Skip to main content

പരിതു കുട്ടി


അന്നും പതിവ് പോലെ തന്നെ പരിതുകുട്ടിയുടെ പെണ്ണ് കാണൽ ചടങ്ങ് ഉണ്ട്., സത്യം പറഞ്ഞാൽ ഈ കഴിഞ്ഞ നാലുവർഷത്തിൽ പരിതു കണ്ടത് 567 പെൺകുട്ടികളെ.
ആദ്യമാദ്യം പെൺകുട്ടികൾ പരിതിനെ തിരിച്ചയച്ചു, പിന്നീടങ്ങോട്ട് പെൺകുട്ടികളെ പരിതിനു പിടിക്കാതെ വന്നു, അതിനു പിന്നിലെ രഹസ്യം  പരിതിനും മനസാക്ഷി സൂക്ഷിപ്പുകാരൻ രഘുവിനു മല്ലാതെ ആർക്കുമറിയില്ല.
കോഴിക്കോട് കടലുണ്ടികരയിൽ, വാറുവിള വീട്ടിൽ അലിയാർ റാവുത്തരുടേയും ഖദിജ ബീവിയുടെയും രണ്ടുമക്കളിൽ മുത്തവനാണ് പരീത് റാവുത്തർ എന്ന പരിതുകുട്ടി, ഇളയവൾ സുഹ്‌റ വിവാഹശേഷം ഭർത്താവിനോടൊപ്പം വിദേശത്താണ് . അലിയാർ റാവുത്തർ മക്കൾ പറക്കമുറ്റുന്നതിനു മുൻപ് തന്നെ ഈ ലോകത്തോട് വിടവാങ്ങിയിരുന്നു .

പരിതിനെ സംബധിച്ചിടത്തോളം പൈതൃകമായി കിട്ടിയ തടിമില്ലും പിന്നെ ഭൂസ്വത്തുക്കളും തന്നെ ദാരാളം മതി ജീവിക്കാൻ, എന്നിട്ടും ഇവനെന്തേ ഒരു പെണ്ണ് കിട്ടുന്നില്ല എന്നാണ് ഖദിജഉമ്മാന്റെ വേവലാതി.

പെണ്ണുകാണൽ സ്ഥലം തെല്ലും ദൂര ആയതിനാൽ ബ്രോക്കർ അന്ത്രു നേരത്തെ എത്തിചേർന്നിരുന്നു, എന്നിട്ടും പരീത് ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നില്ല. ബ്രോക്കർ പണി തുടങ്ങുന്ന കാലത്തു ഒരു സൈക്കിൾ ആയിരുന്നു അന്ത്രുവിന്റെ വാഹനം അത് ഇന്ന് ഒരു മാരുതി ആൾട്ടോയിൽ എത്തി നിൽക്കുന്നു, പരിതിനെ പെണ്ണുകാണിച്ചു ഉണ്ടാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. സത്യം എന്താണെന്നു ആർക്കറിയാം.

പരിതിന്റെ മുറിയിൽ നിന്നും എന്തോ അലർച്ച കേട്ടുകൊണ്ടാണ് അന്ത്രു അകത്തേക്ക് ഓടി, അവിടുത്തെ കാഴ്ച കണ്ടു അന്ത്രു ഞെട്ടിപോയി . ഉലക്കയും കൈയിൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ഖദിജഉമ്മാനെ കണ്ടാൽ സാക്ഷാൽ ഇബിലീസുപോലും വിറയ്ക്കും, പാവം പരീത് തറയിൽ കിടന്നു കൊണ്ട് ദയനീയ ഭാവത്തിൽ ഖദിജഉമ്മാനെ നോക്കുന്നു ആ നോട്ടം കണ്ടാൽ പെറ്റ തള്ളപോലും കഞ്ഞി കുടിക്കില്ല.

അന്ത്രുവിനു പെട്ടന്ന് തന്നെ എല്ലാം മനസിലായി. തട്ടി വിളിച്ചിട്ടും എഴുന്നേൽക്കാൻ കൂട്ടാക്കാതിരുന്ന പരിതിനെ ഖദിജഉമ്മ ഉലക്കയ്ക്കു കുത്തി താഴെ ഇട്ടു.

പരിതിന്റെ ദയനീയത കൂട്ടാക്കാതെ ഖദിജഉമ്മ അലറി എഴുന്നേറ്റു റെഡിയാകാൻ നോക്കു കള്ളഹിമാറെ, പോത്ത് കിടക്കുന്നപോലുള്ള അവന്റെ കിടപ്പു കണ്ടോ...

