Skip to main content

ആദ്യരാത്രി

 
കല്യാണവീട്ടിലേക്കു  ബന്ധുക്കളും,  സുഹൃത്തുക്കളും , നാട്ടുകാരും വന്നു കൊണ്ടിരുന്നു. താലിയിൽ പിടിച്ച  സാബുവിന്റെ കൈകൾ വിറച്ചു തുടങ്ങി.
ഗുളികൻ ചൊവ്വ ദോഷത്തിന്റെ രൂപത്തിൽ  കടന്നു വന്നതിനാൽ അഞ്ചു വർഷം വേണ്ടി വന്നു ഒരു കല്യാണം തരപ്പെടാൻ. ഇന്നു കല്യാണം നാളെ കഴിഞ്ഞു മറ്റന്നാൾ തിരിച്ചും പോകണം. ലീവ് നീട്ടി കിട്ടാൻ സമർപ്പിച്ച അപേക്ഷ കമ്പനി തിരസ്കരിച്ചു. ഇപ്പോഴത്തെ സാമ്പത്തിക നിലവാരത്തിൽ ജോലി കളഞ്ഞു കല്യാണം കഴിക്കുന്നത് ബുദ്ധിയല്ലാത്തതിന്നാൽ സാബു ഇ റിസ്ക് ഏറ്റടുത്തു. കല്യാണം കഴിഞ്ഞു വധുവിന്റെ കൂടെ നേരാംവണ്ണം ഒന്നും സംസാരിക്കാൻ കൂടി സമയമില്ല. ഒരുമാതിരി എല്ലാ പ്രവാസികളുടെയും അവസ്ഥ.
ഗുളികൻ കാര്യമായ ചലനങ്ങൾ ഉണ്ടാകാഞ്ഞതിനാൽ കല്യാണം ഗംഭീരമായി തന്നെ നടന്നു, വധു രേഷ്മ ബികോം ഫൈനൽ ഇയർ വിദ്യാർത്ഥിയാണു. കല്യാണത്തിനു ശേഷമുള്ള മറ്റു ചടങ്ങുകൾ രണ്ടു വീട്ടുകാരും ചേർന്നു സൗകര്യപ്പൂർവം നടത്താമെന്നു തീരുമാനിച്ചു. ഈ കാര്യത്തിൽ സാബുവിനെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലെന്നു സാബുവിന്റെ അച്ഛൻ ചെല്ലപ്പൻ  ആചാരി പറഞ്ഞു.
നേരം സന്ധ്യയോടുഅടുത്തിരുന്നു. ബന്ധു ജനങ്ങൾ പോയി തുടങ്ങി അവസാനം അടുത്ത ചില സുഹുത്തുക്കൾ മാത്രം അവശേഷിച്ചു അവരും യാത്ര പറയാൻ തുടങ്ങുന്നു അതിൽ പ്രായോഗിക പരിശീലനം ലഭിച്ച ചിലർ ആദ്യരാത്രിയെ കുറിച്ച് ചെറിയ ഒരു വിവരണം നൽകി പൊതുവെ എല്ലാവരും നൽകിയ ഉപദേശം സംയമനം പാലിക്കുക എന്നതാണ്. ചെറിയ ടെൻഷൻ തോന്നി തുടങ്ങി, ഇതിനടയിൽ മുത്തശ്ശി ഇടപെട്ടു കൂട്ടുകാരെ ഒഴിവാക്കി തന്നു. അങ്ങനെ ഒരു ചെറു ചമ്മലോടെ മണിയറയിൽ കടന്നു ചുവരിലെ ഘടികാരത്തിൽ സമയം 10. 30 എന്നു കാണിച്ചു. ഞാൻ അകത്തു  രേഷ്മയെ തിരഞ്ഞു, അല്പസമയത്തിനു ശേഷം ഒരു ഗ്ലാസ്‌ പാലുമായി രേഷ്മ എത്തി. ആദ്യരാത്രിയിലെ ഒഴിച്ചു കൂടാത്ത ഒരു വസ്തുവാണു പാൽ എന്ന വസ്തുത നന്നേ ചെറുപ്പത്തിലേ തന്നെ മനസിലാക്കിയിരുന്നു. അകത്തു കടന്ന രേഷ്മ കതക്അടച്ചിരുന്നില്ല എങ്ങനെ പോയി കതക് അടയ്ക്കും എന്ന ചിന്തയിൽ അച്ഛനോട് ആദ്യമായി എനിക്ക് അമർഷം തോന്നി വീടുണ്ടാക്കിയ സമയത്ത് ഒരു automatic system