*അഭിസാരിക -*
മുക്കം അതിമനോഹരമായ ഒരു ഗ്രാമമാണ്, ഇടതൂർന്ന നെൽപ്പാടങ്ങളും അവയെ പുണർന്നൊഴുകുന്ന പുഴകളും തെങ്ങിൻതോപ്പുകളും കൊണ്ടു സമർത്ഥമായ ഒരു കൊച്ചു ഗ്രാമം. തികച്ചും നിഷ്കളങ്കരായ ജനതകളും.
മുക്കം ഗ്രാമത്തിലെ പ്രദാന കേന്ദ്ര മാണ് മുക്കം കവല. കഷ്ടിച്ച് ഓടിട്ട മൂന്നു നാലു കടകൾ മാത്രമുള്ള ചെറിയ ഒരു കവല.
ബസിൽ നിന്നിറങ്ങിയ അപരിചിതനെ എല്ലാവരും ശ്രദ്ധിച്ചു, മാന്യമായ വേഷം. ചുറ്റുപാടും ഒന്നു വീക്ഷിച്ചതിനു ശേഷം ആ അപരിചിതൻ തൊട്ടടുത്ത കടയിൽ കയറി തന്റെ കയ്യിലിരുന്ന വിലാസം തിരക്കി, ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം കടക്കാരൻ ചെല്ലപ്പൻ വഴി പറഞ്ഞു കൊടുത്തു ദേ ആ വളവു കഴിഞ്ഞു കാണുന്ന വെള്ള പൂശിയ വീടാണ് തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചതിന് ശേഷം അയ്യാൾ തന്റെ ലക്ഷ്യം ലാക്കാക്കി നടന്നു തുടങ്ങി.
അല്ല എവിടുന്നാണ് കണ്ടു പരിജയം ലേശം ഇല്ലാലോ, കടത്തിണ്ണയിൽ പത്രവായനിൽ മുഴുകിയിരുന്ന രാമേട്ടൻ തിരക്കി, കാണാൻ വഴിയില്ല പേര് ചന്ദ്രൻ, ബോംബെയിൽ നിന്നാണ് അതും പറഞ്ഞു ചന്ദ്രൻ നടന്നു നടത്തം തുടർന്നു.
രാമേട്ടൻ ആ മറുപടിയിൽ തൃപതനയിരുന്നില്ല, ചന്ദ്രൻ പോയി എന്നുറപ്പിച്ചതിനു ശേഷം രാമേട്ടൻ ചെല്ലപ്പനോട് പറഞ്ഞു കണ്ടാൽ തീർത്തും ഒരു മാന്യൻ പക്ഷെ എന്തോ ഒരു പിശക്, അല്ല ഈ കൃഷ്ണൻ നായരെ തിരക്കി ബോംബയിൽ നിന്നാരു വരാൻ..?മകൻ അനിൽ ദുബായിലും അജയൻ ബാംഗ്ലൂരിലുമാണ്, രാമേട്ടന്റെ ചോദ്യങ്ങൾക്കുത്തരം നൽകാതെ ചെല്ലപ്പൻ ചേട്ടൻ ബീഡി തുറക്കുന്നത് തുടർന്നു.
മുക്കത്തെ അറിയപ്പെടുന്ന ഒരു നായർ തറവാടാണ് കൃഷ്ണൻ നായരുടേത്, ഗേറ്റ് തുറന്നു മുറ്റത്തേക്കു കടക്കുന്പോൾ കൃഷ്ണൻ നായർ പൂമുഖത്തെ ചാരു കസേരയിൽ കിടന്നു പത്രം വായനിലായിരുന്നു. അപരിചിതനായ അഥിതിയെ കണ്ട് കൃഷ്ണൻ നായർ തലഉയർത്തി ആരാഞ്ഞു അല്ല ആരാ.. എന്തു വേണം..
അമ്മാവാ ഞാൻ ചന്ദ്രൻ ബോംബയിലെ സാവിത്രിയുടെ മകൻ.. ഓ സാവിത്രിയുടെ മകനോ, നിന്നെ കുട്ടികാലത്തെങ്ങോ കണ്ടതാണ് കാലമെത്ര കഴിഞ്ഞിരിക്കുന്നു.. ആട്ടെ സാവിത്രിക്കും ശങ്കരനും സുഖം തെന്നെ അല്ലെ..
കൃഷ്ണൻ നായരുടെ അച്ഛ്ന്റെ ജേഷ്ഠന്റെ അന ന്തരവളുടെ മകനാണ് ചന്ദ്രൻ വളരെ വർഷങ്ങൾക്കു മുൻപ് ബോംബെയിലേക്ക് കുടിയേറിയ കുടുംബം.
