മരണം തന്നെ പുല്കിയതായി മാത്യൂസ് മനസിലാക്കിയിരുന്നു, താൻ മരിച്ചു കഴിഞ്ഞു ഇനി എന്ത്.
മരണമെന്നതു മനുഷ്യനു തന്നെ ഉൾകൊള്ളാൻ പറ്റാത്തതാണ്, അപ്പോൾ 48-ആം വയസിൽ മരണപ്പെടുക എന്നത് ആർക്കാണ് സഹിക്കാൻ കഴിയുക. തന്റെ കുടുംബത്തിന്റെ വിലാപങ്ങൾ മാത്യൂസ് നിർവികാരനായി നോക്കി നിന്നു ആദ്യമായി മാത്യൂസിന് തന്റെ ഭാര്യയോട് സ്നേഹം തോന്നി. ഭാര്യയും മക്കളുമെല്ലാം ഇന്ന് തന്നിൽ നിന്നും വേർപെട്ടു പോയിരിക്കുന്നു. ഇത്രയും പെട്ടന്ന് ഇതു സംഭവിക്കുമെന്ന് കരുതിയല്ല, അല്ലങ്കിലും മരണം വിളിച്ചറിയിച്ചിട്ടല്ലലോ വരുന്നത്.
എല്ലാം പെട്ടന്നു തന്നെ കഴിഞ്ഞിരുന്നു തന്റെ ശരീരവും വഹിച്ചുള്ള വിലാപയാത്രയിൽ ദേശത്തുള്ള എല്ലാവരും പങ്കെടുത്തു.
മാത്യൂസ് നാട്ടിലെ അറിയപ്പെടുന്ന പ്രമാണിയും ഇടവകയ്ക്ക് വേണ്ടപെട്ടവനും ആയിരുന്നു. അടക്കം കഴിഞ്ഞു ആളുകൾ പിരിഞ്ഞു പോയി കൊണ്ടിരിക്കുന്നു. അവസാനം ഭാര്യ സൂസനും മക്കളും അടുത്ത കുറെ ബന്ധുക്കളും അവശേഷിച്ചു അവരും വീട്ടിലേക്കു തിരിച്ചു. അവരുടെ കൂടെ മാത്യൂസും തന്റെ വീട്ടിലേക്ക് തിരിച്ചു, പക്ഷെ തിരിച്ചു വീട്ടിലേക്കു കടക്കാൻ മാത്യൂസിന് കഴിഞ്ഞില്ല . മാത്യൂസ് ഒരു ഭ്രാന്തനെ പോലെ അലറി വിളിച്ചു പക്ഷെ ആർക്കും അവനെ മനസിലായില്ല. പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ എന്തോ വികൃത രൂപം പോലെ തോന്നി, പക്ഷെ അപ്പോഴും കൂട്ടിൽ കിടന്നിരുന്ന ബ്രൂണോ അവനെ നോക്കി വാലാട്ടി കൊണ്ടിരുന്നു.
നിർവികാരനായി നിന്ന മാത്യൂസിന്റെ അരികിലേക്ക് ഒരു വെള്ളി വെളിച്ചം കടന്നു വന്നു അത് മെല്ലെ അവന്റെ കാതിൽ മന്ത്രിച്ചു. മാത്യൂസ് നിന്റെ ഈ ലോകത്തെ സമയം കഴിഞ്ഞിരിക്കുന്നു, സമയമായി തിരിച്ചു പോകാൻ, അതെ നീതിയുടെ കൊട്ടാരത്തിലേക്കു, നിന്റെ വിധി ദിവസത്തിനു വേണ്ടി. മനസില്ലാ മനസോടെ മാത്യൂസ് ഒന്നുകൂടി തന്റെ ഭവനത്തിലേക്ക് തിരിഞ്ഞു നോക്കി ലൈറ്റുകൾ തെളിഞ്ഞു കിടക്കുന്നു അപ്പോഴും ബ്രൂണോ അവനെ നോക്കി നിൽക്കുന്നണ്ടായിരുന്നു.
ഗേറ്റ് കടന്ന മാത്യൂസിന് വഴി തീരെ പരിചയമില്ലാത്തതായിരുന്നു. ദൂരെ കണ്ട അരണ്ട വെളിച്ചം ലക്ഷ്യമാക്കി മാത്യൂസ് നടന്നു തുടങ്ങി. വഴുക്കൽ നിറഞ്ഞ പാത, ഇടയ്ക്കു വന്നു തറയ്ക്കുന്ന കൂർത്ത കല്ലുകൾ, കുഴികൾ.
നടന്നു ശീലമില്ലാത്തതിനാൽ കാലുകൾ നീരുവച്ചു, പാദങ്ങൾ വിണ്ടു കീറി.