വെയ്ക്കാമായിരുന്നു കഴുക്കോലിൽ തൂക്കിയിട്ട ഫാൻ ശക്തിയായി കറങ്ങുന്നു എങ്കിലും വിയർത്തു തുടങ്ങി. രണ്ടും കല്പിച്ചു കതക്അടയ്ക്കാൻ തീരുമാനിച്ചു അതറിഞ്ഞിട്ടെന്നോണം അകത്തു നിന്നും അച്ഛൻ പറഞ്ഞു സാബുരണ്ടും  ചേർത്തു അടച്ചാൽ മാത്രമേ അകത്തു നിന്നു കുറ്റി ഇടാൻ സാധിക്കു എനിക്ക് അച്ചനോട് ലജ്ജ തോന്നി ഒരു ആശാരിക്ക് സാധികാത്തതോ ഇത്. ഒരു വിധത്തിൽ കുറ്റിഇട്ടു ഞാൻ തിരിച്ചു പോന്നു അപ്പോൾ കട്ടിലിൽ തന്നെയും നോക്കി ഇരിക്കുന്ന രേഷ്മ അവളുടെ ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരി ഞാൻ അവളുടെ അടുത്തേക്ക് ഇരുന്നു അവൾ പാൽ ഗ്ലാസ്‌ എന്റെ നേർക്ക് നീട്ടി Lactose Intolerance ഉണ്ടായിരുന്നതിനാൽ പാൽ കാളകൂടവിഷം പോലെ തോന്നി. ഒരു വിധത്തിൽ ഞാൻ പറഞ്ഞു എനിക്ക് Lactose Intolerance ആണ്. അതു കേട്ടു എനിക്കതോ മാറാ രോഗമാണെന്നവൾ തെറ്റിദ്ധരിച്ചു. കൈവിട്ടു പോകുമെന്നായപ്പോൾ ഞാൻ ഗൂഗിളിനെ ശരണം പ്രാപിച്ചു ഗൂഗിൾ സേർച്ച്‌ കണ്ടു അവൾ പറഞ്ഞു അയ്യേ ഇതായിരുന്നോ എന്നാ പിന്നെ മലയാളത്തിൽ പറയാമായിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരത്തിൽ എനിക്ക് പുശ്ചയം തോന്നി.
പഴയ anchor സ്വിച്ചിൽ ഗൂഗിൾ അലെക്സിയ ഘടിപ്പിക്കാൻ പറ്റാത്തതിനാൽ ഞാൻ എഴുനേറ്റു ലൈറ്റ് അണച്ചു. അരണ്ട വെളിച്ചത്തിൽ ഏതൊരു ആണിനും ധൈര്യം കൂടുമെന്ന് ഞാൻ കേട്ടിട്ടുണ്ട് ഞാൻ രേഷ്മയുടെ അടുത്തു വന്നിരുന്നു മെല്ലെ എന്റെ കൈ അവളുടെ തോളിലേക്ക് വച്ചു സ്വർഗ്ഗത്തിലെ കട്ടുറുമ്പ് പോലെ എന്തോ ഒന്ന് എന്റെ മടിയിലേക്കു വീണു എന്താണ് എന്നു മനസിലാക്കുന്നതിന്  മുൻപ് വള്ളി പോലെ മറ്റെന്തോ കൂടി  വീണു  വള്ളി പോലെ ഉള്ള സാധനത്തിന് ഒരു വഴു വഴുപ്പു തോന്നി. ഞാൻ എഴുനേറ്റു ലൈറ്റ് ഇട്ടു വെട്ടം വീണതും രേഷ്മ അലറി കൊണ്ടു പുറത്തേക്കു ഓടാൻ തുടങ്ങി. രേഷ്മയുടെ കരച്ചിൽ കേട്ടിട്ട് ആയിരിക്കും അടുത്ത വീടുകളിലെ ലൈറ്റുകൾ തെളിഞ്ഞു. അച്ഛനും അമ്മയും മുത്തശ്ശിയും  കതകിൽ മുട്ടി തുടങ്ങി. രേഷ്മ ഒരു വിധത്തിൽ പുറത്തേക്കു ഇറങ്ങി. വെപ്രാളത്തിൽ ഓടിയതിനാലാകാം താഴെ വീണു പോയ സാരിതലപ്പ് തലയ്ക്കു  മുകളിയ്ക്കു വലിച്ചിട്ടു അമ്മയും മുത്തശിയും രേഷ്മയെ അകത്തേക്ക് കൂട്ടി കൊണ്ടു പോയി.