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ചന്ദ്രൻ പറഞ്ഞു അച്ഛനും അമ്മയും മുന്ന് വർഷങ്ങൾക്കു മുൻപുള്ള ഒരു കാർ അസിക്‌സിഡന്റിൽ മരണപ്പെട്ടു, അല്ല ആരും പറഞ്ഞു അറിഞ്ഞില്ല കൃഷ്ണൻ നായർ വ്യസനത്തോട് തിരക്കി.
ഇല്ല ഞാനും സ്ഥലത്തില്ലായിരുന്നു ഒരു ബിസിനസ് ആവശ്യത്തിനായി യാത്രയിലായിരുന്നു, രണ്ടു മുന്ന് ദിവസം കഴിഞ്ഞാണ് തിരിച്ചെത്തിയത് പിന്നെ എല്ലാം പെട്ടന്നു നടത്തി.
അമ്മയുടെ ഒരു പഴയ പെട്ടിയിൽ നിന്നുമാണ് ഇവിടുത്തെ വിലാസം കിട്ടിയത്. പിന്നെ നാട്ടിലേക്കു വന്നത് ഒരു ബിസിനസ് ആവശ്യത്തിനാണ് അപ്പൊ ഇവിടെ വരെ വന്നിട്ട് പോകാമെന്നു തോന്നി, ഹാൻഡി ക്രാഫ്റ്റ് കയറ്റുമതി നടത്തുന്ന ഒരു സ്ഥാപന ഉടമയാണ്.
അതേതായാലും നന്നായി ഞങ്ങളെ ഒക്കെ ഓർത്തല്ലോ കൃഷ്ണൻ നായർ മറുപടി പറഞ്ഞു.
കൃഷ്ണൻ നായർ ഭാര്യ ഭാനുമതിയെ വിളിച്ചു ചന്ദ്രനെ പരിചയപ്പെടുത്തികൊടുത്തു, ഭാനുമതി സന്തോഷത്തോടെ ചന്ദനെ സ്വീകരിച്ചു അവരുടെ മൂത്തമകൻ അനിലിന്റെ മുറി തുറന്നു കൊടുത്തു. അകത്തെയ്ക്ക് പോകും വഴി ചന്ദ്രൻ പറഞ്ഞു അമ്മായി ഞാൻ ഇവിടെ പത്തിരുപതു ദിവസം കാണും, അതിനെന്താ ചന്ദ്രാ ഇതു നിന്റെ വീടാണെന്ന് കൂടി കരുതിക്കോളൂ ഇവിടെ ഇപ്പോൾ ഞങ്ങൾ രണ്ടാളും മാത്രമേ ഉള്ളു, മൂത്തവൻ അനിൽ വിദേശത്താണ് ഇളയവൻ അജയൻ ബാംഗ്ലൂരിലുമാണ്.
ചന്ദ്രൻ വേഷം മാറി വരുമ്പോളേക്കും ഞാൻ ചായ റെഡിയാക്കാം ഭാനുമതി അടുക്കളയിലേക്കു നടന്നു.
വേഷമെല്ലാം മാറ്റി ചന്ദ്രൻ അമ്മാവന്റെ അടുത്തെത്തി കുറച്ചു കുശല പ്രശ്നങ്ങൾ നടത്തി അവരുടെ ചർച്ച ഇന്ത്യൻ സമ്പത്ഘടന തൊട്ടു അമേരിക്കൻ മിസൈൽ പരീക്ഷണഉം വരെ എത്തി നിന്നു അപ്പോഴേക്കും ഭാനുമതി ചായയുമായി എത്തിയിരുന്നു അവരുടെ സംസാരം നീണ്ടുപോയി.
പെട്ടന്നാണ് കയ്യിലൊരു കത്തുമായി ലക്ഷ്മി കടന്നു വന്നത്, അമ്മായി അനിലേട്ടന്റ് ഒരു കത്തുണ്ട് എന്നും പറഞ്ഞവൾ അകത്തേക്ക് കടന്നു, അപരിചിതനായ ചന്ദ്രനെ കണ്ടു അവൾ ഒന്നു പരുങ്ങി, ആ ഭാവം നടിക്കാതെ പുതിയ അഥിതിയെ കുറിച്ചവൾ ഭാനുമതിയോട് തിരക്കി.
