Skip to main content

Posts

Showing posts from 2018

സാമ്പത്തികം

രൂപയുടെ മൂല്യം തകരുന്ന ഭീകരാവസ്ഥ എത്രയോ വലുതാണ് മാറിമാറി വരുന്ന ഭരണാധികാരികൾ   കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു എന്നുള്ള സത്യം  ഇനിയും ആരും മനസിലാക്കിയിട്ടില്ല. ഭാരതത്തിന്റെ പ്രതിശീർഷക വരുമാനം ഉയർന്നു എന്ന് അഭിമാനത്തോടെ നമ്മൾ കൊട്ടിഘോഷിക്കുന്നു, യഥാർത്ഥത്തിൽ ഈ പാവപ്പെട്ടവന്റെ വരുമാനം വർധിച്ചോ ഒരിക്കലും ഇല്ല, ഒരു രൂപപോലും ഒരു കിലോ സവാളയ്ക്ക് തികച്ചു കിട്ടാത്ത കർഷകന്റെ വാർഷിക വരുമാനം എവിടെ ഉയരാൻ, അവിടെ യാണ് കണക്കിലെ ഭീകരന്മാരായ ഹരണവും ഗുണനവും കളിമാറ്റുന്നത് . ഈ കഴിഞ്ഞ രണ്ടു മുന്ന് വർഷം കൊണ്ട് ഭാരതത്തിലെ ശതകോടിശ്വരൻമാരുടെ സമ്പത്തിൽ ഗണ്യമായ വർധനവ് ഉണ്ടായി ഇത് എൻ്റെ കണക്കല്ല ,  ശതകോടിശ്വരൻമാരുടെ പട്ടിക പ്രസിദ്ധികരിക്കുന്ന ഫോർബ്‌സ് മാസികയുടെ കണക്കാണ്, ഈ ശതകോടിശ്വരൻമാരുടെ സമ്പത്തുകൊണ്ട് ഭാരതത്തിലെ പട്ടിണി പാവങ്ങളെ ഹരിച്ചാൽ അവരുടെ വാർഷികവരുമാനം പല മടങ്ങു വർധിക്കും.. യഥാർത്ഥത്തിൽ ഇവിടെ ഒരുത്തന്റേം ഒരു രൂപപോലും വർധിക്കുന്നില്ല,  ഈ കണക്കിലെ കളികൾ നമ്മൾ കാണാതെ പോകരുത് .  മൊത്ത ആഭ്യന്തഉത്പാദനം അതായത് gross domestic produ...

പരിതു കുട്ടി

അന്നും പതിവ് പോലെ തന്നെ പരിതുകുട്ടിയുടെ പെണ്ണ് കാണൽ ചടങ്ങ് ഉണ്ട്., സത്യം പറഞ്ഞാൽ ഈ കഴിഞ്ഞ നാലുവർഷത്തിൽ പരിതു കണ്ടത് 567 പെൺകുട്ടികളെ. ആദ്യമാദ്യം പെൺകുട്ടികൾ പരിതിനെ തിരിച്ചയച്ചു, പിന്നീടങ്ങോട്ട് പെൺകുട്ടികളെ പരിതിനു പിടിക്കാതെ വന്നു, അതിനു പിന്നിലെ രഹസ്യം  പരിതിനും മനസാക്ഷി സൂക്ഷിപ്പുകാരൻ രഘുവിനു മല്ലാതെ ആർക്കുമറിയില്ല. കോഴിക്കോട് കടലുണ്ടികരയിൽ, വാറുവിള വീട്ടിൽ അലിയാർ റാവുത്തരുടേയും ഖദിജ ബീവിയുടെയും രണ്ടുമക്കളിൽ മുത്തവനാണ് പരീത് റാവുത്തർ എന്ന പരിതുകുട്ടി, ഇളയവൾ സുഹ്‌റ വിവാഹശേഷം ഭർത്താവിനോടൊപ്പം വിദേശത്താണ് . അലിയാർ റാവുത്തർ മക്കൾ പറക്കമുറ്റുന്നതിനു മുൻപ് തന്നെ ഈ ലോകത്തോട് വിടവാങ്ങിയിരുന്നു . പരിതിനെ സംബധിച്ചിടത്തോളം പൈതൃകമായി കിട്ടിയ തടിമില്ലും പിന്നെ ഭൂസ്വത്തുക്കളും തന്നെ ദാരാളം മതി ജീവിക്കാൻ, എന്നിട്ടും ഇവനെന്തേ ഒരു പെണ്ണ് കിട്ടുന്നില്ല എന്നാണ് ഖദിജഉമ്മാന്റെ വേവലാതി. പെണ്ണുകാണൽ സ്ഥലം തെല്ലും ദൂര ആയതിനാൽ ബ്രോക്കർ അന്ത്രു നേരത്തെ എത്തിചേർന്നിരുന്നു, എന്നിട്ടും പരീത് ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നില്ല. ബ്രോക്കർ പണി തുടങ്ങുന്ന കാലത്തു ഒരു സൈക്കിൾ ആയിരുന്നു അന്ത്രുവിന്റെ വാഹന...

