പുരോഹിതർ, ഈ നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്ന സമയമാണിത്. എന്തു കൊണ്ടാണ്..? എവിടയാണ് പിഴച്ചത്...?
വിശുദ്ധ വേദപുസ്തകത്തിൽ (സംഖ്യ -22:24) ബിലെയാം എന്ന പ്രവാചകനെ പറ്റി പറയുന്നു, മോവാബ് രാജാവായ ബാലേക് ഇസ്രായലിനെ ശപിക്കാൻ സമ്മാനങ്ങളുമായി ബിലെയാമിന്റെ അടുക്കൽ ആളെ അയച്ചു, എന്നാൽ യെഹോവക്കെതിരെ സംസാരിക്കാൻ ബിലെയാം ഭയപ്പെട്ടു. ബാലാക്ക് പിന്നെയും അതിശ്രേഷ്‌ഠൻമാരായ മറ്റു ചിലരെ അയച്ചു കൂടെ അതിവിശിഷ്ടമായ സമ്മാനങ്ങളും പക്ഷെ അവിടെ ബിലെയാമിന്റെ മനസ് പതറി, അവൻ ഒരു നേരത്തേക്കെങ്കിലും ഭൗതിക നേട്ടത്തെകുറിച്ചു ചിന്തിച്ചു.
രണ്ടു രാജാക്കന്മാർ (2 രാജാക്കന്മാർ-5-15:27) മാരുടെ പുസ്തകത്തിൽ എലീശാ പ്രവാചകനെ നമ്മുക്ക് കാണാം, കുഷ്‌ഠരോഗം സൗഖ്യമാക്കിയതിന്റെ പ്രതിഫലമായി, നിരവധി സമ്മാനങ്ങളുമായി നയമാൻ എലീശ പ്രവാചകനെ കാണാനെത്തി എന്നാൽ അതൊന്നും സ്വികരിക്കാതെ എലീശ പ്രവാചകൻ
നയമാനെ തിരിച്ചയച്ചു. എന്നാൽ എലീശായുടെ ദാസൻ ഗേഹസി നയമാനെ പിന്തുടർന്ന് അവന്റെ സമ്മാനത്തിൽ നിന്നും ഒന്ന് കരസ്ഥമാക്കി, പക്ഷെ ഈ വിവരം മനസിലാക്കിയ എലീശ പ്രവാചകൻ നയമാന്റെ കുഷ്‌ഠം ഗേഹസിക്കുനല്കി, കാലങ്ങൾ കഴിഞ്ഞിട്ടും ഗേഹസിയുടെ കുഷ്‌ഠം ഇന്നും സഭയിൽ നിലനിൽക്കുന്നു.
ഇനി സഭയ്ക്കായ്‌വശ്യം ശുദ്ധികരണമാണ്....
ഒരു പുരോഹിതൻ എങ്ങനെ ആയിരിക്കണമെന്നു ശൗമേൽ പ്രവാചകൻ നമുക്ക് കാണിച്ചു തന്നു, എന്നാൽ ഇന്ന് സഭയിൽ പലയിടത്തും (1ശൗമേൽ-2:5) ഏലിയുടെ മക്കളാണ് പുരോഹിതർ.
(മത്തായി 10-2:15) യേശു ശിഷ്യൻമാരെ വചനപ്രഘോഷണത്തിനായി നാടിന്റെ വിവിധ ഭാഗങ്ങളിലേക്കയച്ചു ഈ ഉപദേശത്തോടെ "മടിശീലയിൽ പൊന്നും, വെള്ളിയും, ചെബും, വഴിയിൽ പൊക്കണവും, രണ്ടു ഉടുപ്പും, ചെരിപ്പും വടിയും കരുതരുത്. വേലക്കാരൻ തന്റെ ആഹാരത്തിനു യോഗ്യനല്ലോ" എന്നാൽ എന്താണ് ഇന്നത്തെ അവസ്ഥ.
കുജെലനായി ജീവിതം നയിക്കേണ്ടുന്ന സഭാ ശ്രേഷ്ഠന്മാരും, പുരോഹിതരും ഫറവോന്റെ ജീവിതം നയിച്ചു തുടങ്ങ്യപ്പോൾ സഭയിൽ മലിനത പൊന്തിവന്നു പലരും പലതും കണ്ടില്ലന്നു നടിച്ചു
(ഉല്പത്തി 31) റബേക്ക തന്റെ പിതാവായ ലാബാന്റെ വിഗ്രഹങ്ങളെ മോഷ്‌ടിച്ചു ഒളിപ്പിച്ചു വച്ച പാണ്ടകെട്ടിന് മേലെ കയറിഇരുന്നു തന്റെ നിരപരാധിത്വം തെളിയിച്ചപോലെ സഭ മുന്നോട്ടു പോയി.
സഭയിൽ മലിനത കൂടി കൂടി വന്നു, ഇന്ന് സഭ ലോത്തിന്റ ദേശമായ (ഉല്പത്തി 18-16:33) സോദേമും, ഗോമേറെയുമായി തീർന്നിരിക്കുന്നു..
ക്രിസ്തു മത ജീവിതം വിശ്വാസത്തിൽ അതിഷ്‌ഠിതമാണ് പക്ഷെ ആ വിശ്വാസത്തിൽ ഇന്ന് പുരോഹിതരും വിശ്വാസികളും ചൊറുക്കാ കലർത്തി.
ഇനി നമുക്കാവശ്യം യെരുശലേം ദേവാലയത്തിൽ പണ്ട് ഉയർന്ന ചാട്ടവാർ (മത്തായി 21-12:13)വീണ്ടും ക്രിസ്ത്യസഭയിലേക്കു മടക്കി വരുത്തുക എന്നതാണ്
ആ മാറ്റത്തിന്റെ ചാട്ടവാറിനായി നമുക്ക് കാത്തിരിക്കാം.....
(കേൾക്കാൻ ചെവിഉള്ളവർ കേൾക്കട്ടെ )
ഷിബു തങ്കച്ചൻ, ഇടമുളക്കൽ....
Comments
Post a Comment