കൃഷ്ണൻ നായർ ചന്ദ്രനെ ചുരുക്കത്തിൽ ലക്ഷ്മിക്ക് വിവരിച്ചു കൊടുത്തു തിരിച്ചു ലക്ഷ്മിയെ കുറിച്ചു ചന്ദ്രനും, എന്നാൽ ചന്ദ്രൻ ലക്ഷ്മിയിൽ അതികം ശ്രദ്ധ നൽകിയില്ല. ലക്ഷ്മി പെട്ടന്നു തന്നെ അവിടെ നിന്നും തന്റെ വീട്ടിലേക്കു പോയി. ലക്ഷ്മി പോയതിനു ശേഷം ഭാനുമതി അവളെ കുറച്ചു ചന്ദ്രനോട് പറഞ്ഞു,അച്ഛനും അമ്മയും വളരെ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു ആകെയുള്ള ഒരു വല്യമ്മയാണ് അവളെ വളർത്തിയത് പഠിക്കാൻ മിടുക്കിയായിരുന്നു ലക്ഷ്മി പത്താംതരം പാസായതിന് നു ശേഷം തുടർന്ന് പഠിച്ചില്ല ഈപ്പോൾ വല്ല്യമ്മ കിടപ്പിലുമാണ് ചന്ദ്രൻ എല്ലാം കേട്ടു കൊണ്ടിരുന്നു സമയം സായാഹ്നത്തോടടുത്തിരുന്നു ചന്ദ്രൻ അവിടമെല്ലാം ഒന്നു കറങ്ങി കാണാൻ തീരുമാനിച്ചു തന്റെ ക്യാമറയുമായി ചന്ദ്രൻ നടക്കാൻ തുടങ്ങി.
മുക്കത്തിന്റെ പ്രഗൃതിഭംഗി അവനെ വല്ലതെ ആകർഷിച്ചു. കൃഷ്ണൻ നായരുടെ പിൻവശത്തെ പറമ്പ് കടന്ന്നാൽ വിശാലമായ മൈതാനമാണ് അതു കടന്ന്നാൽ മുക്കം പുഴയാണ് പുഴയിലേക്ക് പോകുന്ന വഴിയിലാണ് ലക്ഷ്മിയുടെ വീട് പച്ച പരവതാനി വിരിച്ച മൈതാനത്തിനു ചുറ്റും കുലച്ചു മറിഞ്ഞു കിടക്കുന്നു തെങ്ങുകൾ അതിനടിയിൽ അവിടെ ഇവിടെയായി മേയുന്ന കുറെ പശുക്കളും അവയുടെ പിന്നിൽ ചാടി കളിക്കുന്ന കുറെ ചാവാലി പട്ടികളും ചന്ദ്രന്റെ ക്യാമറ കണ്ണുകൾ അതെല്ലാം ഒപ്പിയെടുത്തു.. അപ്പോളാണ് ഈറൻ വസ്ത്രവുമായി പുഴയിൽ നിന്നും വീട്ടിലേക്കു വരുന്നു ലക്ഷ്മിയുടെ രൂപം ചന്ദ്രന്റെ ക്യാമറ കണ്ണിൽ പതിഞ്ഞത്. പെട്ടന്ന് ചന്ദ്രനെ കണ്ട ലക്ഷ്മി ഒന്നു പരുങ്ങി ആ ചമ്മൽ മാറാൻ കയ്യിലിരുന്ന അലക്കിയ തുണികകൾ മാറോടമർത്തി, ചന്ദ്രൻ അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചതിന് ശേഷം പുഴകരയിലേക്ക് നടന്നു
മനോഹരമായ മണൽ പരൽപ്പാണ് മുക്കം പുഴക്കിരുവശവും അതിന്റെ നടുവിൽ കൂടി അവൾ ശാന്തയായി ഒഴുകുന്നു. സൂര്യൻ കിതച്ചും കൊണ്ടു പടിഞ്ഞാറെ ചക്രവാളത്തിലെത്തിയിരുന്നു. ചന്ദ്രൻ തിരിച്ചു നടന്നു അപ്പോൾ കൂടണയാൻ പായുന്ന ഒരു കൂട്ടം പക്ഷികൾ അനൊപ്പം സഞ്ചരിച്ചു. തിരിച്ചു പോകും വഴി ലക്ഷ്മിയുടെ വീട്ടിൽ നിന്നും രണ്ടു കണ്ണുകൾ അവനെ പിന്തുടരുണ്ടായിരുന്നു.
സമയം അതിവേഗം കടന്നു പൊയ്ക്കൊണ്ടിരുന്നു ചന്ദ്രൻ മുക്കത്തെത്തിട്ടു രണ്ടാഴ്‍കൾ കടന്നിരുന്നു.
ചുരുങ്ങി സമയം കൊണ്ടു ചന്ദ്രൻ മുക്കം നിവാസികളുടെ പ്രിയങ്കരനായി തീർന്നിരുന്നു. ഇതിനടയിൽ ചന്ദ്രനും ലക്ഷ്മിയും വളെരെയേറെ അടുത്തു കഴിഞ്ഞിരുന്നു എല്ലാ വൈകുന്നേരവും ലക്ഷ്മിയും ചന്ദ്രനും പുഴകരയിൽ കാണാറുണ്ടായിരുന്നു.