*-മഴ തകർത്ത വേലിക്കെട്ടുകൾ -*

   ശക്തമായി പെയ്തു കൊണ്ടിരുന്ന മഴയുടെ കാഠിന്യം ഒന്നു കുറഞ്ഞു, വെള്ളത്തിൽ മുങ്ങി കിടന്നിരുന്ന സ്ഥലങ്ങളിൽ നിന്നും വെള്ളം പതുക്കെ ഇറങ്ങി തുടങ്ങി, അപ്പോൾ അവിടവിടെ മനുഷ്യൻ നാട്ടിയിരുന്ന വേലിക്കല്ലുകൾ കണ്ടു തുടങ്ങി... ഹിന്ദുവെന്നും, ക്രിസ്ത്യാനിയെന്നും, മുസൽമാനെന്നും വേർതിരിച്ചു നിർത്തിയിരുന്ന വേലി കല്ലുകൾ.   മഴ പെയ്തപ്പോൾ ആരും പറഞ്ഞു കേട്ടില്ല ഇതു ക്രിസ്ത്യാനിയുടെ ദൈവത്തിന്റെ  മഴയാണ് അല്ലെങ്കിൽ ഹിന്ദുവിന്റെ ദൈവത്തിന്റെ  അല്ലെങ്കിൽ മുസൽമാന്റെ ദൈവത്തിന്റെ മഴയെന്ന്‌.           ദൈവം ഇല്ല എന്നല്ല, ദൈവം ഒരു വിശ്വസമാണ് അത് സത്യവുമാണ്, എല്ലാവർക്കും അവനവന്റെ വിശ്വാസം അതിനെ ആരും എതിർക്കില്ല, എതിർക്കുകയുമില്ല. എന്നാൽ മതേതര കേരളത്തിൽ ആണും പെണ്ണും കെട്ട ദേശദ്രോഹികൾ സ്വന്തനേട്ടത്തിനായി പല മാധ്യമങ്ങളിൽ കൂടി വിഷം കലക്കൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി, അവർ തീർത്ത ജാതി മത വേലി കെട്ടുകളെ തകർക്കാൻ എല്ലാ ദൈവങ്ങളും കൂടി ഒരുമിച്ചൊരു തീരുമാനമെടുത്തു. അങ്ങനെ നാം വിളിക്കാതെ  വിരുന്നു വന്ന അതിഥിയാണ് നമ്മുടെ സ്വന്തം മഴയും അതിന്റെ ഭാഗമായ മഹാകെടുതികളും. ...