കുറച്ചു ദൂരം താണ്ടി കഴിഞ്ഞപ്പോൾ കാലുകൾ പൂഴിമണ്ണിൽ ഉറച്ചതു പോലെ തോന്നി, അവിടെ നിന്നങ്ങോട്ട് യാത്ര ദുഷ്കരമായിരുന്നു. പൂഴിമണ്ണിൽ ഉറച്ച കാലുകൾ ഉയർത്തി നടക്കുക തികച്ചും അസാദ്യമായിരുന്നു. പെട്ടന്നു മാത്യൂസ് ശ്രദ്ധിച്ചു ഇത്രയും നേരം അനുഭവപ്പെട്ടിരുന്ന തണുപ്പ് മാറിവരുന്നു. ചൂടിന്റെ ശക്തി കൂടുകയാണ്, അസഹനീയമായ ചൂടിൽ മുന്നോട്ടു നടന്നു കൊണ്ടിരിന്നു.
ആ ഏകാന്തത മാത്യൂസിനെ തളർത്തിയിരുന്നു, ഇനി ഒരിക്കലും ഒരു തിരിച്ചു പോക്ക് നടക്കില്ല എന്ന യാഥാർഥ്യം മാത്യൂസ് ക്രമേണ ഉൾക്കൊണ്ടിരുന്നു,എങ്കിലും അറിയാതെ മാത്യൂസ് ഒന്നു തിരിഞ്ഞു നോക്കി പിന്നിൽ അന്ധകാരമല്ലാതെ ഒന്നും കണ്ടില്ല. നിരാശനായ മാത്യൂസ് തന്റെ നടത്തം തുടർന്നു. ചൂട് കൂടുകയാണ്, അകലെ കണ്ട വെളിച്ചത്തിന്റെ തീവ്രത കൂടി വന്നു, ദൂരെ ആ വെളിച്ചത്തിനരുകിൽ ആരോ നിൽക്കുന്നതായി തോന്നി മാത്യൂസിന്റ് കാലുകൾക്കു വേഗം കൂടി.
ആ വെളിച്ചത്തിന്റെ ഉറവിടം കണ്ട മാത്യൂസ് ഞെട്ടിപോയി, വെള്ളവസ്ത്രം ധരിച്ചു നിൽക്കുന്ന ഒരു മനുഷ്യരൂപം, ആ വസ്ത്രത്തിൽ നിന്നും സൂര്യ തേജസ് ഒഴുകുന്നു.
ആ രൂപം മാത്യൂസിനെ സ്വികരിച്ചു, മാത്യൂസിന്റെ മനസ്സിൽ കുളിർ മഴ പെയ്തു.
മാത്യൂസ് ഞാൻ ഗബ്രിയേൽ പിതാവിന്റെ അടുക്കൽ നിന്നു വരുന്നു, മാത്യൂസ് വിധി ദിവസത്തെ കുറിച്ച് കേട്ടിട്ടുണ്ടോ, ആ ചോദ്യം മാത്യൂസിന്റെ മനസിൽ കൂടി ഒരായിരം ചിന്തകൾ കടന്നു പോയി. ബൈബിളിൽ വിധി ദിവസത്തെ കുറിച്ച് വായിച്ചതും, പുരോഹിദന്മാരും, സുവിശേഷകരും പറഞ്ഞതും മാത്യൂസിന്റ് മനസിലേക്ക് ഓടിവന്നു.
ആരൂപം തുടർന്നു ഇതു നീതിയുടെ കൊട്ടാരം ഇവിടെ മനുഷ്യന്റെ വിധി നടപ്പാക്കുന്നു. ഇവിടുത്തെ വിധിക്കനുസരിച്ചു മനുഷ്യന് സ്വർഗ്ഗവും നരകവും നൽകപ്പെടുന്നു. വിധി പൂർണമായും അവനവന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് നിർണ്ണയിക്കുന്നത്. ഇന്ന് ഇവിടെ കഴിയാം, ഇവിടെ നിന്നെ കൂടാതെ മറ്റുപലരും എത്തിച്ചേർന്നിട്ടുണ്ട് അവരവരുടെ സമയത്തിനനുസരിച് വിധി നടപ്പാക്കും, ആ രൂപം തുടർന്നു ഇവിടെ നിന്നാൽ നിനക്ക് സ്വർഗ്ഗവും നരകവും കാണാം.
സ്വർഗ്ഗവും നരകവും ഭൂമിയിൽ തന്നെ എന്ന തന്റെ ചിന്തകൾ തെറ്റായിരുന്നു എന്നു മനസിലാക്കാൻ ഇവിടെ വരേണ്ടി വന്നു, നിർവികാരനായി മാത്യൂസ് പുറത്തേക്കിറങ്ങി, ചില മനുഷ്യർ നിറകണ്ണുകളുമായി നിൽക്കുന്നത് മാത്യൂസ് കണ്ടു. എന്നാൽ സ്വർഗ്ഗവും കാണാനുള്ള തത്രാപ്പടിൽ മറ്റുള്ളവരെ കണ്ടില്ല എന്നു നടിച്ചു.
പുറത്തെ കാറ്റിനു നല്ല സുഗന്ധം ഉള്ളതായി തോന്നി പെട്ടന്നു തന്നെ എന്തോ രൂക്ഷ ഗന്ധം മൂക്കിൽ തുളച്ചു കയറി, ഇതു മാറി മാറി വന്നു കൊണ്ടിരുന്നു.. അധികം ദൂരെ അല്ലതെ ഒരു ചൂണ്ട് പലക കണ്ട മാത്യൂസ് അവിടേക്കു നടന്നു.
