ശക്തമായി പെയ്തു കൊണ്ടിരുന്ന മഴയുടെ കാഠിന്യം ഒന്നു കുറഞ്ഞു, വെള്ളത്തിൽ മുങ്ങി കിടന്നിരുന്ന സ്ഥലങ്ങളിൽ നിന്നും വെള്ളം പതുക്കെ ഇറങ്ങി തുടങ്ങി, അപ്പോൾ അവിടവിടെ മനുഷ്യൻ നാട്ടിയിരുന്ന വേലിക്കല്ലുകൾ കണ്ടു തുടങ്ങി... ഹിന്ദുവെന്നും, ക്രിസ്ത്യാനിയെന്നും, മുസൽമാനെന്നും വേർതിരിച്ചു നിർത്തിയിരുന്ന വേലി കല്ലുകൾ. മഴ പെയ്തപ്പോൾ ആരും പറഞ്ഞു കേട്ടില്ല ഇതു ക്രിസ്ത്യാനിയുടെ ദൈവത്തിന്റെ മഴയാണ് അല്ലെങ്കിൽ ഹിന്ദുവിന്റെ ദൈവത്തിന്റെ അല്ലെങ്കിൽ മുസൽമാന്റെ ദൈവത്തിന്റെ മഴയെന്ന്. ദൈവം ഇല്ല എന്നല്ല, ദൈവം ഒരു വിശ്വസമാണ് അത് സത്യവുമാണ്, എല്ലാവർക്കും അവനവന്റെ വിശ്വാസം അതിനെ ആരും എതിർക്കില്ല, എതിർക്കുകയുമില്ല. എന്നാൽ മതേതര കേരളത്തിൽ ആണും പെണ്ണും കെട്ട ദേശദ്രോഹികൾ സ്വന്തനേട്ടത്തിനായി പല മാധ്യമങ്ങളിൽ കൂടി വിഷം കലക്കൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി, അവർ തീർത്ത ജാതി മത വേലി കെട്ടുകളെ തകർക്കാൻ എല്ലാ ദൈവങ്ങളും കൂടി ഒരുമിച്ചൊരു തീരുമാനമെടുത്തു. അങ്ങനെ നാം വിളിക്കാതെ വിരുന്നു വന്ന അതിഥിയാണ് നമ്മുടെ സ്വന്തം മഴയും അതിന്റെ ഭാഗമായ മഹാകെടുതികളും. ...