ചെളി പുരണ്ട പൗരോഹിത്യം

പുരോഹിതർ, ഈ നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്ന സമയമാണിത്. എന്തു കൊണ്ടാണ്..? എവിടയാണ് പിഴച്ചത്...? വിശുദ്ധ വേദപുസ്തകത്തിൽ (സംഖ്യ -22:24) ബിലെയാം എന്ന പ്രവാചകനെ പറ്റി പറയുന്നു, മോവാബ് രാജാവായ ബാലേക്  ഇസ്രായലിനെ ശപിക്കാൻ സമ്മാനങ്ങളുമായി ബിലെയാമിന്റെ അടുക്കൽ ആളെ അയച്ചു, എന്നാൽ യെഹോവക്കെതിരെ സംസാരിക്കാൻ ബിലെയാം ഭയപ്പെട്ടു.  ബാലാക്ക് പിന്നെയും അതിശ്രേഷ്‌ഠൻമാരായ മറ്റു ചിലരെ അയച്ചു കൂടെ അതിവിശിഷ്ടമായ സമ്മാനങ്ങളും പക്ഷെ അവിടെ ബിലെയാമിന്റെ മനസ്  പതറി, അവൻ ഒരു നേരത്തേക്കെങ്കിലും ഭൗതിക നേട്ടത്തെകുറിച്ചു ചിന്തിച്ചു.          രണ്ടു രാജാക്കന്മാർ (2 രാജാക്കന്മാർ-5-15:27) മാരുടെ പുസ്തകത്തിൽ എലീശാ പ്രവാചകനെ നമ്മുക്ക് കാണാം,  കുഷ്‌ഠരോഗം സൗഖ്യമാക്കിയതിന്റെ പ്രതിഫലമായി, നിരവധി സമ്മാനങ്ങളുമായി നയമാൻ എലീശ പ്രവാചകനെ കാണാനെത്തി എന്നാൽ അതൊന്നും സ്വികരിക്കാതെ എലീശ പ്രവാചകൻ നയമാനെ തിരിച്ചയച്ചു. എന്നാൽ എലീശായുടെ ദാസൻ ഗേഹസി നയമാനെ പിന്തുടർന്ന് അവന്റെ സമ്മാനത്തിൽ നിന്നും ഒന്ന് കരസ്ഥമാക്കി,  പക്ഷെ ഈ വിവരം മനസിലാക്കിയ എലീശ പ്രവാചകൻ നയമാന്റെ കുഷ്‌ഠം ഗേഹസി...

വാർദ്ധക്യം അകറ്റുന്ന മക്കൾ

വളരെ വർഷങ്ങൾക്കു മുൻപ് കോട്ടയം ജില്ലയിൽ ചെറുവള്ളി എന്ന ഗ്രാമത്തിൽ അദ്ധ്യാപക ദമ്പതിമാരായ ജോസഫ് സാറും മറിയാമ്മ ടീച്ചറും താമസിച്ചിരുന്നു. ചെറുവള്ളി ഗവണ്മെന്റ് സ്കൂളിലെ മാതൃക അധ്യാപകർ, ആ കുടുംബം നാട്ടിന്നു തന്നെ മാതൃക ആയിരുന്നു. ജോസഫ് സാറിന്റെ മാതാപിതാക്കൾ ഈ അടുത്ത സമയത്താണ് മരണപ്പെട്ടത്, വാർദ്ധക്യത്തിന്റെ പരാധീനകൾ അധികം അലട്ടാതെ.    ജോസഫ് മറിയാമ്മ ദമ്പതികൾക്ക് വിവാഹം കഴിഞ്ഞു 8 വർഷത്തിനു ശേഷമാണ് ഒരു കുഞ്ഞു ജനിക്കുന്നത്, അതും വളരെ നാളത്തെ നേർച്ച കാഴ്ചകൾക്ക് ശേഷം. കുഞ്ഞു ജനിച്ചതിൽ മറിയാമ്മ ടീച്ചർ ജോലിയിൽ നിന്നും കുറച്ചു നാളത്തേക്ക് വിട്ടു നില്കാൻ തീരുമാനിച്ചു, അങ്ങനെ ഒരു ലോങ്ങ്‌ ലീവ് എടുത്തു മകനെ വളർത്താൻ തുടങ്ങി. അങ്ങനെ രണ്ടു വർഷത്തിന് ശേഷം വീണ്ടും ഒരാൺ കുട്ടി കൂടി ജനിച്ചു. രണ്ടാമത്തെ കുട്ടിയുടെ ജനനത്തോടെ മറിയാമ്മ ടീച്ചർ ജോലി രാജി വച്ചു... കാരണം മക്കളെ പിരിയാൻ വയ്യ അതു തന്നെ... കൊടുക്കുമ്പോൾ ദൈവം വാരിക്കോരി കൊടുക്കും എന്നു പറഞ്ഞത് പോലെ അവർക്ക് വീണ്ടും ഒരു പെൺകുട്ടി കൂടി ജനിച്ചു....       കാലം കടന്ന് പോയി ജോസഫ് സാറിന്റെ മക്കളും വളർന്നു,.. മൂത്ത മകൻ IIT-ചെന്...

