അന്നും പതിവ് പോലെ തന്നെ പരിതുകുട്ടിയുടെ പെണ്ണ് കാണൽ ചടങ്ങ് ഉണ്ട്., സത്യം പറഞ്ഞാൽ ഈ കഴിഞ്ഞ നാലുവർഷത്തിൽ പരിതു കണ്ടത് 567 പെൺകുട്ടികളെ. ആദ്യമാദ്യം പെൺകുട്ടികൾ പരിതിനെ തിരിച്ചയച്ചു, പിന്നീടങ്ങോട്ട് പെൺകുട്ടികളെ പരിതിനു പിടിക്കാതെ വന്നു, അതിനു പിന്നിലെ രഹസ്യം പരിതിനും മനസാക്ഷി സൂക്ഷിപ്പുകാരൻ രഘുവിനു മല്ലാതെ ആർക്കുമറിയില്ല. കോഴിക്കോട് കടലുണ്ടികരയിൽ, വാറുവിള വീട്ടിൽ അലിയാർ റാവുത്തരുടേയും ഖദിജ ബീവിയുടെയും രണ്ടുമക്കളിൽ മുത്തവനാണ് പരീത് റാവുത്തർ എന്ന പരിതുകുട്ടി, ഇളയവൾ സുഹ്‌റ വിവാഹശേഷം ഭർത്താവിനോടൊപ്പം വിദേശത്താണ് . അലിയാർ റാവുത്തർ മക്കൾ പറക്കമുറ്റുന്നതിനു മുൻപ് തന്നെ ഈ ലോകത്തോട് വിടവാങ്ങിയിരുന്നു . പരിതിനെ സംബധിച്ചിടത്തോളം പൈതൃകമായി കിട്ടിയ തടിമില്ലും പിന്നെ ഭൂസ്വത്തുക്കളും തന്നെ ദാരാളം മതി ജീവിക്കാൻ, എന്നിട്ടും ഇവനെന്തേ ഒരു പെണ്ണ് കിട്ടുന്നില്ല എന്നാണ് ഖദിജഉമ്മാന്റെ വേവലാതി. പെണ്ണുകാണൽ സ്ഥലം തെല്ലും ദൂര ആയതിനാൽ ബ്രോക്കർ അന്ത്രു നേരത്തെ എത്തിചേർന്നിരുന്നു, എന്നിട്ടും പരീത് ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നില്ല. ബ്രോക്കർ പണി തുടങ്ങുന്ന കാലത്തു ഒരു സൈക്കിൾ ആയിരുന്നു അന്ത്രുവിന്റെ വാഹന...