Skip to main content

വ്യവഹാരം

                    വ്യവഹാരം
ജഡ്ജ്മെന്റിന്റെ കോപ്പി കൈയിൽ മേടിക്കുബോൾ അറിയാതെ കണ്ണിൽ നിന്നും രണ്ടു നീർതുള്ളികൾ താഴേക്കു വീണിരുന്നു, ബാലാ നീജയിച്ചല്ലോ., ഞെട്ടി പിറകോട്ടു തിരിഞ്ഞു ആ ശങ്കരേട്ടൻ അച്ഛന്റെ സന്തത സഹചാരി.. ബാലാ   അച്ചന്റെ വലിയ ആഗ്രഹമായിരുന്നു ഈ കേസ് ജയിക്കുക എന്നത് എന്നാൽ അവൻ അതിനു മുൻപേ പോയി,. എന്നാലും നീ ജയിച്ചല്ലോ അതുമതി.കേസു നടത്തി, കേസു നടത്തി, വഴിയാതാരമായതാണ് ഒട്ടു മിക്കവാറും നായർ, നമ്പുതി കുടുബങ്ങളും ശങ്കരേട്ടൻ തന്റെ വ്യവഹാരകെട്ടുമായി മുന്നോട്ടു നടന്നു.
എന്റെ മനസിലേക്ക് അഞ്ചു വർഷം പിന്നെലേക്കു പോയി..
സാവിത്രി, സാവിത്രി അ കുട കൂടി എടുത്തേയ്ക്കു എന്തായിത് കാലം തെറ്റി മഴ വരികയോ, അച്ചന്റെ ശബ്‌ദം കേട്ടാണ് ഞാൻ ഉണർന്നത്. എല്ലാ മാസവും ക്ഷേത്രത്തിലെ വഴിപാട് പോലെ കോടതിയിലേക്കുള്ള അച്ചന്റെ യാത്ര. മരുമക്കത്തായം മാറി മക്കത്തായം വന്നിട്ടും മുത്തച്ചന്റെ സാഹോദരി സ്നേഹത്തിന്റെ പരിണിത ഫലമാണ് അച്ഛൻ ഇന്നുനടത്തുന്ന ഈ കേസ്...
ചെറിയ ചാറ്റൽമഴയിൽ കൂടി കിഴക്കേ ചക്രവാളത്തിൽ നിന്നു ചെറിയ തിണർപ്പുകൾ മടിച്ചു മടിച്ചു കടന്നു വരുന്നു. അച്ചന്റെ കൂടെ റോഡ് വരെ പോകാൻ ഞാനും തീരുമാനിച്ചു, കോളയിലേക്കു കടന്നപ്പോൾ അമ്മ കുടയുമായി എത്തിയിരുന്നു, ഞാൻ പറഞ്ഞു അച്ഛാ ഞാൻ കൂടി വരാം റോഡുവരെ എന്താ പതിവില്ലാതെ അമ്മ ചോദിച്ചു... ബാലാ കഴിഞ്ഞ 35 വര്ഷമായി തുടരുന്നു വഴിപാടാണിത്, ഇന്ന് വിധി നമുക്കനുകൂലമാണ് ഞാൻ ഇന്നലെ വക്കിലിനെ വിളിച്ചിരുന്നു, വിധി നമുക്കനുകൂലമാകുമെന്നാണ് പറഞ്ഞത്, അങ്ങനെയാണെങ്കിൽ ജഡ്‌ജിമെന്റിന്റെ പകർപ്പ് കൂടി എടുത്തിട്ടേ അച്ഛൻ വരികയുള്ളു ലേശം താമസിക്കും, ആ പിന്നെ നിന്റെ അപ്പോയ്ന്റ്മെന്റ് ഓർഡർ ഈന്നൊ നാളെയോ വരില്ലേ, നീ ജോലിക്ക് കയറിയാൽ പിന്നെ എനിക്ക് വിശ്രമമാണ്.. കുടയും നിവർത്തി അച്ഛൻ പടിക്കെട്ടുകൾ ഇറങ്ങി.. ഇന്ന് ആ മുഖത്തു വല്ലാത്ത സന്തോഷം കാണുന്നു എല്ലാം ഭംഗിയായി നടന്നാൽ മതിയായിരുന്നു അതും പറഞ്ഞു അമ്മ അകത്തേയ്ക്കുനടന്നു.