പിറ്റേന്ന് പ്രഭാതം വിടർന്നത് അത്ര നല്ല വാർത്തയുമായിട്ടല്ലായിരുന്നു. ലക്ഷ്മിയുടെ വല്ല്യമ്മക്ക് അസുഖം കൂടുതലാണ് വൈദ്യരെത്തി പരിശോധനകൾ നടത്തി തിരിച്ചു പോയി കുറെ നേരത്തിനു ശേഷം വല്ല്യമ്മ ഈ ലോകത്തുടു യാത്ര പറഞ്ഞു. ചന്ദ്രൻ ആവീട്ടിലെ ഒരംഗത്തെ പോലെ കാര്യങ്ങൾ ഏറ്റെടുത്തു നടത്തി. മരണവീട് കാലിയായി തുടങ്ങി അവസാനം ചന്ദ്രനും കൃഷ്ണൻ നായരും ഭാനുമതിയും അവശേഴിച്ചു, ഭാനുമതി ലക്ഷ്മിയെ അവരുടെ വീട്ടിലേക്കു കൊണ്ടു വന്നു.
പിറ്റേന്ന് പുലർച്ചെ ചന്ദ്രൻ തന്റെ ആവശ്യത്തിനായി പട്ടണത്തിലേക്ക് തിരിച്ചു ലക്ഷ്മി തന്റെ വീട്ടിലേക്കും.
രണ്ടു ദിവസത്തിനു ശേഷമാണ് ചന്ദ്രൻ തിരിച്ചെത്തിയത് പതിവുപോലെ അവർ പുഴക്കരയിൽ കണ്ടു ചന്ദ്രൻ ലക്ഷ്‌മിയെ തന്റെ ജീവിതത്തിലേക്ക് വലിച്ചടുപ്പിച്ചു
രാവും പകലും മാറിമാറി വന്നു കൊണ്ടിരുന്നു ലക്ഷ്മിയുടെയും ചന്ദ്രന്റെയും പ്രണയം അതിരുകൾഭേദിച്ചിരുന്നു. പിറ്റേന്ന് രാവിലെ കൃഷ്ണൻ നായർക്കും ഭാനുമതിക്കും അത്യാവശ്യമായി ഭാനുമതിയുടെ വീട്ടിലേക്കു പോകേണ്ടിവന്നു പിറ്റേന്ന് മാത്രമേ തിരിച്ചു വരികയുള്ളന്നഉം ചന്ദ്രന്റെ കാര്യങ്ങൾ നോക്കണമെന്നും ലക്ഷ്മിയെ ഏല്പിച്ചവർ യാത്രയായി.
അന്നു രാത്രി ലക്ഷ്മി അവിടെ തങ്ങി രാവേറെ ചെല്ലുന്നതെന്നുവരെ അവർ സംസാരിച്ചിരുന്നു.. ചന്ദ്രൻ ലക്ഷ്മിയെ ബോംബെയിലേക്ക് കൊണ്ടു പോകാമെന്നു സമ്മതിച്ചു ഈ കാര്യം ആരോടും പറയരുതെന്നും അറിയിച്ചു. എനിക്കൊരു സഹായത്തിനായി നിന്നെ കൊണ്ടു പോകുന്നു എന്നു പറഞ്ഞാൽ മതി ലക്ഷ്മി ഏതോ മായ ലോകത്തായിരുന്നു എന്തിനോ വേണ്ടി അവളുടെ മനംതുടിച്ചു ഇതിനിടയിൽ ചന്ദ്രൻ ശുഭരാത്രി നേർന്നു കൊണ്ടു തന്റെ മുറിയിലേക്ക് പോയി.
സ്വപ്നലോകത്തു നിന്നും ലക്ഷ്മി തിരിച്ചു വന്നപ്പോൾ പാതിരാ കോഴി കൂകി തുടങ്ങിരുന്നു ലക്ഷ്മി തന്റെ മുറിയിലേക്ക് പോയി നിദ്ര അവളെ പുൽകാൻ മടിച്ചു നിന്നു. അവളുടെ മോഹങ്ങൾക്കു ഭാരമേറിവന്നു.
ചന്ദ്രൻ മുക്കത്തെത്തിയിട്ട് കൃത്യം ഇരുപതു ദിവസം കഴിഞ്ഞിരുന്നു. ചന്ദ്രൻ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ലക്ഷ്മിയെ കുറിച്ചു ചന്ദ്രൻ കൃഷ്ണൻ നായരോടും ഭാനുമതിയോടും സംസാരിച്ചു അവര്കെതിരപ്പല്ലായിരുന്നു.