മഴ

                        മഴ                          ....... മഴ പെയ്യുകയാണ്, മഴയ്ക്കു ശക്തി കൂടുമ്പോൾ ഒരു വല്ലാത്ത രൗദ്രഭാവമാണ്, പിന്നീട് കാതടപ്പിക്കുന്ന ഇരമ്പലും. രാഘവൻ മഴയുടെ സംഗീതത്തിൽ ലയിച്ചു കിടക്കുകയാണ്. ആരോ വിളിക്കുന്നതായി തോന്നി കേട്ടിട്ടു അപ്പുറത്തെ നാണിയമ്മയാണന്നു തോന്നുന്നു, മനസില്ലാ മനസോടെ  കതക്‌തുറന്നു, പുറത്തു മഴയിൽ നഞ്ഞു  കുതിർന്ന നാണിയമ്മയുടെ രൂപം, പിന്നെ പടി വാതിലോളം എത്തി നിൽക്കുന്നു ചെമ്പനരുവിയിലെ വെള്ളവും. ദേഷ്യത്തോടെ നാണിയമ്മ പറഞ്ഞു, എന്താ രാഘവ കേൾവിക്ക് വല്ല തരാറും ണ്ടോ  മഴ ഇത്രയും കടുത്തിട്ടും നീ അറിഞ്ഞില്ല, എവിടയോ ഉരുൾ പൊട്ടിന്നു പറയുന്നു, എല്ലാരും സ്കൂളിലേക്ക് പോകാൻ തയ്യാറാണ് നീ പെട്ടന്ന് എല്ലാമെടുത്തു വന്നേ. അതു ശ്രദ്ധിക്കാതെ രാഘവൻ പുറത്തേക്കു നോക്കി ശരിയാണ് ചെമ്പനരുവി ഒരു മദയാനയെ പോലെ കര കവിഞ്ഞിരുന്നു. രാഘവൻ പുറത്തേക്കു നടന്നു, കുറച്ചു നേരം നോക്കിയതിനു ശേഷം നാണിയമ്മയും തിരിച്ചുനടന്നു. മഴ തകർക്കുയാണ്, രാഘവൻ വീടിന്റെ ...

വിധി ദിവസം

മരണം തന്നെ പുല്കിയതായി മാത്യൂസ് മനസിലാക്കിയിരുന്നു, താൻ മരിച്ചു കഴിഞ്ഞു ഇനി എന്ത്. മരണമെന്നതു മനുഷ്യനു തന്നെ ഉൾകൊള്ളാൻ പറ്റാത്തതാണ്, അപ്പോൾ 48-ആം വയസിൽ മരണപ്പെടുക എന്നത് ആർക്കാണ് സഹിക്കാൻ കഴിയുക. തന്റെ കുടുംബത്തിന്റെ വിലാപങ്ങൾ മാത്യൂസ് നിർവികാരനായി നോക്കി നിന്നു  ആദ്യമായി മാത്യൂസിന് തന്റെ ഭാര്യയോട് സ്നേഹം തോന്നി. ഭാര്യയും മക്കളുമെല്ലാം ഇന്ന് തന്നിൽ നിന്നും വേർപെട്ടു പോയിരിക്കുന്നു.  ഇത്രയും പെട്ടന്ന് ഇതു സംഭവിക്കുമെന്ന് കരുതിയല്ല, അല്ലങ്കിലും മരണം വിളിച്ചറിയിച്ചിട്ടല്ലലോ  വരുന്നത്. എല്ലാം പെട്ടന്നു തന്നെ കഴിഞ്ഞിരുന്നു തന്റെ ശരീരവും വഹിച്ചുള്ള വിലാപയാത്രയിൽ ദേശത്തുള്ള എല്ലാവരും പങ്കെടുത്തു.                   മാത്യൂസ് നാട്ടിലെ അറിയപ്പെടുന്ന പ്രമാണിയും ഇടവകയ്ക്ക് വേണ്ടപെട്ടവനും ആയിരുന്നു. അടക്കം കഴിഞ്ഞു ആളുകൾ പിരിഞ്ഞു പോയി കൊണ്ടിരിക്കുന്നു. അവസാനം ഭാര്യ സൂസനും മക്കളും അടുത്ത കുറെ ബന്ധുക്കളും അവശേഷിച്ചു അവരും വീട്ടിലേക്കു തിരിച്ചു. അവരുടെ കൂടെ മാത്യൂസും തന്റെ വീട്ടിലേക്ക് തിരിച്ചു, പക്ഷെ തിരിച്ചു വീട്ടിലേക്കു കടക്കാൻ മാത്...