 (തുടരും )

Comments

Popular posts from this blog

പ്രായം

ഇനി ഒരിക്കലും ഈ പ്രായത്തിൽ നാം വരില്ല വെറുത്താലും ഇല്ലെങ്കിലും നമുക്ക് പ്രായമാകും. ഇനി ഒരിക്കലും നമ്മൾ ഈ പ്രായത്തിൽ വരില്ല. കാലം മാറുന്നതിനനുസരിച്ച് നമുക്ക് ചുറ്റുമുള്ളതെല്ലാം എങ്ങനെ മാറുന്നു എന്നത് രസകരമായ കാര്യമല്ലേ? കാര്യങ്ങൾ അതേപടി നിലനിൽക്കണമെന്ന് നമ്മൾ  പലപ്പോഴും ആഗ്രഹിക്കുന്നു, പക്ഷേ അവ സ്വാഭാവികമായി പരിണമിക്കുകയും മങ്ങുകയും ചെയ്യുന്നു. നമ്മൾ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ച് ചിന്തിക്കുക - അവ ഇനി നമുക്ക് അനുയോജ്യമല്ല. നമ്മുടെ ബാല്യകാല കളിപ്പാട്ടങ്ങൾ, ഒരിക്കൽ വിലമതിച്ചിരുന്ന, വെറും ഓർമ്മകളായി മാറിയിരിക്കുന്നു, കളി സമയവും ലഘുഭക്ഷണ സമയവും ആയിരുന്നു നമ്മുടെ ഏറ്റവും വലിയ ആകുലതകൾ. ഒരിക്കൽ ഞങ്ങൾ അടുത്ത് പിടിച്ചിരുന്ന അനുഭവങ്ങൾ ശിഥിലമായതായി അനുഭവപ്പെടാം, ചിലത് വിദൂര പ്രതിധ്വനികൾ പോലെ പൂർണ്ണമായും മാഞ്ഞുപോകുന്നു.  നമ്മൾ സന്ദർശിച്ച സ്ഥലങ്ങളും മാറിയിരിക്കുന്നു; അവ വ്യത്യസ്തമായി കാണപ്പെടാം അല്ലെങ്കിൽ നമ്മുടേതല്ലാത്ത പുതിയ കഥകൾ കൈവശം വച്ചേക്കാം. നമ്മൾ എടുത്ത ഫോട്ടോകൾ നമ്മുടെ യാത്രകളുടെയും വളർച്ചയുടെയും കയ്പേറിയ ഓർമ്മപ്പെടുത്തലുകളായി വർത്തിക്കുന്നു, ഇപ്പോൾ മറ്റൊരു ജീവിതത്തിൻ്റെ സ്നാപ...

ഞാൻ

രാത്രി നടക്കുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു. ഞാൻ ജീവിച്ച ജീവിതത്തെ കുറിച്ച് ചിന്തിച്ച് ചിന്തകൾ നിറഞ്ഞ തലയുമായി നിൽക്കുകയായിരുന്നു. ചിലപ്പോൾ, ഈ ലോകം ഒരേ സമയം വളരെ തിരക്കും ഏകാന്തതയും അനുഭവപ്പെടുന്നു. ഒരു ആൾക്കൂട്ടത്തിൽ നിങ്ങൾ ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടുണ്ട്, അല്ലേ? നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? കടന്നുപോകുന്ന ആൾക്കൂട്ടത്തിനിടയിൽ, ചിരി നിറഞ്ഞ ഒരു മുറിയിൽ, അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ളവർ ചുറ്റപ്പെട്ടപ്പോൾ പോലും, വിശദീകരിക്കാൻ പ്രയാസമുള്ള ഒരു ശൂന്യതയുണ്ട്. എന്തെങ്കിലും നഷ്ടപ്പെട്ടതുപോലെ, നിങ്ങൾക്ക് ഒന്നും മാറ്റിസ്ഥാപിക്കാൻ കഴിയില്ല. ഏകാന്തതയും ഏകാന്തതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. നാം പിൻവലിക്കാനും പ്രതിഫലിപ്പിക്കാനും തിരഞ്ഞെടുക്കുമ്പോൾ ഏകാന്തത ഒരു തിരഞ്ഞെടുപ്പാണ്. എന്നിരുന്നാലും, ഏകാന്തത നമ്മെ വേട്ടയാടുന്ന ഒരു ശാപമായി അനുഭവപ്പെടുന്നു, അത് ഒഴിവാക്കാൻ എത്ര ശ്രമിച്ചാലും. ചിലപ്പോൾ, അത് ഒഴിവാക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ, നമ്മൾ കൂടുതൽ കുടുങ്ങിപ്പോകും. ആളുകളുടെ ഇടയിലാണെങ്കിലും ഞാൻ പൂർണ്ണമായും തനിച്ചാണെന്ന് തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു. ആ സ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...