അച്ഛൻ രൂക്ഷമായി എന്നെ നോക്കി പറഞ്ഞു അൽപ സ്വൽപ്പം വിവരം വേണം ഗൾഫിലൊക്കെ പോയതല്ലേ .
അയലത്തെ ലീലാമ്മ ചേട്ടത്തിയും ആരിഫ താത്തയും അമ്മയോട് ഒപ്പം ചേർന്നു രേഷ്മയെ ആശ്വസിപ്പിച്ചു.
കാര്യം മനസിലാക്കാതെ എല്ലാവരും കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ തുടങ്ങി. അച്ചന്റെ നിയന്ത്രണം വിടുന്നു എന്നു മനസിലാക്കിയ ഞാൻ പറഞ്ഞു ആ കട്ടിലിലോട്ട് ഒന്നു നോക്കിയേ.
കട്ടിലിലെ ദാരുണമായ കാഴ്ച കണ്ടു അച്ചന്റെ നാടി ഞരബുകൾ തളർന്നു പോയി.  കട്ടിലിൽ ഒരു ചേരയും എലിയും തമ്മിൽ മൽപ്പിടുത്തം നടക്കുന്നു. രേഷ്മയിൽ നിന്നും കാര്യം ഗ്രഹിച്ച അമ്മ വടിയുമായി എത്തി. ഒരേ സമയം രണ്ടു പേരെ നേരിടുക ദുഷ്കരമെന്നു മനസിലാക്കിയ ഞങ്ങൾ എലിയെ വെറുതെ വിടാൻ തീരുമാനിച്ചു അവസാനം അലങ്കരിച്ച എന്റെ മണി അറയിൽ അച്ഛൻ ആ ക്രൂര കൃത്യം നടത്തി.
സമയം ഒരുപാട് കഴിഞ്ഞതിനാൽ മുത്തശ്ശി രേഷ്മയെ സ്വന്തം മുറിയിലേക്കു കൊണ്ടു പോയി ഞാൻ എന്റെ മുറിയിലും ഇനിയും വല്ലതും മുകളിൽ നിന്നു വീണാലോ എന്നു പേടിച്ചു ഞാൻ ലൈറ്റണയ്ക്കാൻ കൂട്ടാക്കിയില്ല.
നേരം പുലർന്നു കുളി കഴിഞ്ഞു ഈറൻ മുടിയുമായി എത്തിയ രേഷ്മ എന്നെ വിളിച്ചുണർത്തി.
കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ ഓർത്തു പുറത്തേക്കു കടക്കാൻ മടി തോന്നി. അപ്പുറത്തെ റഷിദ്‌ ഇക്ക എന്ന കാണാൻ വന്നു കൈയിൽ ഒരു പൊതിയും ,പൊതി എനിക്ക് നൽകി റഷിദ് ഇക്ക തിരിച്ചു പോയി പൊതി അഴിച്ചു നോക്കിയ ഞാൻ ഞെട്ടി ഒരു കൂട് പാഷാണം.