ആദ്യരാത്രി

  കല്യാണവീട്ടിലേക്കു  ബന്ധുക്കളും,  സുഹൃത്തുക്കളും , നാട്ടുകാരും വന്നു കൊണ്ടിരുന്നു. താലിയിൽ പിടിച്ച  സാബുവിന്റെ കൈകൾ വിറച്ചു തുടങ്ങി. ഗുളികൻ ചൊവ്വ ദോഷത്തിന്റെ രൂപത്തിൽ  കടന്നു വന്നതിനാൽ അഞ്ചു വർഷം വേണ്ടി വന്നു ഒരു കല്യാണം തരപ്പെടാൻ. ഇന്നു കല്യാണം നാളെ കഴിഞ്ഞു മറ്റന്നാൾ തിരിച്ചും പോകണം. ലീവ് നീട്ടി കിട്ടാൻ സമർപ്പിച്ച അപേക്ഷ കമ്പനി തിരസ്കരിച്ചു. ഇപ്പോഴത്തെ സാമ്പത്തിക നിലവാരത്തിൽ ജോലി കളഞ്ഞു കല്യാണം കഴിക്കുന്നത് ബുദ്ധിയല്ലാത്തതിന്നാൽ സാബു ഇ റിസ്ക് ഏറ്റടുത്തു. കല്യാണം കഴിഞ്ഞു വധുവിന്റെ കൂടെ നേരാംവണ്ണം ഒന്നും സംസാരിക്കാൻ കൂടി സമയമില്ല. ഒരുമാതിരി എല്ലാ പ്രവാസികളുടെയും അവസ്ഥ. ഗുളികൻ കാര്യമായ ചലനങ്ങൾ ഉണ്ടാകാഞ്ഞതിനാൽ കല്യാണം ഗംഭീരമായി തന്നെ നടന്നു, വധു രേഷ്മ ബികോം ഫൈനൽ ഇയർ വിദ്യാർത്ഥിയാണു. കല്യാണത്തിനു ശേഷമുള്ള മറ്റു ചടങ്ങുകൾ രണ്ടു വീട്ടുകാരും ചേർന്നു സൗകര്യപ്പൂർവം നടത്താമെന്നു തീരുമാനിച്ചു. ഈ കാര്യത്തിൽ സാബുവിനെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലെന്നു സാബുവിന്റെ അച്ഛൻ ചെല്ലപ്പൻ  ആചാരി പറഞ്ഞു. നേരം സന്ധ്യയോടുഅടുത്തിരുന്നു. ബന്ധു ജനങ്ങൾ പോയി തുടങ്ങി അവസാനം അടുത്ത ...

അഭിസാരിക

          *അഭിസാരിക -* മുക്കം അതിമനോഹരമായ ഒരു ഗ്രാമമാണ്, ഇടതൂർന്ന നെൽപ്പാടങ്ങളും അവയെ പുണർന്നൊഴുകുന്ന പുഴകളും തെങ്ങിൻതോപ്പുകളും കൊണ്ടു സമർത്ഥമായ ഒരു കൊച്ചു ഗ്രാമം. തികച്ചും നിഷ്കളങ്കരായ ജനതകളും. മുക്കം ഗ്രാമത്തിലെ പ്രദാന കേന്ദ്ര മാണ് മുക്കം കവല. കഷ്ടിച്ച് ഓടിട്ട മൂന്നു നാലു കടകൾ മാത്രമുള്ള ചെറിയ ഒരു കവല. ബസിൽ നിന്നിറങ്ങിയ അപരിചിതനെ എല്ലാവരും ശ്രദ്ധിച്ചു, മാന്യമായ വേഷം. ചുറ്റുപാടും ഒന്നു വീക്ഷിച്ചതിനു ശേഷം ആ അപരിചിതൻ തൊട്ടടുത്ത കടയിൽ കയറി തന്റെ കയ്യിലിരുന്ന വിലാസം തിരക്കി, ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം കടക്കാരൻ ചെല്ലപ്പൻ വഴി പറഞ്ഞു കൊടുത്തു ദേ ആ വളവു കഴിഞ്ഞു കാണുന്ന വെള്ള പൂശിയ വീടാണ് തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചതിന് ശേഷം അയ്യാൾ തന്റെ ലക്ഷ്യം ലാക്കാക്കി നടന്നു തുടങ്ങി. അല്ല എവിടുന്നാണ് കണ്ടു പരിജയം ലേശം ഇല്ലാലോ, കടത്തിണ്ണയിൽ പത്രവായനിൽ മുഴുകിയിരുന്ന രാമേട്ടൻ തിരക്കി, കാണാൻ വഴിയില്ല പേര് ചന്ദ്രൻ, ബോംബെയിൽ നിന്നാണ് അതും പറഞ്ഞു ചന്ദ്രൻ നടന്നു നടത്തം തുടർന്നു. രാമേട്ടൻ ആ മറുപടിയിൽ തൃപതനയിരുന്നില്ല, ചന്ദ്രൻ പോയി എന്നുറപ്പിച്ചതിനു ശേഷം രാമേട്ടൻ ചെല്ലപ്പനോട് പറ...