ഒരു നീണ്ട പാറ കഷ്ടിച്ച് ഒരു പാദത്തിന്റെ വീതി, മാത്യൂസ് അതിന്റെ മുകളിലേക്കു കയറി.
മുന്നാട്ടുള്ള യാത്ര ക്ലേശകരമായിരുന്നു ഒടുവിൽ വീണ്ടും രണ്ടായി തിരിയുന്നു, അവിടെ ഇങ്ങനെ എഴുതിയിരുന്നു സ്വർഗ്ഗവും, നരകവും. മാത്യൂസ് ആകാംഷയോട് സ്വർഗത്തിലേക്ക് കടക്കാൻ നോക്കി എന്നാൽ അവിടം ഒരു കണ്ണാടി കൊണ്ടു മറച്ചിരുന്നു, മാത്യൂസ് ആ കണ്ണാടിയിൽ കൂടി അകത്തേക്ക് നോക്കി, അങ്അകലെ മഞ്ഞിൽ പൊതിഞ്ഞ എന്തക്കയോ കാഴ്ചകൾ. നിരാശനായ മാത്യൂസ് നരകത്തിലേക്ക് നോക്കി, നരകത്തിന്റെ വഴി വ്യകതവും വിശാലവുമായിരുന്നു, തിളങ്ങുന്ന പടികൾ. മാത്യൂസിനെ ആ പടികൾ മാടി വിളിച്ചു,അവിടെ നിന്നു താഴേക്കു നോക്കിയ മാത്യൂസ് കണ്ടത് കരച്ചിലും പല്ലുകടിയുമായിരുന്നു. തിളയ്ക്കുന്ന അഗ്നിയിൽ കിടന്നു വിലപിക്കുന്ന മനുഷ്യർ. ഇടക്കിടയ്ക്ക് അഗ്‌നി ഇളക്കി കൊണ്ടിരിക്കുന്നു രൂപത്തെ പണ്ടെവിടെയോ കണ്ട പോലെ തോന്നി.
മാത്യൂസ് തിരിച്ചു കൊട്ടാരത്തിലേക്ക് നടന്നു, മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്നു.
രാവിലെ തന്നെ ഗബ്രിയേൽ മാത്യൂസിനെ അണിയിച്ചൊരുക്കി രാജസദസില്ക്ക് കൊണ്ടു പോയി. രാജ പ്രൗഢിയോടെ സിംഹാസനത്തിൽ ഇരിക്കുന്ന ന്യാധിപനെ ദർശിച്ച മാത്യൂസിന്റെ മനസ്സിൽ ഒരു പിടി സംശയങ്ങൾ ഉടലെടുത്തു, എവിടേയോ കണ്ട മറന്ന മുഖം, അത്ഭുതോടെ മാത്യൂസ് ആ മുഖത്തേക്ക് വീണ്ടും നോക്കി അവിടെ താൻ കണ്ടു പഴകിയ പലരുടെയും മുഖം മാറി മാറിമറഞ്ഞു.
മാത്യൂസ് ന്യാധിപൻ വിളിച്ചു, ആ ശബ്ദം ഒരു പെരുമ്പറ പോലെ മാത്യൂസിന്റെ കാതുകളിൽ തുളച്ചു കയറി, ന്യാധിപൻ തുടർന്നു ആ കാണുന്ന സ്പടിക ഗോളത്തിൽ നിന്റെ കഴിഞ്ഞ 48 വർഷത്തെ ജീവിതം നിനക്കു ദർശിക്കാം,.
മെല്ലെ ആ സ്പടിക ഗോളത്തിൽ ജനനം മുതൽ മരണം വരെ തെളിഞ്ഞു വന്നു. പലരിൽ നിന്നും താൻ ഒളിച്ചു വച്ച തന്റെ ജീവിതം മറന്നു പോയ ചില പ്രവർത്തികൾ, താൻ ഇത്രയ്ക്കു നീചനായിരുന്നോ, നിറകണ്ണുകളോടെ മാത്യൂസ് നിന്നു, അതിനിടയിൽ ശാന്തനായി ആ ന്യാധിപൻ പറഞ്ഞു, മാത്യൂസ് നിന്റെ വിധി നീ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു, ഭൂമിയിലെ നിന്റെ ജീവിതം അതു നടത്തി.
മാത്യൂസ് അലറിവിളിച്ചു ഒരവസരത്തിനായി. പക്ഷെ അവസരങ്ങൾ ദൈവം മനുഷ്യന് ഭുമിയിൽ നല്കയിരുന്നു,അറിയാൻ വൈകി പോയി എന്നു മാത്രം... അപ്പോഴേക്കും മാത്യൂസ് നരകമെന്ന തീരാ ശാപത്തിന്റ പടിക്കെട്ടിലേക്കു തള്ളപ്പെട്ടിരുന്നു
Comments
Post a Comment