇഷ്ടത്തിനനുസരിച്ചു മാറ്റിയാൽ ആഫ്രിക്കയിലെ ദരിദ്ര രാഷ്ട്ര മായ മലാവി പോലും അമേരിക്കയെ പിന്തള്ളും , അപ്പോ നമ്മുടെ GDP കുത്തിക്കുന്നതിന്റ രഹസ്യം വ്യക്തമായ പരസ്യമല്ലെ ..
ഒരു ചെറിയ തീരുമാനത്തിന്റെ ഭവിഷ്യത്ത് രാജ്യത്തെ എത്ര മാത്രം ഭീകരമായി ബാധിച്ചു കൊണ്ടിരിക്കുന്നു എന്ന് സാധാരണ ജനങ്ങൾ ഇനിയും മനസ്സിലാക്കിയിട്ട് ഇല്ല, നമ്മൾ ഇപ്പോഴും പശുവിനെയും പള്ളിയുടെയും അമ്പലത്തിന്റെയും പേരിൽ പരസ്പരം കലഹിക്കുകയാണ് പക്ഷേ റിസർവ് ബാങ്ക് തലപ്പത്തിരിക്കുന്ന രാജ്യത്തോട് പ്രബുദ്ധതയുള്ള, തലച്ചോറുള്ളവർക്കു ഏറെ കുറെ പേർക്ക് കാര്യത്തിന്റെ പോക്ക് ഏതാണ്ട് മനസ്സിലായി തുടങ്ങി, നമുക്ക് കാര്യങ്ങൾ മനസിലാക്കാൻ 10000ത്തിന്റെ ഒറ്റ നോട്ട് കൊണ്ട് ഒരു ചായ പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തണം അല്ലങ്കിൽ മൂല്യ ശോഷണം സംഭവിച്ച ലോകത്തിലെ മറ്റു കറൻസികൾക്ക് എന്താണ് സംഭവിച്ചത് എന്ന് ഒന്ന് പരിശോധിച്ചാൽ അറിയാം അതി ഭീകരമാണെന്ന്
റൂബിളിന്റെ മൂല്യമിടിഞ്ഞതിന്റെ ക്ഷീണം റഷ്യ ക്ക് ഇത് വരെ മാറിയിട്ടില്ല, റഷ്യ യിൽ നിന്ന് സ്ത്രീകൾ വേശ്യാവൃത്തി ചെയ്ത് എങ്കിലും ജീവിക്കാൻ വേണ്ടി യൂറോപ്യൻ രാജ്യങ്ങളിലും മിഡിലീസ്റ്റ് രാജ്യങ്ങളിലും കറങ്ങി നടക്കേണ്ടി വന്നത് 96/97/കാല ഘട്ടങ്ങളിൽആണ് ദുബായിൽ ഉള്ളവർക്ക് മനസ്സിലാവും ചുവന്ന തെരുവിനെ പോലും നാണിപ്പിക്കും വിധം റഷ്യൻ പെൺകുട്ടികൾ ദുബായ് തെരുവോരങ്ങളിൽ നിന്ന് ആളുകളെ പിടിച്ചു വലിച്ചരുന്നു ,
ഒരു ബർഗറിന് വേണ്ടി കൂടെ കിടക്കാൻ തയാറാകുന്ന ഗ്രീസിലെ സ്ത്രീകൾ ഇന്നത്തെ ഗ്രീസിന്റ അവസ്ഥയാണ്.
അർജന്റീന യിലെ ജനങ്ങൾ ആഹാരത്തിന് വഴിയില്ലാതെ പലതിനേം തിന്നു ജീവിക്കേണ്ടി വന്നത് അവിടുത്തെ കറൻസിയുടെ മൂല്യം ഇടിഞ്ഞത് കൊണ്ടാണ്, എന്ത് കൊണ്ടാണ് ആഫ്രിക്കൻ,സിറിയൻ, ഉഗാണ്ട, ചാഡ് തുടങ്ങിയ രാജ്യത്തെ ഞങ്ങൾ സമ്പന്ന യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് ജീവൻ വരെ പണയപ്പെടുത്തി പലായനം ചെയ്യുന്നതും പട്ടിണി കിടന്നു മരിക്കുന്നതും അവരുടെ നാട്ടിലെ കറൻസിയുടെ മൂല്യം നഷ്ടമായത് കൊണ്ടാണ്,
ഈ രാജ്യങ്ങളിലെല്ലാം നമ്മുടെ രാജ്യത്തിലെ 10ശതമാനം പോലും ജന സംഖ്യ ഇല്ലാത്ത രാജ്യങ്ങൾ ആയിരുന്നു എന്നതാണ്, തകരുന്ന സമയത്ത് നല്ല സാമ്പത്തിക സ്ഥിതിയിലും ആയിരുന്നു, ആ അവസ്ഥയിൽനിന്നും കരകയറാൻ ഇതുവരെ കഴിഞ്ഞട്ടുമില്ല.
അടുത്തുകൊണ്ടിരിക്കുനത് അതിലും അഗാധമായ ഗർത്തത്തിലേക്കാണ്, ആര് തന്നെ അധികാരത്തിൽ വന്നാലും രക്ഷപെടുത്താൻ കഴിയാത്ത ഗർത്തത്തിന്റെ വക്കിൽ വന്നു നിൽക്കുന്ന രാജ്യത്തെ രക്ഷിക്കാൻ തക്ക ബുദ്ധി സർവേശ്വരൻ അവർക്ക് നൽകട്ടെ...
റിസർവ് ബാങ്കിന്റെ കരുതൽ ധനം ഇത്തരം ആപത്‌ഘട്ടത്തിൽ രാജ്യത്തെ രക്ഷിക്കാനുള്ളതാണ് അല്ലാതെ വിവേകമില്ലാത്ത തീരുമാങ്ങൾക്ക് വിനിയോഗിക്കാനുള്ളതല്ല.
പദ്ധതികൾ പ്രഖ്യാപിക്കുബോൾ അതിനുള്ള വരുമാനം കൂടി കണക്കിലെടുക്കണം അല്ലാതെ അയൽ വീട്ടിലെ പണപെട്ടിയിൽ കണ്ണും വച്ചു നടുത്തുന്ന പ്രഖ്യാപനങ്ങൾ ഇന്നല്ലങ്കിൽ നാളെ ആ വീടിന്റെ കൊള്ളയിൽ കലാശിക്കും, രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി രാജ്യതാത്പര്യങ്ങൾ തെജിച്ചു എത്രനാൾ മുന്നോട്ടു പോകാൻ കഴിയും. നമ്മൾ അബലത്തിനും പള്ളിക്കും വേണ്ടി പരസ്പരം വെട്ടും കുത്തും നടത്തുബോൾ നശിപ്പിക്കുന്നത് വളർന്നു വരുന്നു ഒരു തലമുറയുടെ സ്വപ്നങ്ങൾ ആണ്....
എന്തിനു അവരെ നമുക്ക് അഭയാർത്ഥികൾ ആക്കണം......
ഒരു വർഗീയതക്കും വിശപ്പ് മാറ്റാൻ കഴിയില്ല എന്നോർക്കുക..
"കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ "
ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ.

Comments
Post a Comment