*മനുഷ്യന്റെ ദൈവം*
വളരെ കാലങ്ങൾക്കു ശേഷം ദൈവം മനുഷ്യനെ കാണാൻ ഭൂമിയിൽ വന്നു, സൃഷ്ടാവ് സൃഷ്ടിയെ കാണാൻ വന്നത് വികാരതിവൃമായിരുന്നു.. കാലയുഗങ്ങൾക്കു മുൻപേ ഞാൻ സൃഷ്ടിച്ചത്... പിന്നീട് അവനിലേക്ക് വരാതിരിന്നുന്നത്... ഈ മനുഷ്യനുഉം എന്ന്നെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നോ... കൗതുകത്തോടെ ദൈവം ഭൂമിയിൽ എത്തി.
എന്റെ കരവിരുതിൽ വിരിഞ്ഞ മനുഷ്യൻ അവന്റെ അത്ഭുതസൃഷ്ടികളിൽ ദൈവം അഭിമാനിച്ചു. എന്റെ സൃഷ്ടികളിൽ ഏറ്റവും മഹത്തായ സൃഷ്ടി അതാണ് മനുഷ്യൻ, ദൈവം എന്തന്നില്ലാതെ മതിമറന്നു. ഭൂമിയിലെ കാഷ്ചകൾ കണ്ടുനടക്കുന്നതിനിടയിൽ വാരിവരിയി നീങ്ങുന്ന മനുഷ്യരെ കണ്ടു ദൈവം കാര്യം തിരക്കി.. ഞങ്ങൾ ദൈവത്തെ വണങ്ങാൻ പോകുന്നു, ദൈവം അഭിമാനംകൊണ്ടു തന്റെ സൃഷ്ടി തന്നെ മറന്നിട്ടില്ല.. ദൈവവും കൂടെ കൂടി കുറെ നടന്നപ്പോൾ അടുത്തരു കൂട്ടം അവരും പറഞ്ഞു ഞങ്ങളും ദൈവത്തെ വണങ്ങാൻ പോകുന്നു, ദൈവം സഹതാപം പൂണ്ടു മനുഷ്യനെ മറന്നതിൽ.. വീണ്ടും കൂട്ടങ്ങൾ കൂടി കൂടി വന്നു ദൈവവും കൂടെ കൂടി... കുറെദൂരഉം നടന്നു... ആദ്യ കൂട്ടം രാജതുല്യനായ ഒരുവനെ കണ്ടു അവനെ വണങ്ങി തന്റെ സങ്കടം ബോധിപ്പിച്ചു....ദൈവം ഞെട്ടി അവൻ മനുഷ്യനോട് തിരക്കി ആരാണിത്... മനുഷ്യൻ ദൈവത്തെ ശാസിച്ചു ഏയ് മൂഡാ ഇതാണ് എന്റെ ദൈവം ദൈവം അടുത്ത കുട്ടത്തിൽ നോക്കി അവിടയും ദൈവം സാക്ഷാൽ ഈശ്വരൻ നോക്കിനിൽക്കേ ഭൂമിയിൽ മനുഷ്യൻ സൃഷ്ഠിച്ച ദൈവത്തെക്കൊണ്ടു നിറഞ്ഞു ... സൃഷ്ടിയുടെ സൃഷ്ടികണ്ടു സൃഷ്ട്ടാവ് പകച്ചു.... കുട്ടത്തിൽ നിന്ന മനുഷ്യൻ ദൈവത്തിന്റെ കാതിൽ മന്ത്രിച്ചു വണങ്ങുക സംയമായി.
സൃഷ്ടി ആദ്യമായി സൃഷ്‌ടാവിനെ ഉപദേശിച്ചു ... ...
Comments
Post a Comment