ശക്തമായി പെയ്തു കൊണ്ടിരുന്ന മഴയുടെ കാഠിന്യം ഒന്നു കുറഞ്ഞു, വെള്ളത്തിൽ മുങ്ങി കിടന്നിരുന്ന സ്ഥലങ്ങളിൽ നിന്നും വെള്ളം പതുക്കെ ഇറങ്ങി തുടങ്ങി, അപ്പോൾ അവിടവിടെ മനുഷ്യൻ നാട്ടിയിരുന്ന വേലിക്കല്ലുകൾ കണ്ടു തുടങ്ങി...
ഹിന്ദുവെന്നും, ക്രിസ്ത്യാനിയെന്നും, മുസൽമാനെന്നും വേർതിരിച്ചു നിർത്തിയിരുന്ന വേലി കല്ലുകൾ.
മഴ പെയ്തപ്പോൾ ആരും പറഞ്ഞു കേട്ടില്ല ഇതു ക്രിസ്ത്യാനിയുടെ ദൈവത്തിന്റെ മഴയാണ് അല്ലെങ്കിൽ ഹിന്ദുവിന്റെ ദൈവത്തിന്റെ അല്ലെങ്കിൽ മുസൽമാന്റെ ദൈവത്തിന്റെ മഴയെന്ന്.
ദൈവം ഇല്ല എന്നല്ല, ദൈവം ഒരു വിശ്വസമാണ് അത് സത്യവുമാണ്, എല്ലാവർക്കും അവനവന്റെ വിശ്വാസം അതിനെ ആരും എതിർക്കില്ല, എതിർക്കുകയുമില്ല.
എന്നാൽ മതേതര കേരളത്തിൽ ആണും പെണ്ണും കെട്ട ദേശദ്രോഹികൾ സ്വന്തനേട്ടത്തിനായി പല മാധ്യമങ്ങളിൽ കൂടി വിഷം കലക്കൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി,
അവർ തീർത്ത ജാതി മത വേലി കെട്ടുകളെ തകർക്കാൻ എല്ലാ ദൈവങ്ങളും കൂടി ഒരുമിച്ചൊരു തീരുമാനമെടുത്തു.
അങ്ങനെ നാം വിളിക്കാതെ വിരുന്നു വന്ന അതിഥിയാണ് നമ്മുടെ സ്വന്തം മഴയും അതിന്റെ ഭാഗമായ മഹാകെടുതികളും.
മനുഷ്യാ ഇനിയെങ്കിലും പഠിക്കു,ശക്തമായ ഒരു പേമാരിയിൽ ഒലിച്ചു പോകുന്നതാണ് നിന്റെ മതത്തിന്റെ വേലിക്കെട്ടുകൾ.
ഇരച്ചു പെയ്ത മഴയും ആർത്തലച്ചു വന്ന വെള്ളവും ജാതി മത ഭേതമന്യേ എല്ലാ ദേവാലയത്തിലും കയറി.
പക്ഷെ ആ മലവെള്ള പാച്ചിലിൽ സമൂഹത്തിൽ വിഷം കുത്തിവയ്ക്കുന്ന പല ക്ഷുദ്രജീവികളും ഒഴുകി വന്ന തടികളിലും ഇലകളിലും പറ്റിപിടിച്ചു അർത്ഥപ്രാണരായി എവിടെല്ലാമോ പതിയിരിക്കുന്നു..
വെള്ളമിറങ്ങി വെയിൽ പരന്നാൽ അവർ വീണ്ടും വരും മലവെള്ളപ്പാച്ചിലിൽ തകർന്നുപോയ ജാതി മതത്തിന്റെ വേലി കെട്ടുകകൾ വീണ്ടും കെട്ടിവയ്ക്കാൻ.....
"കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ "
ഷിബു തങ്കച്ചൻ, ഇടമുളക്കൽ
Comments
Post a Comment