വളരെ വർഷങ്ങൾക്കു മുൻപ് കോട്ടയം ജില്ലയിൽ ചെറുവള്ളി എന്ന ഗ്രാമത്തിൽ അദ്ധ്യാപക ദമ്പതിമാരായ ജോസഫ് സാറും മറിയാമ്മ ടീച്ചറും താമസിച്ചിരുന്നു. ചെറുവള്ളി ഗവണ്മെന്റ് സ്കൂളിലെ മാതൃക അധ്യാപകർ, ആ കുടുംബം നാട്ടിന്നു തന്നെ മാതൃക ആയിരുന്നു. ജോസഫ് സാറിന്റെ മാതാപിതാക്കൾ ഈ അടുത്ത സമയത്താണ് മരണപ്പെട്ടത്, വാർദ്ധക്യത്തിന്റെ പരാധീനകൾ അധികം അലട്ടാതെ.
ജോസഫ് മറിയാമ്മ ദമ്പതികൾക്ക് വിവാഹം കഴിഞ്ഞു 8 വർഷത്തിനു ശേഷമാണ് ഒരു കുഞ്ഞു ജനിക്കുന്നത്, അതും വളരെ നാളത്തെ നേർച്ച കാഴ്ചകൾക്ക് ശേഷം.
കുഞ്ഞു ജനിച്ചതിൽ മറിയാമ്മ ടീച്ചർ ജോലിയിൽ നിന്നും കുറച്ചു നാളത്തേക്ക് വിട്ടു നില്കാൻ തീരുമാനിച്ചു, അങ്ങനെ ഒരു ലോങ്ങ് ലീവ് എടുത്തു മകനെ വളർത്താൻ തുടങ്ങി.
അങ്ങനെ രണ്ടു വർഷത്തിന് ശേഷം വീണ്ടും ഒരാൺ കുട്ടി കൂടി ജനിച്ചു.
രണ്ടാമത്തെ കുട്ടിയുടെ ജനനത്തോടെ മറിയാമ്മ ടീച്ചർ ജോലി രാജി വച്ചു... കാരണം മക്കളെ പിരിയാൻ വയ്യ അതു തന്നെ...
കൊടുക്കുമ്പോൾ ദൈവം വാരിക്കോരി കൊടുക്കും എന്നു പറഞ്ഞത് പോലെ അവർക്ക് വീണ്ടും ഒരു പെൺകുട്ടി കൂടി ജനിച്ചു....
കാലം കടന്ന് പോയി ജോസഫ് സാറിന്റെ മക്കളും വളർന്നു,..
മൂത്ത മകൻ IIT-ചെന്നൈയിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് കഴിഞ്ഞു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയിൽ ചേർന്നു, രണ്ടാമത്തെ മകൻ TVM -എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് വിദേശത്ത് ജോലിയിൽ പ്രവേശിച്ചു, മകൾ MBA കഴിഞ്ഞ് ബാംഗ്ലൂരിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു.
ഇതിനിടയിൽ ജോസഫ് സർ റിട്ടയർമെന്റ് കഴിഞ്ഞു ഒരു ഫുൾടൈം ഗൃഹനാഥനായി മാറി എല്ലാം കൊണ്ടും സന്തോഷത്തിന്റെ ദിനങ്ങൾ..
മക്കളെല്ലാം അവധി ദിനങ്ങൾ ആഘോഷമാക്കാൻ മാതാപിതാക്കളുടെ അടുത്ത് എത്താറുണ്ടായിരുന്നു..
കാലങ്ങൾ കഴിഞ്ഞു പോയി ജോസഫ് സാറിന്റെ മക്കളുടെ വിവാഹവും കഴിഞ്ഞു.. ആൺകുട്ടികൾ രണ്ടു പേരും വിദേശത്ത് സെറ്റിലായി എന്നു പറയാം, മകൾ ഡൽഹിയിലും.. പക്ഷെ ഓണത്തിനും ക്രിസ്തുമസിനും മുറ തെറ്റാതെ എല്ലാവരും കടുംബത്തിൽ ഒത്തുകൂടിയിരുന്നു.
ഇതിനടയിൽ ജോസഫ് സാറും മറിയാമ്മ ടീച്ചറും പേരകുട്ടികളെ കാണാൻ വിദേശ യാത്രകൾ നടത്തി, കുറച്ചു നാൾ മകളുടെ അടുത്തും പോയി താമസിച്ചു ....
കാലപ്രവാഹത്തിൽ ജോസഫ് സാറിനെയും മറിയാമ്മ ടീച്ചറിനെയും വാർദ്ധക്യത്തിന്റെ പരാധിനതകൾ ഏറ്റെടുത്തു, മക്കളുടെ സുഖഅനേഷണം ദിവസവും ടെലികോം ഡിപ്പാർട്ടുമെന്റിൽ കൂടി നടന്നു കൊണ്ടിരിന്നു.
ദിവസംതോറും മുണ്ടായിരുന്നു വിളികൾ ആഴ്ച്ചകളിലേക്കും മാസങ്ങളിലും പിന്നെ അത്യാവശ്യത്തിലേക്കും ഒതുങ്ങി.
ഇതിനടയിൽ മക്കളെയും പേരകുട്ടികളെയും ഒരുമിച്ച് നേരിൽ കാണണമെന്ന മറിയാമ്മ ടീച്ചറുടെ ആഗ്രഹം മക്കൾ വീഡിയോ കാൾ വഴി നടത്തി കൊടുത്തു..
കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചു നില്കാൻ കഴിയാതെ ജോസഫ് സാർ മറിയാമ്മ ടീച്ചറെ വിട്ടുപോയി...
കുറച്ചു നാളുകൾക്കു ശേഷം മറിയാമ്മ ടീച്ചർ മക്കളെ വളർത്തി വലുതാക്കിയതിനു പകരം കിട്ടിയ വലിയ ഒരു ഡൊണേഷനുമായി കോട്ടയത്തെ ഒരു മികച്ച Old-age -ഹോമിൽ അന്തേവാസിയായി...
ഈ മക്കളെ വാർദ്ധക്യം ബാധിക്കില്ലേ......?
ഷിബു തങ്കച്ചൻ, ഇടമുളക്കൽ
Comments
Post a Comment