വ്യവഹാരം

                    വ്യവഹാരം ജഡ്ജ്മെന്റിന്റെ കോപ്പി കൈയിൽ മേടിക്കുബോൾ അറിയാതെ കണ്ണിൽ നിന്നും രണ്ടു നീർതുള്ളികൾ താഴേക്കു വീണിരുന്നു, ബാലാ നീജയിച്ചല്ലോ., ഞെട്ടി പിറകോട്ടു തിരിഞ്ഞു ആ ശങ്കരേട്ടൻ അച്ഛന്റെ സന്തത സഹചാരി.. ബാലാ   അച്ചന്റെ വലിയ ആഗ്രഹമായിരുന്നു ഈ കേസ് ജയിക്കുക എന്നത് എന്നാൽ അവൻ അതിനു മുൻപേ പോയി,. എന്നാലും നീ ജയിച്ചല്ലോ അതുമതി.കേസു നടത്തി, കേസു നടത്തി, വഴിയാതാരമായതാണ് ഒട്ടു മിക്കവാറും നായർ, നമ്പുതി കുടുബങ്ങളും ശങ്കരേട്ടൻ തന്റെ വ്യവഹാരകെട്ടുമായി മുന്നോട്ടു നടന്നു. എന്റെ മനസിലേക്ക് അഞ്ചു വർഷം പിന്നെലേക്കു പോയി.. സാവിത്രി, സാവിത്രി അ കുട കൂടി എടുത്തേയ്ക്കു എന്തായിത് കാലം തെറ്റി മഴ വരികയോ, അച്ചന്റെ ശബ്‌ദം കേട്ടാണ് ഞാൻ ഉണർന്നത്. എല്ലാ മാസവും ക്ഷേത്രത്തിലെ വഴിപാട് പോലെ കോടതിയിലേക്കുള്ള അച്ചന്റെ യാത്ര. മരുമക്കത്തായം മാറി മക്കത്തായം വന്നിട്ടും മുത്തച്ചന്റെ സാഹോദരി സ്നേഹത്തിന്റെ പരിണിത ഫലമാണ് അച്ഛൻ ഇന്നുനടത്തുന്ന ഈ കേസ്... ചെറിയ ചാറ്റൽമഴയിൽ കൂടി കിഴക്കേ ചക്രവാളത്തിൽ നിന്നു ചെറിയ തിണർപ്പുകൾ മടിച്ചു മടിച്ചു കടന്നു വരുന്നു. അച്ച...

