പുരോഹിതർ, ഈ നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്ന സമയമാണിത്. എന്തു കൊണ്ടാണ്..? എവിടയാണ് പിഴച്ചത്...? വിശുദ്ധ വേദപുസ്തകത്തിൽ (സംഖ്യ -22:24) ബിലെയാം എന്ന പ്രവാചകനെ പറ്റി പറയുന്നു, മോവാബ് രാജാവായ ബാലേക് ഇസ്രായലിനെ ശപിക്കാൻ സമ്മാനങ്ങളുമായി ബിലെയാമിന്റെ അടുക്കൽ ആളെ അയച്ചു, എന്നാൽ യെഹോവക്കെതിരെ സംസാരിക്കാൻ ബിലെയാം ഭയപ്പെട്ടു. ബാലാക്ക് പിന്നെയും അതിശ്രേഷ്‌ഠൻമാരായ മറ്റു ചിലരെ അയച്ചു കൂടെ അതിവിശിഷ്ടമായ സമ്മാനങ്ങളും പക്ഷെ അവിടെ ബിലെയാമിന്റെ മനസ് പതറി, അവൻ ഒരു നേരത്തേക്കെങ്കിലും ഭൗതിക നേട്ടത്തെകുറിച്ചു ചിന്തിച്ചു. രണ്ടു രാജാക്കന്മാർ (2 രാജാക്കന്മാർ-5-15:27) മാരുടെ പുസ്തകത്തിൽ എലീശാ പ്രവാചകനെ നമ്മുക്ക് കാണാം, കുഷ്‌ഠരോഗം സൗഖ്യമാക്കിയതിന്റെ പ്രതിഫലമായി, നിരവധി സമ്മാനങ്ങളുമായി നയമാൻ എലീശ പ്രവാചകനെ കാണാനെത്തി എന്നാൽ അതൊന്നും സ്വികരിക്കാതെ എലീശ പ്രവാചകൻ നയമാനെ തിരിച്ചയച്ചു. എന്നാൽ എലീശായുടെ ദാസൻ ഗേഹസി നയമാനെ പിന്തുടർന്ന് അവന്റെ സമ്മാനത്തിൽ നിന്നും ഒന്ന് കരസ്ഥമാക്കി, പക്ഷെ ഈ വിവരം മനസിലാക്കിയ എലീശ പ്രവാചകൻ നയമാന്റെ കുഷ്‌ഠം ഗേഹസി...