അന്നും അവർ പുഴകടവിൽ കണ്ടുമുട്ടി ചന്ദ്രൻ പുഴകടവിലെ ചെടികൾ പറിച്ചൊരു ഹാരമുണ്ടാക്കി ലക്ഷ്മിയുടെ കഴുത്തിലണിയിച്ചു മുക്കം പുഴ അതിനു മുകസാക്ഷിയായി അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അതുകാണാനുള്ള ശേഷി ഇല്ലാഞ്ഞതുകൊണ്ടാകാം സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിലേക്കു ഊളിയിട്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞാൽ നമുക്ക് ഇവിടെ നിന്നും തിരിക്കണമെന്നവൻ പറഞ്ഞു എല്ലാം അവൾ മൂളികേട്ടു. അവർ തിരിച്ചു നടന്നു തിരിച്ചുള്ള യാത്രയിൽ ചന്ദ്രന്റെ കരവലയത്തിലായിരുന്നു ലക്ഷ്മി.
രണ്ടു ദിവസം വളരെ പെട്ടന്ന് കടന്നു പോയി ലക്ഷ്മി മുക്കത്തോട് യാത്ര പറയുകയാണ് ഒരുകെട്ട് മോഹങ്ങളുമായി അവൾ യാത്ര പറഞ്ഞു.
ലക്ഷ്മിയെ പിരിയുന്നതിൽ കൃഷ്ണൻ നായർക്കും ഭാനുമതിക്കും വല്ലാത്ത വിഷമം ഉണ്ടായിരുന്നു അവരെ പിരിയുന്നതിൽ അവൾക്കും. ചന്ദ്രൻ പറഞ്ഞതനുസരിച്ചു ഒരു കാർ കൃഷ്ണൻ നായരുടെ മുറ്റത്തെത്തിയിരുന്നു നിറകണ്ണുകളോടെ അവൾ കാറിൽ കയറി..
സ്റ്റേഷനിലെത്തി അരമണിക്കൂറിനുള്ളിൽ ട്രെയിനും എത്തി, ആദ്യമായാണ് ലക്ഷ്മി ട്രെയിൻ യാത്ര നടത്തുന്നത്.
രണ്ടു ദിവസത്തെ മനം മടുപ്പിക്കുന്ന ട്രെയിൻ യാത്രയ്ക്കു ശേഷം കുർള ടെർമിനൽ അവരിറങ്ങി സ്റ്റേഷനലിൽ നിന്നും പുറത്തേക്കു വന്ന ചന്ദ്രനെ കാത്തു ഒരു ടാക്സി കിടപ്പുണ്ടായിരുന്നു, ചന്ദ്രനെ കണ്ടതും കറുത്തിരുണ്ട ടാക്സി ഡ്രൈവർ സാധങ്ങൾ എടുത്തു വണ്ടിയിൽ വച്ചു, കൂടെ ഉള്ള ലക്ഷ്മിയെ നോക്കി അയാൾ എന്തക്കയോ ഹിന്ദിയിൽ പറയുന്നുണ്ടായിരുന്നു... ചന്ദ്രന്റെ കാർ ചുനഭട്ടി ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു. കാറിലിരുന്ന് ലക്ഷ്മി ബോംബെ എന്ന മഹാ നഗരം നോക്കി കണ്ടു. പലരുടെയും തകർച്ചകൾക്കും തുടക്കത്തിനും കാരണമായ മഹാ നഗരം.
ചുനഭട്ടിയിലെ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള വിശാലമായ ഒരു കോംപ്‌ണ്ടിലാണ് കാർ വന്നു നിന്നത് അടുത്തെങ്ങും ആൾ താമസമുള്ളതായി തോന്നുന്നില്ല, ഇടയ്കിടയ്ക്ക് ചീറിപ്പായുന്ന ലോക്കൽ ട്രെയിനിന്റെ കാതടപ്പിക്കുന്ന ഒച്ചയല്ലാതെ മറ്റൊന്നും കേൾക്കാനില്ലായിരുന്നു. നാട്ടിലെ ഒരു ചെറിയ തറവാടിന് സമമായ വീട്, പായലും കരിയും പിടിച്ച ചുവരുകൾ ഒരു പുരാവസ്തു പോലെ അവൾക്കു തോന്നി .
വാതിൽ തുറന്നു അകത്തേക്ക് ചന്ദ്രൻ കടന്നു കൂടെ ലക്ഷ്മിയും, അപ്പോഴേക്കും ആ കറുത്ത ടാക്സിക്കാരൻ സാമാനങ്ങൾ അകത്തേക്ക് എടുത്തിരുന്നു.
