മരണം തന്നെ പുല്കിയതായി മാത്യൂസ് മനസിലാക്കിയിരുന്നു, താൻ മരിച്ചു കഴിഞ്ഞു ഇനി എന്ത്. മരണമെന്നതു മനുഷ്യനു തന്നെ ഉൾകൊള്ളാൻ പറ്റാത്തതാണ്, അപ്പോൾ 48-ആം വയസിൽ മരണപ്പെടുക എന്നത് ആർക്കാണ് സഹിക്കാൻ കഴിയുക. തന്റെ കുടുംബത്തിന്റെ വിലാപങ്ങൾ മാത്യൂസ് നിർവികാരനായി നോക്കി നിന്നു ആദ്യമായി മാത്യൂസിന് തന്റെ ഭാര്യയോട് സ്നേഹം തോന്നി. ഭാര്യയും മക്കളുമെല്ലാം ഇന്ന് തന്നിൽ നിന്നും വേർപെട്ടു പോയിരിക്കുന്നു. ഇത്രയും പെട്ടന്ന് ഇതു സംഭവിക്കുമെന്ന് കരുതിയല്ല, അല്ലങ്കിലും മരണം വിളിച്ചറിയിച്ചിട്ടല്ലലോ വരുന്നത്. എല്ലാം പെട്ടന്നു തന്നെ കഴിഞ്ഞിരുന്നു തന്റെ ശരീരവും വഹിച്ചുള്ള വിലാപയാത്രയിൽ ദേശത്തുള്ള എല്ലാവരും പങ്കെടുത്തു. മാത്യൂസ് നാട്ടിലെ അറിയപ്പെടുന്ന പ്രമാണിയും ഇടവകയ്ക്ക് വേണ്ടപെട്ടവനും ആയിരുന്നു. അടക്കം കഴിഞ്ഞു ആളുകൾ പിരിഞ്ഞു പോയി കൊണ്ടിരിക്കുന്നു. അവസാനം ഭാര്യ സൂസനും മക്കളും അടുത്ത കുറെ ബന്ധുക്കളും അവശേഷിച്ചു അവരും വീട്ടിലേക്കു തിരിച്ചു. അവരുടെ കൂടെ മാത്യൂസും തന്റെ വീട്ടിലേക്ക് തിരിച്ചു, പക്ഷെ തിരിച്ചു വീട്ടിലേക്കു കടക്കാൻ മാത്...