കാനായിലെ കൽഭരണികൾ
രക്ഷ എന്നത് തെരെഞ്ഞടുക്കപ്പെട്ടവർക്കും സമീപസ്ഥർക്കുമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കാനായിലെ കൽഭരണികൾ. യഹൂദന്മാരുടെ വീടിന്റെ മുറ്റത്തു സാദാരണയായി കാണുന്നതാണ് കൽഭരണികൾ, അതിന്റെ ഉപയോഗമോ കേവലം പാദങ്ങൾ കഴുകി വീട്ടിലേക്ക് കടക്കാനും. ആരാലും തിരസ്കരിക്കപ്പെട്ട കൽഭരണിയാണ് കാനായിലെ കല്യാണവിരുന്നിൽ പ്രഥമസ്ഥാനത്തേക്കു നയിക്കപ്പെട്ടത് അതായത് കലവറയിലേക്. കല്യാണവീട്ടിൽ കലവറയയുടെ സ്ഥാനം മഹനീയവും ഒഴിച്ചു കുടാനാവാത്തതും ആണ്, അവിടേയ്ക്കാണ് ആ ആറു കൽഭരണികൾ കടന്നുവന്നത്. കലവറയിൽ മുന്തിയ പാത്രങ്ങൾ വേറെയും ഉണ്ടായിരുന്നു എന്നാൽ യേശുനാഥൻ തന്റെ അത്ഭുതങ്ങളുടെ തുടക്കത്തിനായി തിരഞ്ഞെടുതത്തു കേവലം കൽ ഭരണിയെയാണ്. ആ കൽഭരണിലെ വീഞ്ഞിന്റെ മധുരം അവിസ്മരണീയമായിരുന്നു.
ഈ നോമ്പ് നാളിൽ നമുക്കും കൽഭരണികളായി തീർന്നു നമുക്കുചുറ്റുമുള്ളർക്ക് മധുരം പകരാം..
മതത്തിനേക്കാളുപരി നമുക്ക് ദൈവത്തിൽ വിശ്വസിക്കാൻ ശീലിക്കാം
Comments
Post a Comment