ചന്ദ്രൻ എന്തക്കയോ ആ ടാക്സിക്കാരനോട് സംസാരിച്ചു ലക്ഷ്മിക്കൊന്നും മനസിലായില്ല അവൾ ആ വീടെല്ലാം ചുറ്റിക്കാണാൻ തുടങ്ങി ഒന്നു രണ്ടു മുറി ഒഴിച്ച് എല്ലായിടവും മാറാല പിടിച്ചു കിടന്നിരുന്നു. അവൾ അവിടമെല്ലാം വൃത്തിയാക്കാൻ തുടങ്ങി, ചന്ദ്രൻ അതു തടഞ്ഞു കൊണ്ടു പറഞ്ഞു വന്നതല്ലേ ഉള്ളു ഇനിയും സമയമുണ്ട് അല്ലങ്കിൽ ആരെങ്കിലും ജോലിക്കാരെ വരുത്തി വൃത്തിയാക്കാം അപ്പോഴേക്കും ആരോ പുറത്തു എത്തിയിരുന്നു അതാ ടാക്സിക്കാരനായിരുന്നു അവൻ കഴിക്കാനുള്ള ഭക്ഷണം കൊണ്ടു വന്നിരുന്നു.
ഭക്ഷണം കഴിഞ്ഞു ചന്ദ്രൻ എന്തോ അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു പുറത്തേക്കു പോയി. ലക്ഷ്മിക്ക് ആ ഏകാന്തത മടുപ്പുളവാക്കി... അവൾ ചന്ദ്രന് വരുന്നതും കാത്തിരുന്നു രാവേറെ ചെന്നിട്ടും ചന്ദ്രൻ എത്തിയിരുന്നില്ല കാത്തിരുന്നു ലക്ഷ്മിയും മയക്കത്തിലേക്കു വീണു രാത്രിയുടെ ഏതോ യാമത്തിൽ ചന്ദ്രൻ തിരിച്ചെത്തിയത് പോലും അവൾ അറിഞ്ഞില്ല.
സൂര്യൻ കിഴക്കേ ചക്രവാളത്തിൽ സാമാന്യയം ശക്തമായി തന്റെ സാന്നിധ്യത്തെ അറിയിച്ചിരുന്നു. കണ്ണു തുറന്ന ലക്ഷ്മി കാണുന്നത് തന്റെ കൂടെ കിടക്കുന്നു ചന്ദ്രനെയാണു ചന്ദ്രൻ വന്നത് താനറിഞ്ഞില്ലാലോ എന്നോർത്ത് അവൾക്കു വല്ലാത്ത വിഷമം തോന്നി. കിടക്കവിട്ടെഴുന്നേറ്റ ലക്ഷ്മി അടുക്കളയിലേക്കു കയറി അപ്പോഴും ചന്ദ്രൻ ഉറങ്ങുകയായിരുന്നു ചായ തയാറായതിനു ശേഷം ലക്ഷ്മി ചന്ദ്രനെ വിളിച്ചുണർത്തി അപ്പോഴേക്കും ഭക്ഷണ പൊതിയുമായി ആ കറുത്ത ടാക്സികാൻ എത്തിയിരുന്നു. ചെറുതായി കഴിച്ചെന്നു വരുത്തി ചന്ദ്രൻ ടാക്സിക്കാരനോടുപ്പം പുറത്തേക്കു പോകാൻ തുടങ്ങി, പോകുന്നതിനു മുൻപ് ചന്ദ്രൻ ലക്ഷ്മിയോട് പറഞ്ഞു വൈകുന്നേരം എന്റെ കുറെ സുഹൃത്തുക്കൾ വരും ഒന്നു റെഡിയായിരിക്കുക അവൾ യാന്ത്രികമായി തലയാട്ടി. എന്തക്കയോ കൈവിട്ടു പോകുന്നതായി അവൾക്കു തോന്നി രണ്ടു ദിവസും കൊണ്ടുള്ള ചന്ദ്രന്റെ മാറ്റം അവളെ വല്ലതെ തളർത്തി.
