വളരെ വർഷങ്ങൾക്കു മുൻപ് കോട്ടയം ജില്ലയിൽ ചെറുവള്ളി എന്ന ഗ്രാമത്തിൽ അദ്ധ്യാപക ദമ്പതിമാരായ ജോസഫ് സാറും മറിയാമ്മ ടീച്ചറും താമസിച്ചിരുന്നു. ചെറുവള്ളി ഗവണ്മെന്റ് സ്കൂളിലെ മാതൃക അധ്യാപകർ, ആ കുടുംബം നാട്ടിന്നു തന്നെ മാതൃക ആയിരുന്നു. ജോസഫ് സാറിന്റെ മാതാപിതാക്കൾ ഈ അടുത്ത സമയത്താണ് മരണപ്പെട്ടത്, വാർദ്ധക്യത്തിന്റെ പരാധീനകൾ അധികം അലട്ടാതെ. ജോസഫ് മറിയാമ്മ ദമ്പതികൾക്ക് വിവാഹം കഴിഞ്ഞു 8 വർഷത്തിനു ശേഷമാണ് ഒരു കുഞ്ഞു ജനിക്കുന്നത്, അതും വളരെ നാളത്തെ നേർച്ച കാഴ്ചകൾക്ക് ശേഷം. കുഞ്ഞു ജനിച്ചതിൽ മറിയാമ്മ ടീച്ചർ ജോലിയിൽ നിന്നും കുറച്ചു നാളത്തേക്ക് വിട്ടു നില്കാൻ തീരുമാനിച്ചു, അങ്ങനെ ഒരു ലോങ്ങ് ലീവ് എടുത്തു മകനെ വളർത്താൻ തുടങ്ങി. അങ്ങനെ രണ്ടു വർഷത്തിന് ശേഷം വീണ്ടും ഒരാൺ കുട്ടി കൂടി ജനിച്ചു. രണ്ടാമത്തെ കുട്ടിയുടെ ജനനത്തോടെ മറിയാമ്മ ടീച്ചർ ജോലി രാജി വച്ചു... കാരണം മക്കളെ പിരിയാൻ വയ്യ അതു തന്നെ... കൊടുക്കുമ്പോൾ ദൈവം വാരിക്കോരി കൊടുക്കും എന്നു പറഞ്ഞത് പോലെ അവർക്ക് വീണ്ടും ഒരു പെൺകുട്ടി കൂടി ജനിച്ചു.... കാലം കടന്ന് പോയി ജോസഫ് സാറിന്റെ മക്കളും വളർന്നു,.. മൂത്ത മകൻ IIT-ചെന്...