മഴ
.......
മഴ പെയ്യുകയാണ്, മഴയ്ക്കു ശക്തി കൂടുമ്പോൾ ഒരു വല്ലാത്ത രൗദ്രഭാവമാണ്, പിന്നീട് കാതടപ്പിക്കുന്ന ഇരമ്പലും.
രാഘവൻ മഴയുടെ സംഗീതത്തിൽ ലയിച്ചു കിടക്കുകയാണ്. ആരോ വിളിക്കുന്നതായി തോന്നി കേട്ടിട്ടു അപ്പുറത്തെ നാണിയമ്മയാണന്നു തോന്നുന്നു, മനസില്ലാ മനസോടെ കതക്‌തുറന്നു, പുറത്തു മഴയിൽ നഞ്ഞു കുതിർന്ന നാണിയമ്മയുടെ രൂപം, പിന്നെ പടി വാതിലോളം എത്തി നിൽക്കുന്നു ചെമ്പനരുവിയിലെ വെള്ളവും.
ദേഷ്യത്തോടെ നാണിയമ്മ പറഞ്ഞു, എന്താ രാഘവ കേൾവിക്ക് വല്ല തരാറും ണ്ടോ മഴ ഇത്രയും കടുത്തിട്ടും നീ അറിഞ്ഞില്ല, എവിടയോ ഉരുൾ പൊട്ടിന്നു പറയുന്നു, എല്ലാരും സ്കൂളിലേക്ക് പോകാൻ തയ്യാറാണ് നീ പെട്ടന്ന് എല്ലാമെടുത്തു വന്നേ.
അതു ശ്രദ്ധിക്കാതെ രാഘവൻ പുറത്തേക്കു നോക്കി ശരിയാണ് ചെമ്പനരുവി ഒരു മദയാനയെ പോലെ കര കവിഞ്ഞിരുന്നു.
രാഘവൻ പുറത്തേക്കു നടന്നു, കുറച്ചു നേരം നോക്കിയതിനു ശേഷം നാണിയമ്മയും തിരിച്ചുനടന്നു.
മഴ തകർക്കുയാണ്, രാഘവൻ വീടിന്റെ പിന്നിൽ നിന്നും ചെമ്പനരുവിയെ നോക്കുകുകയായിരുന്നു, നാണം കുണുങ്ങി പോലെ ഒഴുകിയ പുഴ ഇടവമാസത്തിൽ പലപ്പോഴും മദയാനയാകാറുണ്ട്.
ആർത്തലച്ചൊഴുകുന്ന ചെമ്പനരുവിക്ക് ഒരു ഭയാനക സൗന്ദര്യം. പുഴയിലേക്ക് നോക്കി നിൽക്കേ രാഘവന്റെ മനസ് അഞ്ചാറുകൊല്ലം പിന്നിലേക്ക് പോയി.
അന്നും ഇതുപോലെ ഒരു മഴക്കാലം..
പുറത്തെ കതകിൽ തട്ടി വിളിക്കുന്നത് കേട്ടു കൊണ്ടാണ് ദേവകി രാഘവനെ വിളിച്ചുണർത്തിയത്, നേരം പുലർന്നു തുടങ്ങിയിരുന്നെങ്കിലും ഇരുട്ടു മാറിയിരുന്നില്ല. കതകു തുറന്ന ദേവകി ഞെട്ടി പോയി വെള്ളം പടിവാതിൽക്കൽ എത്തിയിരിക്കുന്നു. അപ്പോഴേക്കും നാണിയമ്മയുടെ ശകാരം കടുത്തിരുന്നു, ദേവകി എന്തൊരു ഉറക്കമാ ഇത്, മഴ തിമിർക്കുകയാണ്, ചെമ്പരുവി വേലി പൊട്ടിച്ചു തുടങ്ങി, എല്ലാവരും പട്ടണത്തിലെ സ്കൂളിലേക്ക് പോകാൻ തയ്യാറായി, പെട്ടന്ന് എല്ലാം എടുത്തു വരു, ഇതും പറഞ്ഞു നാണിയമ്മ തിരിച്ചു നടന്നു.
മഴക്കാലം ചെമ്പനരുവിയുടെ ഇരു കരക്കാർക്കു ദുരിതമാണ്.
മഴക്കാറ് കണ്ടപ്ലെ ദേവകി എല്ലാം കെട്ടിപൊറുക്കി വച്ചിരുന്നു കാലങ്ങളായുള്ള ശീലം...
രാഘവൻ സാധനങ്ങളെല്ലാം എടുത്തു സ്കൂളിലേക്ക് പോകാൻ വന്നു നിന്നിരുന്ന വണ്ടിയുടെ അടുത്തേക്ക് നീങ്ങി, ദേവകി താഴെ കിടന്നുറങ്ങുന്ന കാവ്യാ മോളെ വിളിച്ചുണർത്തി വീട് പൂട്ടി പുറത്തേക്കിറങ്ങാൻ തുടങ്ങി.
ദേവകിയെയും മകളെയും വിളിക്കാൻ തിരിഞ്ഞ രാഘവന്റെ സമനിലതെറ്റി, ചെമ്പനരുവി ഒരു നിമിഷം കൊണ്ട് രഘവന്റെ വീടിനെ വിഴുങ്ങിയിരുന്നു. അലറിക്കൊണ്ട് മുന്നോട്ടു ചാടിയ രാഘവനെ നാണിയമ്മയും കൂട്ടരും തടഞ്ഞു.
മഴയുടെ ശക്തി കൂടിയിരുന്നു ദൂരെ നിന്നും കൊണ്ട് രാഘവൻ വരുന്നുണ്ടോ എന്നു നോക്കിയ നാണിയമ്മ നിറകണ്ണുകളോടെ ആ കാഴ്ച കണ്ടു ചെമ്പനരുവി രാഘവന്റെ വീടിനുമുകളിൽ കൂടി ഒഴുകുന്നു..
രാഘവൻ കാവ്യമോൾ പറയുന്നത് കേട്ടു അമ്മേ അച്ഛൻ വരുന്നു അതാ മഴ നഞ്ഞു കൊണ്ട്.......

Comments
Post a Comment