സമയം ഏറെ കഴിഞ്ഞിരുന്നു ചന്ദ്രൻ എത്തിയത് ലക്ഷ്മി അറിഞ്ഞിരുന്നില്ല അകത്തു കടന്ന ചന്ദ്രൻ ലക്ഷ്മിയെ വിളിച്ചുണർത്തി, അപ്പഴേക്കും ആ കറുത്ത ടാക്സിക്കാരൻ കുറെ മദ്യകുപ്പികളുമായി ആകെത്തേക്കു വന്നു.. പെട്ടന്നു തന്നെ പുറത്തു രണ്ടു കാറുകൾ വന്നു നിന്നു അതിൽ നിന്നും ഏഴുപേർപുറത്തേക്കിറങ്ങി.,എല്ലാം മധ്യവസ്കന്മാർ ഇവരാണോ ചന്ദ്രന്റെ സുഹൃത്തുക്കൾ ലക്ഷ്മിക്ക് ഉള്ളിൽ ചിരിയൂറി അവരെല്ലം അകത്തേക്ക് കടന്നിരുന്നു. ചന്ദ്രൻ അവർക്ക് ലക്ഷ്മിയെ പരിചയപ്പെടുത്തി അവരെല്ലാം ഹിന്ദിയിൽ എന്തക്കയോ പറഞ്ഞു ലക്ഷ്മിക്കൊന്നും മനസിലായില്ല അവൾ പെട്ടന്നു തന്നെ തന്റെ മുറിയിലേക്കു വലിഞ്ഞു. ചന്ദ്രന്റെ സുഹൃത്തുക്കൾ അവിടെ കലാപരിപാടികൾ തുടങ്ങിയിരുന്നു ഇടക്കിടെ ഗ്ലാസുകൾ താഴെ വീണു ഉടയുന്ന ശബ്ദം കേൾക്കാമായിരുന്നു പതിയെ പതിയെ മയക്കം ലക്ഷ്മിയുടെ കണ്ണുകളിലേക്കു പടർന്നിരുന്നു.
പാതി മയക്കത്തിലായിരുന്ന ലക്ഷ്മിക്ക് തന്റെ ശരീരത്തിൽ കൂടി എന്തോ ഇഴയുന്നതായി അനുഭവപെട്ടു ഞെട്ടി കണ്ണു തുറന്ന ലക്ഷ്മി കണ്ടത് ചന്ദ്രന്റെ സുഹൃത്തിന്റെ കൈകൾ തന്റെ ദേഹത്തുകൂടി സഞ്ചരിക്കുന്നു അലറി കൊണ്ടവൾ സർവശക്തിയൂമെടുത്തു അയാളെ തള്ളി മാറ്റാൻ ശ്രമിച്ചു അപ്പോഴേക്കും ആ ബലിഷ്‌ഠമായ കരവലയത്തിൽ അവൾ അമർന്നിരുന്നു. ലക്ഷ്മി അലറി വിളിച്ചു പക്ഷെ ആ വിളി കേൾകാൻ ആരുമുണ്ടായിരുന്നില്ല, അയാൾ അവളെ കിഴെപെടുത്തി കഴിഞ്ഞിരുന്നു എന്തു ചെയ്യണമെന്നറിയാതെ അവൾ ഞെരിജമ്രന്നു. ഉഴമറിഞ്ഞു ഓരോരുത്തർ അവളിലേക്ക് കടന്നു ഇതിനടിയിലെപ്പഴോ ലക്ഷ്മിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു, ആരവങ്ങൾ കഴിഞ്ഞു ഓരോരുത്തരായി പിൻവാങ്ങി തുടങ്ങി.
അവസാനം അബോധവസ്ഥയിൽ കിടന്ന ലക്ഷ്മിയിൽ ആ കറുത്ത ടാക്സിക്കാരനും തന്റെ ഇംഗിതം നടത്തി തിരിച്ചു പോയി
നേരം നന്നേ പുലർന്നതിനു ശേഷമാണ് ലക്ഷ്മിക്ക് ബോധം വന്നത് ശരീരമാസകലം ഒടിഞ്ഞു ഞുരുങ്ങിയ വേദന കാലുകൾ അനക്കാൻവയ്യ ഒരുവിധം ഇഴഞ്ഞവൾ മുറിക്കു പുറത്തേക്കു കടന്നു ചന്ദ്രനെ അവർ എന്തു ചെയ്തു എന്നായിരുന്നു അവളുടെ വേവലാതി, അവൾ അവിടെല്ലാം ചന്ദ്രനെ തിരക്കി ചന്ദ്രനെ അവർ ഉപദ്രവിച്ചുകാണുമെന്നോർത് അവൾ അലറി വിളിച്ചു പക്ഷെ ലോക്കൽ ട്രെയിനിന്റെ കാതടപ്പിക്കുന്ന ഒച്ചയിൽ അതു അലിഞ്ഞില്ലാതായി..