അതിരാവിലെ എഴുനേറ്റത് കൊണ്ടാകാം കണ്ണുകൾക്ക് വല്ലാതെ കനം കൂടുന്നു ഞാൻ അച്ഛൻ പോകുന്നതും നോക്കി നിന്നു, മഴയ്ക്കു വല്ലാതെ ശക്തി കൂടുകയാണ് ആ മഴയത്തുള്ളികളിൽ അലിഞ്ഞു അച്ചന്റെ രൂപം ഇല്ലാതാകുന്നതായി തോന്നി.
ഒന്നു മയങ്ങാനായി ഞാൻ അകത്തേക്ക് കടന്നു.
ബാലാ, ബാലാ എഴുനേറ്റു പല്ലുതേയ്‌ക്കു എന്താ ഈ കുട്ടിയ്ക്ക് പറ്റിയത് സമയം പതിനൊന്നു കഴിഞ്ഞിരിക്കുന്നു. ബ്രഷുമെടുത്തു കൊണ്ടു ഞാൻ കിണറ്റിൻ കരയിലേക്ക്നടന്നു, പെട്ടന്നാണ് പുറത്തൊരു സൈക്കിൾ ബെൽ കേട്ടത്, ഞാൻ മുറ്റത്തേയ്ക്ക് നടന്നു postman സദാശിവനായിരുന്നു അത്, ബാലന് ഒരു രജിസ്‌ട്രേഡ് കത്തുണ്ട്. അപ്പോയിന്മെന്റ് ഓർഡർ ആയിരിക്കും അല്ലെ ഒപ്പിട്ടു മേടിക്കുബോൾ സദാശിവൻ തിരക്കി.
ബ്രഷ് അവിടെ വച്ചിട്ട് ഞാൻ അമ്മയെ തിരക്കി അകത്തേക്ക് നടന്നു, അമ്മേ അപ്പോയ്ന്റ്മെന്റ് ഓർഡർ വന്നു നാലു ദിവസത്തിനകം ജോയിൻ ചെയ്യ്യാന് പറഞ്ഞിരിക്കുന്നു. വൈദ്യൻ കല്പിച്ചതു രോഗി ഇച്ഛിച്ചതും പോലെ ഇവിടുത്തെ BDO ആയിട്ടാണ് നിയമനും, ഇപ്പോൾ അച്ഛനുണ്ടായിരുങ്കിൽ എന്തു സന്തോഷമായിരുന്നേനെ അതു കേട്ടു ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി ആ മുഖം വല്ലാതെ വിളറിയിരുന്നു.
കാപ്പി കുടിയും കഴിഞ്ഞു ഞാൻ പുറത്തേക്കു ഇറങ്ങി അമ്മേ ഞാൻ ഉണ്ണിയേട്ടന്റെ വീടുവരെ പോകുന്നു വരുന്ന വഴിക്കു നിർമലയേയും കൂടി കണ്ടിട്ടേ വരികയുള്ളു.
ഉണ്ണിയേട്ടനെ കാണുന്നതിനുപരി നിർമലയേ കാണാനായിരുന്നു തിടുക്കം...
പാടത്തിനക്കരയാ യിരുന്നു നിർമലയുടെ വീട്, അച്ചന്റെ സുഹൃത്തായ കേശവനായരുടെ മകളാണ് നിർമ്മല അതിനാൽ ഞങ്ങളുടെ വിവാഹം ഏതാണ്ട് പറഞ്ഞുറപ്പിച്ചതാണ്. ഞാൻ നടന്നു തുടങ്ങി..
നിർമ്മലയുടെ മുറ്റത്തിൻന്റെ പടികെട്ടു കടക്കാൻ തുടങ്ങുപോളാണ് പിന്നിൽ നിന്നും ഉണ്ണിയേട്ടന്റെ വിളി കേട്ടത്.. ബാലാ ഞാൻ വീട്ടിലേക്ക്‌ വരുകയായിരുന്നു, എന്താ ഉണ്ണിയേട്ട പതിവില്ലാതെ ഞാൻ ചോദിച്ചു, അതു ബാലാ റഷിദിന്റെ ഫോണുണ്ടായിരുന്നു....
റഷിദ്‌, ഉണ്ണിയേട്ടന്റെ സഹപാഠിയാണു, ഹൈകോർട്ടിൽ ക്ലർക്കാണ്. എന്തുപറ്റി ഞാൻ ആകാംക്ഷയോടു തിരക്കി. സാധാരണ കാര്യങ്ങൾ പറയുന്നതിന് ഉണ്ണിയേട്ടന് മുഖവുര കാണാത്തതാണ്., അതു ബാലാ കേസ് തോറ്റു അതു കേട്ടപാതി അച്ചൻ അവിടെ കുഴഞ്ഞു വീണു . ഹോസ്പിറ്റലിൽ എത്തിക്കും മുൻപേ അച്ഛൻ പോയി......