മനുഷ്യന്റെ ദൈവം

                                  *മനുഷ്യന്റെ ദൈവം* വളരെ കാലങ്ങൾക്കു ശേഷം ദൈവം മനുഷ്യനെ കാണാൻ ഭൂമിയിൽ വന്നു, സൃഷ്ടാവ് സൃഷ്ടിയെ കാണാൻ വന്നത് വികാരതിവൃമായിരുന്നു.. കാലയുഗങ്ങൾക്കു മുൻപേ ഞാൻ സൃഷ്ടിച്ചത്... പിന്നീട് അവനിലേക്ക് വരാതിരിന്നുന്നത്... ഈ മനുഷ്യനുഉം എന്ന്നെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നോ... കൗതുകത്തോടെ ദൈവം ഭൂമിയിൽ എത്തി. എന്റെ കരവിരുതിൽ വിരിഞ്ഞ മനുഷ്യൻ അവന്റെ അത്ഭുതസൃഷ്ടികളിൽ ദൈവം അഭിമാനിച്ചു. എന്റെ സൃഷ്ടികളിൽ ഏറ്റവും മഹത്തായ സൃഷ്ടി അതാണ് മനുഷ്യൻ, ദൈവം എന്തന്നില്ലാതെ മതിമറന്നു. ഭൂമിയിലെ കാഷ്ചകൾ കണ്ടുനടക്കുന്നതിനിടയിൽ വാരിവരിയി നീങ്ങുന്ന മനുഷ്യരെ  കണ്ടു ദൈവം കാര്യം തിരക്കി.. ഞങ്ങൾ ദൈവത്തെ വണങ്ങാൻ പോകുന്നു, ദൈവം അഭിമാനംകൊണ്ടു തന്റെ സൃഷ്ടി തന്നെ മറന്നിട്ടില്ല.. ദൈവവും കൂടെ കൂടി കുറെ നടന്നപ്പോൾ അടുത്തരു കൂട്ടം  അവരും പറഞ്ഞു ഞങ്ങളും  ദൈവത്തെ വണങ്ങാൻ പോകുന്നു, ദൈവം സഹതാപം പൂണ്ടു മനുഷ്യനെ മറന്നതിൽ.. വീണ്ടും കൂട്ടങ്ങൾ കൂടി കൂടി വന്നു ദൈവവും കൂടെ കൂടി... കുറെദൂരഉം നടന്നു... ആദ്യ കൂട്ടം രാജത...

കാനായിലെ കൽഭരണികൾ

              കാനായിലെ കൽഭരണികൾ  രക്ഷ എന്നത് തെരെഞ്ഞടുക്കപ്പെട്ടവർക്കും സമീപസ്ഥർക്കുമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കാനായിലെ കൽഭരണികൾ. യഹൂദന്മാരുടെ വീടിന്റെ മുറ്റത്തു  സാദാരണയായി കാണുന്നതാണ് കൽഭരണികൾ, അതിന്റെ ഉപയോഗമോ കേവലം പാദങ്ങൾ കഴുകി വീട്ടിലേക്ക് കടക്കാനും. ആരാലും തിരസ്കരിക്കപ്പെട്ട കൽഭരണിയാണ് കാനായിലെ കല്യാണവിരുന്നിൽ പ്രഥമസ്ഥാനത്തേക്കു നയിക്കപ്പെട്ടത് അതായത് കലവറയിലേക്. കല്യാണവീട്ടിൽ കലവറയയുടെ സ്ഥാനം മഹനീയവും  ഒഴിച്ചു കുടാനാവാത്തതും ആണ്, അവിടേയ്ക്കാണ് ആ ആറു കൽഭരണികൾ കടന്നുവന്നത്. കലവറയിൽ മുന്തിയ പാത്രങ്ങൾ വേറെയും ഉണ്ടായിരുന്നു എന്നാൽ യേശുനാഥൻ തന്റെ അത്ഭുതങ്ങളുടെ തുടക്കത്തിനായി തിരഞ്ഞെടുതത്തു കേവലം കൽ ഭരണിയെയാണ്. ആ കൽഭരണിലെ വീഞ്ഞിന്റെ മധുരം അവിസ്മരണീയമായിരുന്നു. ഈ നോമ്പ് നാളിൽ നമുക്കും കൽഭരണികളായി തീർന്നു   നമുക്കുചുറ്റുമുള്ളർക്ക് മധുരം പകരാം.. മതത്തിനേക്കാളുപരി നമുക്ക് ദൈവത്തിൽ വിശ്വസിക്കാൻ ശീലിക്കാം