അന്നത്തെ രാത്രിക്കു വേണ്ടി ഞാൻ കുറച്ചു തയ്യാറെടുപ്പുകൾ നടത്തി എലിയെ തുരത്താനുള്ള വഴികൾ ഗൂഗിളിന്റെ സഹായത്തോടു  കണ്ടു പിടിച്ചു സേർച്ച്‌ റിസൾട്ട്‌ നോക്കി തിർന്നപ്പോഴേക്കും പകൽ രാത്രിയോട് വിട പറഞ്ഞിരുന്നു. നാളത്തെ ഫ്ലൈറ്റിനു തിരിച്ചു പോകണം.. നാളെ പോകുന്നതിനാൽ രേഷ്മയുടെ കുറച്ചു ബന്ധുക്കൾ വന്നിരുന്നു അത്താഴം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. ഞാൻ എന്റെ മുറിലേക്ക് നടന്നു രേഷ്മ എത്തിയിരുന്നില്ല.. കയ്യിലൊരു ഗ്ലാസുമായി രേഷ്മയം എത്തി പാലിന് പകരം കട്ടൻ ചായ ആയിരുന്നു . ഞാൻ എഴുനേറ്റു കതക് അടയ്ക്കാൻ തുടങ്ങി വാതിൽക്കൽ അച്ഛൻ നില്പുണ്ടായിരുന്നു കൈയിലിരുന്ന മുളവടി എനിക്ക് നൽകി. ഞാൻ നാരദ മുനി അല്ലാത്തതിനാൽ അച്ഛൻ രക്ഷപെട്ടു അല്ലങ്കിൽ എന്റെ നോട്ടത്തിൽ തന്നെ ഭസ്മം ആയി തീർന്നേനെ. ലൈറ്റ് അണച്ചു തിരിച്ചു വന്ന ഞാൻ കണ്ടത് കട്ടിലിൽ തിരിഞ്ഞു കിടക്കുന്ന രേഷ്മയെ ആണ് ഞാനും കിടന്നു കുറെ നേരത്തെ സാഹസത്തിനു ശേഷം രണ്ടും കല്പിച്ചു രേഷ്മയെ ഒന്ന് തൊട്ടു ആ കൈയിൽ പിടിച്ചും കൊണ്ടവൾ നാണത്തോടു പറഞ്ഞു അതേ..... പട്ടി, പട്ടികടിച്ചു. എന്റെ മനസിൽ ഒരായിരം അമിട്ട് പൊട്ടി അല്ല അതെപ്പോ.... ആ കൂത്തി പട്ടിയെ പണ്ടേ കൊല്ലണ്ടതായിരുന്നു അതു ഇതും ഇതിനപ്പുറവും ചെയ്യും നന്ദി ഇല്ലാത്ത പട്ടി എന്റെ മുഖത്തെ ഭാവം കണ്ടവൾ ചോദിച്ചു "പൊട്ടനാണല്ലേ"
അവൾ ഫോൺ എടുത്തു കൈയിൽ തന്നു അതിൽ ഗൂഗിൾ സെർച്ചിൽ ഞാൻ രേഷ്മയെ കടിച്ച പട്ടിയെ കണ്ടു. ഞാൻ കാറ്റു പോയ ബലൂൺ പോലെ ആയി.  കണ്ണുകൾ ഇറുക്കി അടച്ചു ഞാൻ കിടന്നു രാവിലെ എഴുനെൽകണും ഇതിനടയിൽ രേഷ്മ എന്തോ പറഞ്ഞു...
പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങുന്പോൾ രേഷ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു അച്ഛൻ airport വരെ വരുന്നുണ്ടായിരുന്നു..
ഫ്ലൈറ്റിൽ കയറുന്പോൾ മനസിൽ ചിന്തകൾക്ക്  വേരുപിടിച്ചിരുന്നു ഒടുവിൽ പാമ്പും എലിയും എങ്ങെനെ മനുഷ്യന്റെ വർഗ ശത്രു ആയി തീർന്നു എന്ന് മനസിലാക്കി .
