*"ബിരിയാണിക്ക് കൊണ്ടു വന്ന ആട്... "*
നേരം വെളുക്കുന്നതിനു മുൻപേ മൂന്നാല് ആടിന്റെ തൊള്ള തുറന്നുള്ള കരച്ചിൽ കേട്ടാണ് ഉണർന്നത്.. ഈ കൊച്ചു വെളുപ്പാൻ കാലത്തു എവിടുന്നാണ് ഈ ആടിന്റെ കരച്ചിൽ, അമ്മയോട് കാര്യം തിരക്കിയപ്പോളാണ് മനസിലായത് അപ്പുറത്തെ നൗഷാദ് ഇക്കാന്റെ മോളുടെ നിക്കാഹിനു ബിരിയാണി വെയ്ക്കാൻ ചന്തയിൽ നിന്നു കൊണ്ടു വന്നതാണ്... തലയിലേക്ക് പുതപ്പു വലിച്ചിട്ട് ഞാൻ വീണ്ടും കിടന്നു...
കാപ്പി കുടി കഴിഞ്ഞിട്ടു വിവാഹ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു.. പറന്പിൽ കൂടി കടന്നു പോയപ്പോൾ മരത്തിൽ കെട്ടിയിരുന്ന ആടുകളെ ശ്രദ്ധിച്ചു, മൊത്തം മൂന്നു കിടത്താൻമാർ അതിൽ രണ്ടണ്ണം കാറി വിളിക്കുന്നു, കൂട്ടത്തിൽ കറുത്തവൻ ഒരു കൂസലും ഇല്ലാതെ നിൽക്കുന്നു.. അവന്റെ നിൽപ്പു കണ്ടിട്ട് സഹിക്കാതെ ഞാൻ ചെന്ന് പറഞ്ഞു ഡാ നാളെ ഈ സമയത്തു അടുപ്പിൽ കിടന്നു തിളയ്ക്കും, അവൻ കൂസലില്ലാതെ പറഞ്ഞു ഡാ ചെക്കാ പാരമ്പര്യമായി ഞങ്ങൾ ബിരിയാണിക്ക് സമർപ്പിച്ചവരാണ്, കൂടാതെ എന്റെ ജനനവും ഒരു ബിരിയാണിക്ക് വേണ്ടിയായിരുന്നു. എനിക്ക് ഒന്നും മനസിലായില്ല എന്നു മനസിലാക്കി കിടത്താൻ മനസ്സിൽ പറഞ്ഞു.. ഒരാടിനെ മനസിലാക്കാത്തവൻ പോട്ടെ അവൻ തന്റെ കഥ പറഞ്ഞു
കുളത്തുപ്പുഴയിലെ നാസർ ഇക്കാന്റെ മോളുടെ നിക്കാഹിനു ബിരിയാണി വെയ്ക്കാൻ കൊണ്ടു വന്നതായിരുന്നു എന്റെ വാപ്പാനെ...
എന്നാൽ പെട്ടന്നുണ്ടായ ഹർത്താൽ പ്രമാണിച്ചു നിക്കാഹ് മാറ്റിവച്ചു വാപ്പാനെയും കൂടെയുണ്ടായിരുന്ന മറ്റു രണ്ടു ആടിനെയും അയലത്തെ ആമിന താത്തയുടെ തൊഴുത്തിലേക്ക് മാറ്റി.... നിക്കാഹ് കഴിഞ്ഞു ആറു മാസത്തിനു ശേഷം ആമിന
താത്തയുടെ പെണ്ണാടിനു ഞാൻ ജനിച്ചു..
പെട്ടന്നു തൊട്ടടുത്ത മറിയാച്ചേട്ടത്തിയുടെ രണ്ടു പെണ്ണാടുകൾ പതിവില്ലാതെ ടീവിയിൽ വാർത്ത കേൾക്കാൻ തിടുക്കം കാട്ടി... പക്ഷെ അവരുടെ മനസ്സ് എനിക്ക് മനസിലായി, നാളെ ഹർത്താൽ ഉണ്ടായിരുന്നങ്കിൽ......

Comments
Post a Comment