കല്യാണവീട്ടിലേക്കു ബന്ധുക്കളും, സുഹൃത്തുക്കളും , നാട്ടുകാരും വന്നു കൊണ്ടിരുന്നു. താലിയിൽ പിടിച്ച സാബുവിന്റെ കൈകൾ വിറച്ചു തുടങ്ങി. ഗുളികൻ ചൊവ്വ ദോഷത്തിന്റെ രൂപത്തിൽ കടന്നു വന്നതിനാൽ അഞ്ചു വർഷം വേണ്ടി വന്നു ഒരു കല്യാണം തരപ്പെടാൻ. ഇന്നു കല്യാണം നാളെ കഴിഞ്ഞു മറ്റന്നാൾ തിരിച്ചും പോകണം. ലീവ് നീട്ടി കിട്ടാൻ സമർപ്പിച്ച അപേക്ഷ കമ്പനി തിരസ്കരിച്ചു. ഇപ്പോഴത്തെ സാമ്പത്തിക നിലവാരത്തിൽ ജോലി കളഞ്ഞു കല്യാണം കഴിക്കുന്നത് ബുദ്ധിയല്ലാത്തതിന്നാൽ സാബു ഇ റിസ്ക് ഏറ്റടുത്തു. കല്യാണം കഴിഞ്ഞു വധുവിന്റെ കൂടെ നേരാംവണ്ണം ഒന്നും സംസാരിക്കാൻ കൂടി സമയമില്ല. ഒരുമാതിരി എല്ലാ പ്രവാസികളുടെയും അവസ്ഥ. ഗുളികൻ കാര്യമായ ചലനങ്ങൾ ഉണ്ടാകാഞ്ഞതിനാൽ കല്യാണം ഗംഭീരമായി തന്നെ നടന്നു, വധു രേഷ്മ ബികോം ഫൈനൽ ഇയർ വിദ്യാർത്ഥിയാണു. കല്യാണത്തിനു ശേഷമുള്ള മറ്റു ചടങ്ങുകൾ രണ്ടു വീട്ടുകാരും ചേർന്നു സൗകര്യപ്പൂർവം നടത്താമെന്നു തീരുമാനിച്ചു. ഈ കാര്യത്തിൽ സാബുവിനെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലെന്നു സാബുവിന്റെ അച്ഛൻ ചെല്ലപ്പൻ ആചാരി പറഞ്ഞു. നേരം സന്ധ്യയോടുഅടുത്തിരുന്നു. ബന്ധു ജനങ്ങൾ പോയി തുടങ്ങി അവസാനം അടുത്ത ...