ചെല്ലപ്പൻ ചേട്ടന്റെ സ്വപ്നം

-  ചെല്ലപ്പൻ ചേട്ടന്റെ  സ്വപ്നം -* വീണ്ടും ഒരു ഫെബ്രുവരി മാസം.... ആകാശവാണി തിരുവനന്തപുരം കേന്ദ്ര ബഡ്ജറ്റ് 2014,  മയക്കത്തിലായിരുന്ന ചെല്ലപ്പൻ ചേട്ടൻ ഞെട്ടി ഉണർന്നു വാർത്ത കേട്ടു കൊണ്ടിരുന്നു, ചെല്ലപ്പൻ ചേട്ടന്റെ മനസിൽ കൂടി പലതും കടന്ന് പോയി.. ഒടിഞ്ഞു വീഴാറായ ചെറ്റകുടിൽ മാറുന്നു താമസിക്കാൻ വീട്, കൃഷിയിൽ നിന്നുയർന്ന വരുമാനം, കുടിവെള്ളം വീട്ടുപടിക്കൽ എത്തി, വേനൽകാലത്തു കിലോമീറ്റർ താണ്ടിയിരുന്നു... മികച്ച റോഡുകൾ, ആശുപത്രി... അങ്ങനെ എന്തെല്ലാം.... ആഹ്ലാദത്തിൽ മതിമറന്നു ചെല്ലപ്പൻ ചേട്ടൻ പഴകി ദ്രവിച്ച തന്റെ കട്ടിലിന്റെ കാലൊടിഞ്ഞു താഴെ വീണു.. റേഡിയോയിൽ അപ്പോൾ 2018ലെ കേന്ദ്ര ബഡ്ജറ്റ് അവലോകനം നടക്കുകയായിരുന്നു... ചെല്ലപ്പൻ ചേട്ടൻ കുടവുമെടുത്തുകൊണ്ടു നടന്നു തുടങ്ങി അരമയിൽ ദൂരം  നടക്കണം വെള്ളത്തിനായി.... കടപ്പാട്... യൂണിയൻ ബഡ്ജറ്റ് 2018 Shibu Thankachan

ബിരിയാണിക്ക് കൊണ്ടു വന്ന ആട്.

*"ബിരിയാണിക്ക് കൊണ്ടു വന്ന ആട്... "* നേരം വെളുക്കുന്നതിനു മുൻപേ മൂന്നാല് ആടിന്റെ തൊള്ള തുറന്നുള്ള കരച്ചിൽ കേട്ടാണ് ഉണർന്നത്.. ഈ കൊച്ചു വെളുപ്പാൻ കാലത്തു എവിടുന്നാണ് ഈ ആടിന്റെ കരച്ചിൽ, അമ്മയോട് കാര്യം തിരക്കിയപ്പോളാണ് മനസിലായത് അപ്പുറത്തെ നൗഷാദ് ഇക്കാന്റെ മോളുടെ നിക്കാഹിനു ബിരിയാണി വെയ്ക്കാൻ ചന്തയിൽ നിന്നു  കൊണ്ടു വന്നതാണ്... തലയിലേക്ക് പുതപ്പു വലിച്ചിട്ട് ഞാൻ വീണ്ടും കിടന്നു... കാപ്പി കുടി കഴിഞ്ഞിട്ടു വിവാഹ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു.. പറന്പിൽ കൂടി കടന്നു പോയപ്പോൾ മരത്തിൽ കെട്ടിയിരുന്ന ആടുകളെ ശ്രദ്ധിച്ചു, മൊത്തം മൂന്നു കിടത്താൻമാർ  അതിൽ രണ്ടണ്ണം കാറി വിളിക്കുന്നു, കൂട്ടത്തിൽ കറുത്തവൻ ഒരു കൂസലും ഇല്ലാതെ നിൽക്കുന്നു.. അവന്റെ നിൽപ്പു കണ്ടിട്ട് സഹിക്കാതെ ഞാൻ ചെന്ന് പറഞ്ഞു ഡാ നാളെ ഈ സമയത്തു അടുപ്പിൽ കിടന്നു തിളയ്ക്കും, അവൻ കൂസലില്ലാതെ പറഞ്ഞു ഡാ ചെക്കാ പാരമ്പര്യമായി ഞങ്ങൾ  ബിരിയാണിക്ക് സമർപ്പിച്ചവരാണ്, കൂടാതെ എന്റെ ജനനവും ഒരു ബിരിയാണിക്ക് വേണ്ടിയായിരുന്നു. എനിക്ക് ഒന്നും മനസിലായില്ല എന്നു മനസിലാക്കി കിടത്താൻ മനസ്സിൽ പറഞ്ഞു.. ഒരാടിനെ മനസിലാക്കാത്തവൻ പോട്ടെ അവൻ തന്റെ കഥ പ...