ദുബായ് എയർപോർട്ടിൽ നിന്നു പുറത്തേക്കു കടക്കുബോൾ അച്ചന്റെ വാട്സ്ആപ്പ് മെസ്സേജ് എത്തി. മെസ്സേജ് കണ്ട ഞാൻ പലപ്പോഴും അച്ചനെ കുറിച്ച് അമ്മ പറയാറുള്ളത് ഓർത്തു "നിങ്ങൾ അല്ലേലും tubelight ആണ് എല്ലാം കഴിഞ്ഞിട്ടേ തെളിയൂ "
ഞാൻ വീണ്ടും മെസ്സേജ് നോക്കി രണ്ടു എലി കെണിയും മച്ചിൽ അടിക്കാനുള്ള പ്ലൈവുഡിന്റെ ബില്ലും... ഈ ബുദ്ധി അച്ഛന് നേരത്തെ വന്നിരുന്നെങ്കിൽ......
Shibu thankachan edamulackal

Comments

Popular posts from this blog

മറഞ്ഞിരിക്കുന്ന ഗ്രാമത്തിൻ്റെ കഥ

നദികൾ സ്വന്തം വെള്ളം കുടിക്കുന്നില്ല  മരങ്ങൾ സ്വന്തം ഫലം ഭക്ഷിക്കുന്നില്ല  സൂര്യൻ അവനു വേണ്ടി പ്രകാശിക്കുന്നില്ല  പൂക്കൾ തങ്ങൾക്കുവേണ്ടി സുഗന്ധം പരത്തുന്നില്ല   മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുക എന്നത് പ്രകൃതിയുടെ നിയമമാണ്   നമ്മൾ ഓരോരുത്തരും പരസ്പരം സഹായിക്കാൻ വേണ്ടി ജനിച്ചവരാണ്  അത് എത്ര ബുദ്ധിമുട്ടാണെങ്കിലും. ജീവിതം നന്നാകുന്നത് നിങ്ങൾ സന്തോഷവാനായിരിക്കുമ്പോൾ ആണ്, എന്നാൽ നിങ്ങളുടെ സന്തോഷം വർധിക്കുന്നത്  നിങ്ങൾ കാരണം മറ്റുള്ളവർ സന്തോഷിക്കുമ്പോളാണ്, അങ്ങനെ വരുമ്പോൾ നിങ്ങൾ എപ്പോഴും സന്തോഷവാനായിരിക്കുമ്പോൾ നിന്റെ ജീവിതം നല്ലതാകുന്നു  മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാനുള്ള ശക്തിയെ നമ്മൾ വികസിപ്പിക്കണം....    മറഞ്ഞിരിക്കുന്ന ഗ്രാമത്തിൻ്റെ കഥ നിബിഡ വനത്തിനുള്ളിൽ, ഒരു മറഞ്ഞിരിക്കുന്ന ഗ്രാമം ആ ഗ്രാമം തഴച്ചുവളർന്നു.  അതിലെ നിവാസികൾക്ക് അസാധാരണമായ ഒരു ശക്തി ഉണ്ടായിരുന്നു:  ഓരോ ഗ്രാമീണനും സവിശേഷമായ ഒരു സമ്മാനം ഉണ്ടായിരുന്നു: സ്വന്തം ജീവശക്തി മറ്റുള്ളവർക്ക് കൈമാറാനുള്ള കഴിവ്.  ഒരിക്കൽ ഗ്രാമത്തിലെ മൂപ്പൻ കൈറ്റോ ഗ്രാമ...