ബാലേട്ടാ എന്തായിതു.... പിന്നിൽ നിന്നും നിർമ്മലയുടെ വിളി അവളുടെ കൈയിൽ തൂങ്ങി ചിന്നുവും ഉണ്ടായുയരുന്നു, കോടതി പിരിഞ്ഞു നമുക്ക് വീട്ടിലേക്കു പോകാം, അമ്മ കാത്തിരിക്കുന്നുണ്ടാകും, അച്ചൻ കേസ് ജയിച്ചു വരുന്നത് കാണാൻ അമ്മ ഒരുപാട് കൊതിച്ചിരുന്നു..
പതുക്കെ കാറിലേക്ക് കയറുമ്പോൾ ഞാൻ അറിയാതെ പിന്നെലേക്കു തിരഞ്ഞു നോക്കി കുടയും നിവർത്തി വിജയയഭാവത്തിൽ അച്ഛൻ നില്കുന്നാതായ് തോന്നി .
കാലം തെറ്റിയ പോലെ ആ ചാറ്റൽ മഴ വീണ്ടും വന്നു...

Comments

Popular posts from this blog

പ്രായം

ഇനി ഒരിക്കലും ഈ പ്രായത്തിൽ നാം വരില്ല വെറുത്താലും ഇല്ലെങ്കിലും നമുക്ക് പ്രായമാകും. ഇനി ഒരിക്കലും നമ്മൾ ഈ പ്രായത്തിൽ വരില്ല. കാലം മാറുന്നതിനനുസരിച്ച് നമുക്ക് ചുറ്റുമുള്ളതെല്ലാം എങ്ങനെ മാറുന്നു എന്നത് രസകരമായ കാര്യമല്ലേ? കാര്യങ്ങൾ അതേപടി നിലനിൽക്കണമെന്ന് നമ്മൾ  പലപ്പോഴും ആഗ്രഹിക്കുന്നു, പക്ഷേ അവ സ്വാഭാവികമായി പരിണമിക്കുകയും മങ്ങുകയും ചെയ്യുന്നു. നമ്മൾ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ച് ചിന്തിക്കുക - അവ ഇനി നമുക്ക് അനുയോജ്യമല്ല. നമ്മുടെ ബാല്യകാല കളിപ്പാട്ടങ്ങൾ, ഒരിക്കൽ വിലമതിച്ചിരുന്ന, വെറും ഓർമ്മകളായി മാറിയിരിക്കുന്നു, കളി സമയവും ലഘുഭക്ഷണ സമയവും ആയിരുന്നു നമ്മുടെ ഏറ്റവും വലിയ ആകുലതകൾ. ഒരിക്കൽ ഞങ്ങൾ അടുത്ത് പിടിച്ചിരുന്ന അനുഭവങ്ങൾ ശിഥിലമായതായി അനുഭവപ്പെടാം, ചിലത് വിദൂര പ്രതിധ്വനികൾ പോലെ പൂർണ്ണമായും മാഞ്ഞുപോകുന്നു.  നമ്മൾ സന്ദർശിച്ച സ്ഥലങ്ങളും മാറിയിരിക്കുന്നു; അവ വ്യത്യസ്തമായി കാണപ്പെടാം അല്ലെങ്കിൽ നമ്മുടേതല്ലാത്ത പുതിയ കഥകൾ കൈവശം വച്ചേക്കാം. നമ്മൾ എടുത്ത ഫോട്ടോകൾ നമ്മുടെ യാത്രകളുടെയും വളർച്ചയുടെയും കയ്പേറിയ ഓർമ്മപ്പെടുത്തലുകളായി വർത്തിക്കുന്നു, ഇപ്പോൾ മറ്റൊരു ജീവിതത്തിൻ്റെ സ്നാപ...

ഞാൻ

രാത്രി നടക്കുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു. ഞാൻ ജീവിച്ച ജീവിതത്തെ കുറിച്ച് ചിന്തിച്ച് ചിന്തകൾ നിറഞ്ഞ തലയുമായി നിൽക്കുകയായിരുന്നു. ചിലപ്പോൾ, ഈ ലോകം ഒരേ സമയം വളരെ തിരക്കും ഏകാന്തതയും അനുഭവപ്പെടുന്നു. ഒരു ആൾക്കൂട്ടത്തിൽ നിങ്ങൾ ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടുണ്ട്, അല്ലേ? നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? കടന്നുപോകുന്ന ആൾക്കൂട്ടത്തിനിടയിൽ, ചിരി നിറഞ്ഞ ഒരു മുറിയിൽ, അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ളവർ ചുറ്റപ്പെട്ടപ്പോൾ പോലും, വിശദീകരിക്കാൻ പ്രയാസമുള്ള ഒരു ശൂന്യതയുണ്ട്. എന്തെങ്കിലും നഷ്ടപ്പെട്ടതുപോലെ, നിങ്ങൾക്ക് ഒന്നും മാറ്റിസ്ഥാപിക്കാൻ കഴിയില്ല. ഏകാന്തതയും ഏകാന്തതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. നാം പിൻവലിക്കാനും പ്രതിഫലിപ്പിക്കാനും തിരഞ്ഞെടുക്കുമ്പോൾ ഏകാന്തത ഒരു തിരഞ്ഞെടുപ്പാണ്. എന്നിരുന്നാലും, ഏകാന്തത നമ്മെ വേട്ടയാടുന്ന ഒരു ശാപമായി അനുഭവപ്പെടുന്നു, അത് ഒഴിവാക്കാൻ എത്ര ശ്രമിച്ചാലും. ചിലപ്പോൾ, അത് ഒഴിവാക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ, നമ്മൾ കൂടുതൽ കുടുങ്ങിപ്പോകും. ആളുകളുടെ ഇടയിലാണെങ്കിലും ഞാൻ പൂർണ്ണമായും തനിച്ചാണെന്ന് തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു. ആ സ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...