കണ്ണുതുറന്ന ലക്ഷ്മിയ്ക്കറിയാൻ കഴിഞ്ഞത് താനൊരു കാറിലാണ് കൂടെ ചന്ദ്രനും ഉണ്ടായിരുന്നു അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു നിർവികാരനായി ചന്ദ്രൻ അവളെ ആശ്വസിപ്പിച്ചു.... ഇപ്പോൾ സുരക്ഷഇതമായ ഒരു സ്ഥലമാണ് ആവശ്യം അവിടേക്കാണ് നിന്നെ കൊണ്ടു പോകുന്നത് ചേതനയറ്റ ലക്ഷ്മിയുടെ കണ്ണുകൾ പുറംലോകം കണ്ടു റോഡിന്റെ ഇരുവശവും പഴയ കെട്ടിടങ്ങൾ അവയുടെ ബാൽക്കണിയിലും താഴെയുമായി അർത്ഥനഗ്നരായ സ്ത്രീകൾ, വഴിയാത്രക്കാരെ പിടിച്ചു വലിച്ചു കൊണ്ടു പോകുന്നു അവൾക്കൊന്നും തന്നെ മനസിലാക്കാൻ കഴിഞ്ഞില്ല..
കുറെ ദൂരം പിന്നിട്ടതിനു ശേഷം കാർ നിന്നു അവിടയും അർത്ഥനഗ്നരായ സ്ത്രീകൾ നിന്നിരുന്നു അവരുടെ ദൈന്യത നിറഞ്ഞ നോട്ടം ലക്ഷ്മിലേക്കു വീണു. ചന്ദ്രൻ ലക്ഷ്മിയെയും കൊണ്ടു അകത്തേക്ക് കടന്നു എവിടെ നിന്നോ അലയടിക്കുന്ന സംഗിതം അതിനിടയിൽ കൂടി വരുന്ന ചിലങ്കകളുടെ ശബ്‌ദം അതിനിടയിൽ കൂടി ആരോ അലമുറയിടുന്നതായി അവൾക്കു തോന്നി....
അകത്തു നിന്നു പുറത്തേക്കു വന്ന സ്ത്രീ രൂപം ചന്ദ്രനെ പുണർന്നു പിന്നട് ഹിന്ദിയിൽ എന്തക്കയോ പറഞ്ഞു പിന്നീടവൾ ലക്ഷ്മിയുടെ നേർക്ക് തിരിഞ്ഞു ആ രുപം അവൾക്കു അറപ്പുളവാക്കുന്നതായിരുന്നു കറുത്തു തടിച്ച ശരീരത്തിൽ വികൃതമായ അവയവങ്ങൾ അതിന്റെ മേലെ പെയിന്റടിച്ച മാതിരി മേക്കപ്പ്, ചന്ദ്രൻ ലക്ഷ്മിയോട് പറഞ്ഞു ഇവിടെ നീ സുരക്ഷിതമാണ് ഞാൻ നിന്നെ പെട്ടന്നു വന്നു കൊണ്ടു പോകാം കമല ഭായി എന്ന വികൃതരൂപം അവളെ അകത്തേക്ക് കൊണ്ടുപോയി..
വളെരെ പെട്ടന്ന് തന്നെ ലക്ഷ്മിക്ക് ബോധ്യമായി താൻ എത്തിപെട്ട സ്ഥലം നിൽക്കുന്ന ഭൂമി പിളർന്നു പോകുന്നതുപോലെ അവൾക്കു തോന്നി മുംബയിലെ കുപ്രസിദ്ധമായ കാമത്തിപുരയിലാണ് താൻ നില്കുന്നതെന്ന ബോധ്യയംഅവളെ ഭ്രാന്തിയാക്കി. അലറിവിച്ചുകൊണ്ടവൾ പുറത്തേക്കു ഓടി പക്ഷെ കമലാഭായിയുടെ ബലിഷ്‌ഠമായ കരങ്ങൾ അവളെ നേരിട്ടു ഭ്രാന്തിയെപോലെ അലറി വിളിച്ചു സഹിക്കവയ്യാതെ കമലാഭായി അവളെ ഒരു മുറിയിൽ പൂട്ടിഇട്ടു. ചന്ദ്രൻ തന്നെ ചതിച്ചതാണെന്നുള്ള സത്യം ഉൾകൊള്ളാൻ അവള്കായില്ല രക്ഷപെടാനുള്ള ശ്രമം നിഷ്‌ഫലമാണെന്നവൾക്കു മനസിലായി എന്നാൽ ഒരു അഭിസാരികയായി ജീവിക്കന്നതിലും ഭേതം മരിക്കുന്നതാണ് ഉചിതമെന്നവൾക്കു തോന്നി.
രാത്രിയുടെ ഏതോ യാമത്തിൽ ആ മുന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്കു ചാടി ജീവിതം അവസാനിപ്പിച്ചു.
*ഒരു സ്ത്രീയും അഭിസാരികയായി ജനിക്കുന്നില്ല സമൂഹവും പല ചന്ദ്രൻമാരും ചേർന്നു അഭിസാരികമാരെ സൃഷ്ടിക്കുന്നു -*
ചന്ദ്രൻ തന്റെ അടുത്ത ഇരയെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയിരുന്നു.
Shibu thankachan

Comments
Post a Comment