നിങ്ങൾ വിത്താണോ അതോ മരമോ

ഒരു വിത്ത് മരത്തിൽ നിന്ന് വീഴുന്നു, വിത്തിൽ നിന്ന് വേരുകൾ മുളക്കുന്നു . ആ വേരുകൾ നിലത്ത് ആഴത്തിൽ കുഴിച്ച്, മറ്റ് വേരുകളുമായി ഇഴചേർന്ന്, ഒടുവിൽ, കഠിനവും, കഠിനമായപുറംതൊലിയും, അഴുക്കും മൂടിയ ഭൂമിയിലൂടെ, ഒരു മരമായി ഉയർന്നുവരുന്നു. സൂര്യപ്രകാശത്തോടും വെള്ളത്തോടും, മൂലകങ്ങളുടെ അനുഗ്രഹത്തോടും അതിജീവിക്കാനുള്ള ഇച്ഛയോടും കൂടി, ആ ദുർബലൻ വളരുകയും സ്വയം ഒരു ഭീമാകാരമായ റെഡ്വുഡായി മാറുകയും ചെയ്യുന്നു. പ്രായപൂർത്തിയായപ്പോൾ, റെഡ്വുഡ് പല ആവശ്യങ്ങൾക്കും സഹായിക്കുന്നു. അത് പക്ഷികൾക്കും മൃഗങ്ങൾക്കും ഭക്ഷണം നൽകുന്നു, മുയലിനെയും കുറുക്കനെയും തണലാക്കുന്നു, അത് നിൽക്കുന്ന തറയിൽ ഇനിയും കൂടുതൽ വിത്തുകൾ ഇടുന്നു.  അപ്പോൾ ആ വിത്ത് വേരുപിടിക്കുകയും ആ പ്രക്രിയ വീണ്ടും തുടരുകയും ചെയ്യുന്നു. നിങ്ങൾ മരമാണോ വിത്താണോ എന്ന് ഉറപ്പിക്കാൻ കഴിയാത്ത സമയങ്ങളുണ്ട്. മരമെന്ന നിലയിൽ, മറ്റ് മരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് തെറ്റായിരിക്കാം . നിങ്ങളുടെ ശാഖകളിൽ നിങ്ങൾക്ക് വളരെയധികം ഭാരം ഉണ്ടായിരിക്കാം. നിങ്ങൾ പല ദിശകളിലേക്കും വിരൽ ചൂണ്ടുന്നുണ്ടാകാം. കാട്ടിൽ തനിച്ചാണെന്ന് പോലും നിങ്ങൾക്ക് തോന്നിയേക്കാം.  വിത്ത്...

The Law of Wasted efforts

The Law of wasted efforts (പാഴായ പ്രയത്നങ്ങളിലെ നിയമം ) ഒരു സിംഹം ഇരയ്ക്ക് വേണ്ടി നടത്തുന്ന 80%വേട്ടയാടലിലും അവൻ പരാജയപെടുന്നു വെറും 20%ൽ ആണ് അവൻ വിജയിക്കുന്നത്. ജീവിതത്തോട്ക മല്ലിടുന്ന കലാകാരൻ്റെ കഥ  ഒരു പ്രശസ്ത ഗാലറിയിൽ തൻ്റെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ സ്വപ്നം കണ്ട പ്രതിഭാധനയായ ചിത്രകാരിയായിരുന്നു എമ്മ . അവൾ എണ്ണമറ്റ മണിക്കൂറുകൾ ചെലവഴിച്ചു:  1. നൂറുകണക്കിന് പെയിൻ്റിംഗുകൾ സൃഷ്ടിക്കുന്നു (ഏറ്റവും കൂടുതൽ വിൽക്കാത്തത്).  2. എല്ലാ പ്രാദേശിക കലാപരിപാടികളിലും പങ്കെടുക്കുന്നു (ചിലത് അർത്ഥവത്തായ ബന്ധങ്ങളിലേക്ക് നയിച്ചു).  3. സോഷ്യൽ മീഡിയയിലെ പരസ്യം (മിക്കവാറും താൽപ്പര്യമില്ലാത്ത പ്രേക്ഷകരിലേക്ക് എത്തുന്നു). അവളുടെ അശ്രാന്ത പരിശ്രമങ്ങൾക്കിടയിലും, എമ്മയുടെ മുന്നേറ്റം അവളെ പിന്നോട്ടു നയിച്ചു . നിരാശയോടെ അവൾ തന്റെ ശ്രമങ്ങൾ ഉപേക്ഷിക്കാൻ ആലോചിച്ചു. ഒരു ദിവസം, തൻ്റെ സ്റ്റുഡിയോ വൃത്തിയാക്കുന്നതിനിടയിൽ, എമ്മ ഒരു പഴയ, പൂർത്തിയാകാത്ത ഒരു പെയിന്റിംഗ്കടലാസ് കഷണം കണ്ടു. ഒരു ആഗ്രഹത്തിൽ, അവൾ അത് പൂർത്തിയാക്കാൻ തീരുമാനിച്ചു. "എക്കോസ് ഇൻ ദ നൈറ്റ്" എന്ന ഈ പെയിൻ്റിംഗ് അവളുടെ പതി...